Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Uma thomas mla

ഉമ തോമസ് എംഎല്‍എ ആശുപത്രി വിടാന്‍ വൈകും

കൊച്ചി: ഉമ തോമസ് എംഎല്‍എ ആശുപത്രി വിടാന്‍ ഒരാഴ്ച കൂടി സമയം എടുക്കും. നിലവില്‍ ഫിസിയോതെറാപ്പി നടക്കുന്നത് കൊണ്ടാണ് ഡിസ്ചാര്‍ജ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. അതേസമയം ഒറ്റയ്ക്ക് എഴുന്നേല്‍ക്കാനും നടക്കാനും എംഎല്‍എക്ക് കഴിയുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ തന്നെ ഓഫീസ് സൗകര്യം ഒരുക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലെക്കറും ഉമ്മാ തോമസിനെ സന്ദര്‍ശിച്ചിരുന്നു. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. എന്നാല്‍ അത് തന്റെ കടമയാണെന്നായിരുന്നു […]
Read more

ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി

കൊച്ചി: ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. എംഎല്‍എ നടന്നു തുടങ്ങിയതായും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും അറിയിച്ചു. ഒരാഴ്ചക്ക് ശേഷം സന്ദര്‍ശകരെ അനുവദിച്ചു തുടങ്ങുമെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. അതേസമയം അപകടത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തപ്പോള്‍ എംഎല്‍എയ്ക്ക് അതോര്‍മ്മയുണ്ടായിരുന്നില്ല. എംഎല്‍എയുടെ ഫേസ്ബുക്കിലൂടെ അഡ്മിന്‍ ടീമും ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെപ്പറ്റി ഇന്നലെയും പങ്കുവെച്ചിരുന്നു. മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അഡ്മിന്‍ അറിയിച്ചു.
Read more

പ്രതീക്ഷയായി ഐസിയുവില്‍ നിന്ന് ഉമാ തോമസ് എംഎല്‍എയുടെ കത്ത്

കൊച്ചി: ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ പ്രതീക്ഷയായി ആശുപത്രിയിലെ ഐസിയുവില്‍ നിന്നും എംഎല്‍എ എഴുതിയ കത്ത് പുറത്തുവരുന്നു. ഉമാ തോമസ് സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് പുറത്തുവന്നത്. ‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. പണി പൂര്‍ത്തിയായി സ്വന്തം വീട്ടിലേക്ക് മാറാന്‍ നില്‍ക്കുന്നതിനിടെയാണ് അപകടം. വീട് മാറുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ സൂചിപ്പിച്ചാണ് കുറിപ്പ്. എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയതാണ് കുറിപ്പ്. വാടകവീട്ടില്‍ നിന്നും പാലാരിവട്ടം പൈപ്പ് ലൈന്‍ ജംഗ്ഷനിലെ […]
Read more

നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം

ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള കൊച്ചി കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപ. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് പോലീസിന് ഈ വിവരം ലഭിച്ചത്. കൂടുതൽ പണം നൽകിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. ഇതിനിടെ, ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് നടി മടങ്ങി പോയത്. പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർ​ഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ […]
Read more

ഉമ തോമസ് എംഎൽഎ വീഴുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ വീഴുന്ന ദൃശ്യങ്ങൾ പുറത്ത്. വീഴാതെ ഇരിക്കുവാൻ സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ എംഎല്‍എയെ പിടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഘാടകരിൽ ഒരാൾ ഉമാ തോമസിനോട് കസേര മാറിയിരിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ സമീപമുള്ള സ്ത്രീയെ മറികടക്കുന്നതിന്നിടെ വീഴുകയായിരുന്നു. റിബണിൽ പിടിച്ചെങ്കിലും താഴേയ്ക്ക് വീണു. അതിനിടെ സ്റ്റേജ് പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് പൊലീസിന് കൈമാറി. സ്റ്റേജ് ദുർബലമായി നി‍‍‍ർമിച്ചതാണെന്നും സ്റ്റേജിന്‍റെ മുൻ ഭാഗത്തിന് ചെരിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുമ്പ് കാലുകൾ ഉറപ്പിച്ചിരുന്നത് […]
Read more

ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; നേര്‍ത്ത ശബ്ദത്തിൽ ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു

കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ശരീരം മുഴുവന്‍ പതിയെ ചലിപ്പിച്ചെന്നും നേര്‍ത്ത ശബ്ദത്തില്‍ ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്നും ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എംഎല്‍എയുടെ ആരോഗ്യനില ഇന്നലത്തെതിനേക്കാള്‍ മെച്ചപ്പെട്ടു. ഇപ്പോള്‍ ആളുകളെ തിരിച്ചറിയുന്നുണ്ട്. തലയ്ക്ക് ഉണ്ടായ മുറിവ് ഭേദപ്പെട്ടു വരുകയാണ്. എംഎല്‍എയുടെ ആരോഗ്യനില ഇന്നലത്തെതിനേക്കാള്‍ മെച്ചപ്പെട്ടു. ഇന്ന് വീണ്ടും പരിശോധിച്ച ശേഷം തുടര്‍ ചികിത്സകള്‍ക്കുള്ള തീരുമാനങ്ങളെടുക്കും. എന്നാല്‍ വെന്റിലേഷന്‍ എത്ര ദിവസം തുടരണം എന്നതില്‍ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Read more

ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം, സംഘാടകര്‍ക്ക് സിപിഎം ബന്ധം: വി ഡി സതീശന്‍

കൊച്ചി: ഉമാ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘാടകര്‍ തട്ടിപ്പ് നടത്തുന്നുവെന്നും സംഭവത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച്ചയുണ്ടായെന്നും വി ഡി സതീശന്‍ പറഞ്ഞു. പരിപാടിയുടെ സംഘാടകര്‍ക്ക് സിപിഐഎം ബന്ധമുണ്ട്. അതിനാലാണ് മന്ത്രി സജി ചെറിയാന്‍ അവരെ സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ആരെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും തങ്ങള്‍ ഇവിടെ ഉണ്ടെന്നോര്‍ക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിലും […]
Read more

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന അപകടത്തില്‍ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി. മൃദംഗ വിഷന്‍ ഉടമ എം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ ജെനീഷ് പിഎസ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലാണ് വിശദീകരണം ഹൈക്കോടതി തേടിയത്. രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷയും വെള്ളിയാഴ്ച ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും. അതേസമയം സംയുക്ത പരിശോധനാ റിപ്പോര്‍ട്ടില്‍ വേദിയിലെ സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ചു. പൊലീസും അഗ്നിരക്ഷാസേനയും പൊതുമരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഗുരുതരവീഴ്ച്ച കണ്ടെത്തിയത്. താല്‍ക്കാലികമായി നിര്‍മ്മിച്ച വേദിയ്ക്ക് ആവശ്യമായ […]
Read more

‘സുരക്ഷവീഴ്ചയും സാമ്പത്തിക തട്ടിപ്പും’; കലൂർ അപകടം വിരൽ ചൂണ്ടുന്നതെന്ത്…?

കലൂരിലെ കഴിഞ്ഞദിവസം നടന്ന പരിപാടിക്ക് ഇടയിൽ ഉമ തോമസ് എംഎൽഎയ്ക്ക് അപകടം പറ്റിയതിന് പിന്നാലെ പരിപാടിയുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചയും സാമ്പത്തിക ഇടപാടുകളും ആണ് ഇപ്പോഴത്തെ ചർച്ചാവിഷയം. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. സംഘാടകർക്ക് സ്റ്റേഡിയം ഉപയോ​ഗിക്കാൻ മാത്രമാണ് അനുമതി നൽകിയിരുന്നത്. സ്റ്റേജ് ഉൾപ്പെടെയുള്ള അധിക നിർമ്മാണത്തിന് സംഘാടകർ അനുമതി തേടിയിരുന്നില്ലെന്ന് കരാറിലും വ്യക്തമാണ്. സംഭവത്തിൽ ‘മൃദം​ഗനാദം’ പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഓസ്കാർ ഇവന്റ് മാനേജ്മെന്റ് ഉടമ […]
Read more

Recent News

Advertisement
WhiteswanTV Footer