Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: UNNIMUKUNDAN

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ; പോസ്റ്റർ പുറത്ത്

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന “മാ വന്ദേ” എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. നായകനായ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് വന്ന സ്പെഷ്യൽ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ അഭിനയ […]
Read more

നടന്‍ ഉണ്ണിമുകുന്ദന്‍ കേരള സ്‌ട്രൈക്കേഴ്‌സ് (CCL) ടീം ക്യാപ്റ്റന്‍

ഇന്ത്യയിലെ പ്രശസ്തരായ നടന്മാര്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നവംബര്‍ മാസം ആരംഭിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാള്‍ പഞ്ചാബി ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളില്‍ നിന്നുള്ള ടീമുകളാണ് സിസിഎല്ലില്‍ മത്സരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് കേരള സ്‌ട്രൈക്കേഴ്‌സ്.കഴിഞ്ഞകാല മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാണ് കേരള സ്‌ട്രൈക്കേഴ്‌സ് ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്. 2014ലും 2017ലും സി സി എല്ലില്‍ കേരള സ്‌ട്രൈക്കേഴ്‌സ് റണ്ണേഴ്‌സപ്പായിരുന്നു.ഇത്തവണ പഴയ മുഖങ്ങള്‍ക്കൊപ്പം പുതിയ […]
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കില്‍ നായകന്‍ ഉണ്ണി മുകുന്ദന്‍, നിര്‍മ്മാണം സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ്

ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദന്‍ വേഷമിടുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ വീര്‍ റെഡ്ഡി എം ആണ്. ‘മാ വന്ദേ’ എന്നാണ് ചിത്രത്തിന്റെ പേര്. ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാര്‍ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ […]
Read more

ഉണ്ണി മുകുന്ദന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാറിനെതിരെ ഫെഫ്ക്ക

കൊച്ചി: ഉണ്ണി മുകുന്ദന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാറിനെതിരെ ഫെഫ്ക്ക. പ്രശ്‌നം പരിഹരിച്ചിട്ടും വിപിന്‍ അച്ചടക്ക ലംഘനം നടത്തിയെന്നും, ഇന്നലെ നടന്ന ചര്‍ച്ചയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും ഫെഫ്ക്ക ആരോപിച്ചു. ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞുവെന്ന് വിപിന്‍ കുമാര്‍ ഉന്നയിച്ച വാദം ശരിയല്ലെന്നും ഫെഫ്ക്കയുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി ഇതിനിടെ വിപിന്‍ കുമാറിനെതിരെ താരസംഘടന അമ്മയും രംഗത്തുവന്നു. അനുരഞ്ജന യോഗത്തില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല.സൗഹൃദത്തിന്റെ പ്രശ്‌നങ്ങളാണുണ്ടായത്. ഉണ്ണി മുകുന്ദന്‍ തെറ്റുകാരനാണെന്ന നിഗമനത്തിലും […]
Read more

ഉണ്ണിമുകുന്ദൻ മാനേജറുടെ കൈ പിടിച്ചു തിരിക്കുന്ന സിസിടിവി ദൃശൃങ്ങൾ കണ്ടെത്തി

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ മാനേജരെ കയ്യേറ്റം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഉണ്ണി മുകുന്ദൻ മാനേജർ വിപിൻ കുമാറിന്റെ കൈ പിടിച്ച് തിരിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. വിപിൻ കുമാറിന്റെ കൈയിൽ മർദനത്തിന്റെ പാടുകളുമുണ്ട്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ വിപിൻ കുമാർ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കരിയർ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ഉണ്ണിയുടെ വാദം അപ്രസക്തമായിരിക്കുകയാണ്. ശരീരത്തിന് നേരെയുള്ള കയ്യേറ്റം മർദനമായി കണക്കാക്കിയായിരിക്കും ഫെഫ്കയുടെ അന്വേഷണ റിപ്പോർട്ട്. ഫെഫ്കയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് […]
Read more

ലഹരി ഉപയോഗം എല്ലാ മേഖലയിലും ഉണ്ട് ; ഉണ്ണി മുകുന്ദന്‍

സമൂഹത്തിലെ ലഹരി വര്‍ധനവിന് സിനിമയല്ല പ്രശ്‌നമെന്ന് ഉണ്ണി മുകുന്ദന്‍. മാര്‍ക്കോ സിനിമ അതിന് കാരണമാകുന്നില്ല. സമൂഹത്തിലെ പ്രശ്‌നങ്ങളെയാണ് സിനിമ ചൂണ്ടിക്കാണിക്കുന്നതെന്നും സിനിമ മേഖലയില്‍ മാത്രമല്ല ലഹരിയുടെ പ്രശ്‌നമുള്ളതെന്നും ഉണ്ണി മുകുന്ദന്‍ കൊച്ചിയില്‍ പറഞ്ഞു. ലഹരി ഉപയോഗം എല്ലാ മേഖലയിലും ഉണ്ട്. സിനിമയാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
Read more

കുട്ടികൾ മാർക്കോ കാണുന്നത് തടയണം’ :മുഖ്യമന്ത്രിക്ക് പരാതി നൽകി കെ.പി.സി.സി അംഗം

18 വയസ്സിൽ താഴെയുള്ള കുട്ടികൾ മാർക്കോ സിനിമ കാണുന്നത് തടയണമെന്ന് പരാതി നൽകി കെ.പി.സി.സി അംഗം ജെ.എസ് അഖിൽ . മുഖ്യമന്ത്രിക്കാണ് അഖിൽ പരാതി നൽകിയത്. ഞാൻ ഇന്നലെ മാർക്കോ കണ്ടിരുന്നു. സിനിമയിൽ മുഴുനീളെ വയലൻസ് ആണ് കുട്ടികളെ കാണിക്കാൻ പറ്റില്ല. എന്നാൽ ഒരുപാട് തീയറ്ററുകയിൽ ചിത്രം കാണാൻ ഫാമിലി പ്രേക്ഷകർക്കൊപ്പം കുട്ടികളും എത്തുന്നു. ഒരുപാട് വയലൻസ് അരങ്ങേറുന്നതിനാൽ ചിത്രം കാണാൻ 18 വയസിന് താഴെയുള്ള കുട്ടികളെ വിലക്കണമെന്നും അഖിൽ പരാതിയിൽ ആവശ്യപ്പെടുന്നു.ഉണ്ണി മുകുന്ദന്റെ ആദ്യ 100 […]
Read more

ബിഗ് ബഡ്ജറ്റ് ചിത്രം മാർക്കോയുടെ ടീസർ പുറത്ത്

ഉണ്ണി മുകുന്ദന്‍റെ കരിയര്‍ മാറ്റിയെഴുതാന്‍ എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാർക്കോയുടെ ടീസർ പുറത്ത്. ഹനീഫ് അദേനിയുടെ സംവിധാനത്തിലെത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമാണ് മാർക്കോ. യുക്തി തരേജ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നചിത്രത്തില്‍ ഷമ്മി തിലകന്‍റെ മകൻ അഭിമന്യു ഷമ്മി തിലകൻ, ആൻസൺ പോൾ, കബീർ ദുഹാൻ സിങ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദു സെൽവരാജാണ് ചിത്രത്തിൽ ക്യാമറ ചലിപ്പിക്കുന്നത്. ക്യൂബ്സ് എൻടെർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് അബ്ദുൽ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. ഉണ്ണി മുകുന്ദൻ […]
Read more

Recent News

Advertisement
WhiteswanTV Footer