Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Union Minister

കേന്ദ്രമന്ത്രി കിരൺ റിജിജു ഏപ്രില്‍ 15 ന് മുനമ്പത്ത്

കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ഈ മാസം പതിനഞ്ചിന് മുനമ്പത്ത് എത്തും. എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭയില്‍ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി എത്തുന്നത്. ഒന്‍പതാം തീയതി എത്തുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീട് പതിനഞ്ചിലേക്ക് മാറ്റുകയായിരുന്നു. കിരണ്‍ റിജിജു ആയിരുന്നു വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്‍ നിയമമാകുന്നതോടെ മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് കിരണ്‍ റിജിജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും അനുകൂലമായി മുദ്രാവാക്യം വിളിച്ച് മുനമ്പത്തുകാര്‍ രംഗത്തെത്തിയിരുന്നു.
Read more

സുരേഷ് ഗോപിയുടേത് നിലവാരം ഇല്ലാത്ത പ്രസ്താവന: ഒ ആർ കേളു

ഉന്നതകുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഒ ആർ കേളു. നിലവാരമില്ലാത്തതാണ് സുരേഷ്‌ഗോപിയുടെ പ്രസ്താവന , രാഷ്ട്രപതി ദ്രൗ​പ​ദി മുർമു ഗോത്രവിഭാഗത്തിൽ നിന്നുള്ളവരാണ്. അവരെ സംബന്ധിച്ചു ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിക്ക് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ ആരും തന്നെ ഇത് മുഖവിലക്കെടുക്കില്ല എന്നും , ബിജെപിക്കാർ പോലും ഇത് മുഖവിലയ്ക്കെടുക്കില്ല എന്നു ഒ ആർ കേളു പറഞ്ഞു . ഇതിനോടകം തന്നെ നിരവധി പേരാണ് […]
Read more

വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ്; കേന്ദ്രമന്ത്രിക്ക് കത്തയച്ച് വി എന്‍ വാസവന്‍

തിരുവനന്തപുരം: വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവില്‍ കേന്ദ്ര നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും രംഗത്ത്. ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് കത്തയച്ചെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. തീരുമാനം പിന്‍വലിക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണ് പുതിയ നിര്‍ദേശങ്ങളെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ പ്രതികരിച്ചിരുന്നു. വെടിക്കെട്ട് നടത്തുന്ന സ്ഥലവും ഫയര്‍ലൈനും തമ്മില്‍ 200 മീറ്റര്‍ അകലം […]
Read more

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുമ്പോള്‍?

കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ കേരളത്തിന് സന്തോഷിക്കാന്‍ ഏറെയുണ്ട്. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സിനിമാ താരം സുരേഷ് ഗോപിയും ഇന്ന് മോദി സര്‍ക്കാരിന്റെ ഭാഗമാവും.ഒരു മലയാളി താരം കേന്ദ്രമന്ത്രിസഭയില്‍ അംഗമാവുന്നു എന്നതാണ് കേരളത്തിന്റെ സന്തോഷം.ബി ജെ പി ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനായി മോദി കണ്ടെത്തിയ താരമായിരുന്നു സുരേഷ് ഗോപി. നരേന്ദ്രമോദി ഇത് മൂന്നാം തവണയാണ് രാജ്യം ഭരിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നത്.പത്തുവര്‍ഷം മുന്‍പാണ് നരേന്ദ്രമോദിസുരേഷ് ഗോപിയെ ബി ജെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix