Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: uma thomas

സ്റ്റേജ് നിർമിച്ചത് തലേന്ന് രാത്രി; സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ

കൊച്ചി: ഗിന്നസ് റെക്കോർഡിനായി നടത്തിയ നൃത്ത പരിപാടിക്കുള്ള സ്റ്റേജ് നിർമിച്ചത് തലേദിവസം രാത്രിയാണെന്ന് റിപ്പോർട്ടുകൾ. സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സംഘാടകർ അനുമതിക്കായി കൊച്ചി കോർപറേഷനെ സമീപിച്ചത് പരിപാടിയുടെ തലേദിവസമാണ്. ഹെൽത്ത് ഓഫീസർ അന്ന് തന്നെ എത്തി പരിശോധന നടത്തി. സ്റ്റേഡിയത്തിനുള്ളിൽ ആദ്യം ഉണ്ടായിരുന്നത് ഒരു കാരവനും ആംബുലൻസും മാത്രമായിരുന്നു. കുട്ടികൾ അടക്കം 12000 നർത്തകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചത് 8 കൗണ്ടറുകൾ വഴിയാണ്. ഇതിനായി ഉണ്ടായിരുന്നത് എട്ട് കൗണ്ടറുകളിൽ 8 പേർ […]
Read more

ഉമ തോമസിന്റെ ആരോഗ്യനില ആശ്വാസകരം; ശ്വാസകോശത്തില്‍ നീര്‍ക്കെട്ട്, രണ്ട് ദിവസം കൂടി വെന്റിലേറ്ററില്‍ തുടരും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ സ്‌റ്റേജിൽനിന്നു വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. 60-70 ശതമാനം ശ്വാസോച്ഛാസം ഉമ തോമസ് സ്വയം എടുക്കുന്നുണ്ട്. പ്രഷര്‍ സപ്പോര്‍ട്ട് മാത്രമാണ് നൽകുന്നൊള്ളൂയെന്നും ഈ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ഒന്നുരണ്ടുദിവസം കൂടി മാത്രമേ വെന്റിലേഷന്‍ പിന്തുണ ആവശ്യമുണ്ടാവുകയുള്ളുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. എക്‌സറേയില്‍ ശ്വാസകോശത്തില്‍ ചെറിയ നീര്‍ക്കെട്ട് ഉണ്ട് അതിനാല്‍ രണ്ട് ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Read more

സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്ക് നഗരസഭയുടെ അനുമതി തേടിയില്ല; കൊച്ചി മേയർ

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്ക് നഗരസഭയുടെ അനുമതി തേടിയിട്ടില്ലെന്ന് മേയർ അനിൽ കുമാർ. വിനോദ നികുതി അടക്കാതെയാണ് പരിപാടി നടത്തിയതെന്നും നികുതി അടയ്ക്കാതെയാണ് ഓൺലൈൻ വഴി ടിക്കറ്റ് വിൽപ്പന നടത്തിയതെന്നും മേയർ പറഞ്ഞു. കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പരിപാടിയുടെ സംഘാടകർക്ക് ഉടൻ നോട്ടീസ് അയക്കുമെന്നും മേയർ വ്യക്തമാക്കി. സംഘാടകർ പരിപാടിയുടെ തലേദിവസമാണ് തന്നെ ക്ഷണിച്ചതെന്നും അപ്പോൾ തന്നെ താൻ വരില്ലയെന്ന അറിയിച്ചിരുന്നതായി മേയർ പറഞ്ഞു.
Read more

കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞു, ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് പ്രതികരിച്ചു; ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി

കൊച്ചി: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ തലയുടെയും നട്ടെല്ലിന്റെയും പരിക്കിന്റെ ചികിത്സയിൽ ആശാവഹമായ പുരോഗതിയുണ്ടായതായി ഡോക്ടർമാർ അറിയിച്ചു. തലച്ചോറിന്റെ ആരോഗ്യവും ബോധാവസ്ഥയും അളക്കുന്നതിന്റെ ഭാഗമായി സെഡേഷന്റെ അളവ് കുറച്ചപ്പോൾ ഇന്ന് രാവിലെ 7 മണിയോടുകൂടി ഉമാ തോമസ് ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് പ്രതികരിച്ചതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. കൂടാതെ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം കൈകളും കാലുകളും ചലിപ്പിച്ചതായും മക്കളെ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തതായും അറിയിച്ചു. എന്നാൽ […]
Read more

കണ്ണുകൾ തുറന്നു, കൈകാലുകൾ അനക്കി; ഉമ തോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വേദിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മകന്‍ കയറി കണ്ടപ്പോള്‍ കണ്ണ് തുറന്നതായും കൈകാലുകള്‍ അനക്കിയതായും റിപ്പോര്‍ട്ട്. കൂടുതൽ വിവരങ്ങൾ ചൊവ്വാഴ്ച രാവിലെ പത്തിന് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വന്നാൽ മാത്രമേ വ്യക്തമാകുകയുള്ളൂ. ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റ ഉമ ഇപ്പോഴും പാലാരിവട്ടം റിനൈ മെഡി സിറ്റിയിൽ വെന്റിലേറ്ററിലാണ്.
Read more

ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ അപകടം; സംഘാടകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ അപകടത്തിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍, പരിപാടിയുടെ സംഘാടകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൃദംഗ വിഷന്‍ എംഡിഎം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവൻ്റ് മാനേജ്‌മെൻ്റ് ഉടമ പിഎസ് ജനീഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ സുപ്രധാന വാദം.
Read more

ഉമ തോമസ് എംഎൽഎയ്ക്ക് പരിക്ക് പറ്റിയ സംഭവം: നൃത്ത പരിപാടിയുടെ ഇവന്റ് മാനേജർ കസ്റ്റഡിയിൽ

കലൂരിൽ നടന്ന നൃത്ത പരിപാടിയുടെ ഇവന്റ് മാനേജർ കസ്റ്റഡിയിൽ. ഓസ്കാർ ഇവന്റിന്റെ മാനേജർ കൃഷ്ണകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പരിപാടി സംഘടിപ്പിച്ചതിൽ രാവിലെയാണ് കേസെടുത്തത്. തുടർന്നായിരുന്നു അറസ്റ്റ്. അതേസമയം, സംഘാടകരുടെ വീഴ്ചകൾ കൂടുതൽ പുറത്തേക്ക് വരികയാണ്. സ്റ്റേജ് അനുമതിയില്ലാതെ ആയിരുന്നുവെന്ന് ജിസിഡിഎ വ്യക്തമാക്കി. ഐഎസ്എൽ മത്സരങ്ങൾ നടക്കുമ്പോഴുള്ള അതേ സ്റ്റേജ് പിന്തുടരുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്. അപകടം നടന്ന ശേഷവും പരിപാടികൾ തുടർന്നു. അപകടത്തിന്റെ അടിസ്ഥാന കാരണം സംഘാടനത്തിലെ വീഴ്ചയാണ്. വിഐപി ഗ്യാലറിയിൽ ബാരിക്കേഡ് ഇല്ലായിരുന്നുവെന്നും […]
Read more

കലൂരിലെ നൃത്ത പരിപാടി: സംഘാടകർക്കെതിരെ നർത്തകിമാർ

കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയിലെ സംഘാടകർക്കെതിരെ നർത്തകിമാർ രംഗത്ത്. നർത്തകിമാർ പങ്കെടുത്തത് 5100 രൂപ രജിസ്ട്രേഷൻ ഫീസായി നൽകിയിട്ടാണെന്ന് പരിപാടിയിൽ പങ്കെടുത്ത ഒരു നർത്തകി പ്രതികരിച്ചു. രജിസ്ട്രേഷൻ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നൽകിയാണ് പരിപാടിയിൽ പങ്കെടുത്തത് എന്നാണ് ഇവർ പറയുന്നത്. പട്ടുസാരി നൽകുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയത് സാധാരണ കോട്ടൺ സാരിയാണ്. താൻ മുൻപും റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇത്രയധികം പണം […]
Read more

സ്റ്റേജ് നിർമിച്ചത് അനുമതിയില്ലാതെ; എംഎൽഎയുടെ ആരോഗ്യനില തൃപ്തികരം

കൊച്ചി: ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തലയോട്ടിയിലെ മുറിവുകൾ തുന്നിക്കെട്ടി. ആന്തരിക രക്തസ്രാവം ഇപ്പോഴില്ല. രക്തസമ്മർദ്ദം ഇപ്പോൾ സാധാരണ നിലയിലാണ്. ശ്വാസകോശത്തിൽ ചതവുണ്ട്. ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, സംഘാടകരുടെ വീഴ്ചകൾ കൂടുതൽ പുറത്തേക്ക് വരികയാണ്. സ്റ്റേജ് അനുമതിയില്ലാതെ ആയിരുന്നുവെന്ന് ജിസിഡിഎ വ്യക്തമാക്കി. ഐഎസ്എൽ മത്സരങ്ങൾ നടക്കുമ്പോഴുള്ള അതേ സ്റ്റേജ് പിന്തുടരുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്. അപകടം നടന്ന ശേഷവും പരിപാടികൾ തുടർന്നു. അപകടത്തിന്റെ അടിസ്ഥാന കാരണം സംഘാടനത്തിലെ വീഴ്ചയാണ്. വിഐപി […]
Read more

ഉമ തോമസ് എംഎൽഎയുടെ അപകടം; സംഘാടകർക്കെതിരെ കേസ്

കൊച്ചി: ഉമ തോമസ് എംഎൽഎയുടെ അപകടത്തില്‍ സംഘാടകർക്കെതിരെ കേസെടുത്തു. വേദി നിർമ്മിച്ചവരെ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അശ്രദ്ധമായി വേദി നിർമ്മിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. വിഐപി ഗ്യാലറിയിലേക്ക് നടന്നു പോകുന്നതിന് മതിയായ സ്ഥലം ഇല്ല കൂടാതെ കൈവരിയും ഉണ്ടായിരുന്നില്ല. ഉമാ തോമസ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിന്റെ പരാതിയിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്.
Read more
Advertisement
WhiteswanTV Footer