Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നടന്‍ ഉണ്ണിമുകുന്ദന്‍ കേരള സ്‌ട്രൈക്കേഴ്‌സ് (CCL) ടീം ക്യാപ്റ്റന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യയിലെ പ്രശസ്തരായ നടന്മാര്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നവംബര്‍ മാസം ആരംഭിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാള്‍ പഞ്ചാബി ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളില്‍ നിന്നുള്ള ടീമുകളാണ് സിസിഎല്ലില്‍ മത്സരിക്കുന്നത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് കേരള സ്‌ട്രൈക്കേഴ്‌സ്.കഴിഞ്ഞകാല മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാണ് കേരള സ്‌ട്രൈക്കേഴ്‌സ് ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്. 2014ലും 2017ലും സി സി എല്ലില്‍ കേരള സ്‌ട്രൈക്കേഴ്‌സ് റണ്ണേഴ്‌സപ്പായിരുന്നു.ഇത്തവണ പഴയ മുഖങ്ങള്‍ക്കൊപ്പം പുതിയ മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്‌ട്രൈക്കേഴ്‌സ് കളത്തിലിറക്കുക.

പ്രശസ്ത നടനും ക്രിക്കറ്റ് പ്ലെയറുമായ ഉണ്ണിമുകുന്ദനാണ് ടീം ക്യാപ്റ്റനെന്ന് കേരള സ്‌ട്രൈക്കേഴ്‌സിന്റെ കോ-ഓണറായ രാജ്കുമാര്‍ സേതുപതി പറഞ്ഞു. ഉണ്ണിമുകുന്ദനെ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കാന്‍ കാരണം ക്രിക്കറ്റ് കളിയോടുള്ള ഉണ്ണിമുകുന്ദന്റെ പാഷന്‍ തന്നെയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിച്ച കാലം മുതല്‍ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ ഭാഗമായി ഉണ്ണിമുകുന്ദന്‍ ഉണ്ടായിരുന്നു. ഒരുപിടി ടൂര്‍ണമെന്റുകളിലും വിവിധ ക്ലബ്കളില്‍ കളിച്ച പരിചയവും ക്രിക്കറ്റിനെക്കുറിച്ച് നല്ല ധാരണയുമുള്ള ചെറുപ്പക്കാരനാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍
ഉണ്ണിമുകുന്ദനെന്ന് രാജ്കുമാര്‍ സേതുപതി പറഞ്ഞു.

ഉണ്ണിമുകുന്ദന്റെ ജന്മദിനമായ സെപ്റ്റംബര്‍ 22ന് പിറന്നാള്‍ സമ്മാനമായി ഏറെ സന്തോഷത്തോടെയാണ് ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി
ഉണ്ണിമുകുന്ദനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നത്. കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ പരിശീലന ക്യാമ്പ് ഒക്ടോബര്‍ പകുതിയോടെ ആരംഭിക്കും. ഈ ക്യാമ്പില്‍ വച്ചായിരിക്കും മറ്റു അംഗങ്ങളെ ടീം മാനേജ്‌മെന്റ് പ്രഖ്യാപിക്കുന്നത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer