Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: unnikrishnan potty

ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാം ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരായേക്കും. കടവന്ത്രയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അറ്റകുറ്റപ്പണികൾക്കായി മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി കൊണ്ടുപോയ ശബരിമലയിലെ വാതിൽപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയിരുന്നു. പോറ്റിയുമായി ദീർഘകാല പരിചയം ജയറാമിനുണ്ട്. ഇവ സംബന്ധിച്ച വിശദമായി ഇ ഡി അന്വേഷിക്കും. ഇരുവരും തമ്മിൽ പണിമിടപാടുകൾ നടന്നിട്ടുണ്ടോയെന്നും ഇ ഡി പരിശോധിക്കുന്നുണ്ട്. ശബരിമലയിൽ വച്ചാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും മറ്റു ബന്ധങ്ങളില്ലെന്നുമാണ് ജയറാം പറഞ്ഞത്. പോറ്റിയെ […]
Read more

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കർശന ഉപാധികളോടെ ജാമ്യം

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യവ്യവസ്ഥയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കർശന ഉപാധികളോടെയാണ് പോറ്റിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കരുത്. തെളിവ് നശിപ്പിക്കരുതെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നുമാണ് ജാമ്യവ്യവസ്ഥ. അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം. കൂടാതെ എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ദ്വാരപാലക ശിൽപ കേസിലാണ് പോറ്റിക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചത്. […]
Read more

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളിലായിരുന്നു വിധി. മൂന്ന് മാസമാകുന്നു അറസ്റ്റ് നടന്നിട്ടെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പോറ്റിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇപ്പോഴും തെളിവുകൾ ശേഖരിക്കുന്നതിനാൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചായിരുന്നു കൊല്ലം വിജിലൻസ് കോടതിയുടെ നടപടി. അതേസമയം, സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി […]
Read more

മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും വക്രീകരിച്ച ഫോട്ടോ പ്രചരിപ്പിച്ച കേസ്; കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന ആരോപണത്തിൽ കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ പൊലീസ് കസ്റ്റഡിയിൽ. സുബ്രഹ്മണ്യന്റെ വീട്ടിൽ നിന്ന് ചേവായൂർ പോലീസാണ് കസ്റ്റഡിയിലെടുത്തത്. സുബ്രഹ്മണ്യനെതിരെ സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ […]
Read more

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊളളയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ നടപടിക്കൊരുങ്ങി അന്വേഷണ സംഘം. കവർന്ന സ്വർണം ഇനിയും കണ്ടെത്താനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. നാളെ കോടതിയിൽ ഹാജരാക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതിനായി അപേക്ഷ നൽകും. കട്ടിള കടത്തി സ്വർണം മോഷ്‌ടിച്ച കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ശബരിമല ദ്വാരപാലകശില്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഇതുവരെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വർണക്കൊളളയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻ സിഇഒ […]
Read more

ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചു; രേഖകൾ കണ്ടെത്തിയെന്ന് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). രേഖകളിൽ നിന്നുതന്നെ അട്ടിമറി വ്യക്തമാണെന്നും എസ്ഐടി ഹെെക്കോടതിയെ അറിയിച്ചു. 2019ൽ സ്വർണ പാളികളും കട്ടിളയും കെെമാറാൻ തീരുമാനിച്ച ദേവസ്വം മിനിട്സ് ബുക്ക് എസ്ഐടി പിടിച്ചെടുത്തു. എസ്ഐടി പരിശോധനയിലാണ് നിർണായക രേഖകൾ കിട്ടിയത്. രേഖകൾ കെെമാറുന്നതിൽ ബോർഡിന് വെെമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുമ്പോഴാണ് രേഖകൾ കെെമാറുന്നതെന്നും എസ്ഐടി വ്യക്തമാക്കി. അതേസമയം, 2019ലെ സ്വർണമോഷണം മറയ്‌ക്കാനാകണം 2025ലും ദ്വാരപാലക ശില്പങ്ങളുടെ […]
Read more

ശബരിമലയിൽ നടന്നത് സ്വർണക്കവർച്ച തന്നെയെന്ന് എസ്‌ഐടി; കോടതി നടപടികൾ ഇന്ന് മുതൽ അടച്ചിട്ട മുറിയിൽ

തിരുവനന്തപുരം: ശബരിമലയിൽ നടന്നത് സ്വർണക്കവർച്ച തന്നെയെന്ന് വ്യക്തമാക്കി എസ്‌ഐടി. കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണം കവർന്നതെന്ന് ഹൈക്കോടതിയിൽ ഇന്ന് നൽകുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ എസ്‌ഐടി അറിയിക്കും. പോറ്റിയെ അറസ്റ്റ് ചെയ്തെന്നും കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്‌‌ഐടി കോടതിയെ അറിയിക്കും. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്നുമുതൽ ഹൈക്കോടതി നടപടികൾ അടച്ചിട്ട മുറിയിലായിരിക്കും നടക്കുക. ഇതുസംബന്ധിച്ച് ഹൈക്കോടതി രജിസ്‌ട്രാർ ഉത്തരവിറക്കി. അതേസമയം, ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളികൾ 2019 ജൂലായ് […]
Read more

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും രേഖകളും പിടിച്ചെടുത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പോലീസ് സ്വർണവും പണവും രേഖകളും പിടിച്ചെടുത്തു. കിളിമാനൂർ പുളിമാത്തെ വസതിയിൽ ഇന്നലെ ഉച്ചയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെത്തുകയും പരിശോധന ഇന്ന് വെളിപ്പിനെ വരെ തുടരുകയുമായിരുന്നു. വില്ലേജ് ഓഫീസർ, പഞ്ചായത്ത് വാർഡ് അംഗം എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. പിടിച്ചെടുത്ത സ്വർണം തങ്ങൾ ഉപയോഗിക്കുന്നതാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുടുംബം അന്വേഷണ ഉദ്യോഗസ്ഥ‌ർക്ക് നൽകിയ മൊഴി.പിടിച്ചെടുത്ത സ്വർണ്ണം ഈ കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. […]
Read more

Recent News

Advertisement
WhiteswanTV Footer