Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കൊല്ലം കളക്ട്രേറ്റ് സ്ഫോടന കേസിലെ പ്രതികൾക്ക് ജീവപര്യന്തം

കൊല്ലം കളക്ട്രേറ്റ് വളപ്പിൽ മുനിസിഫ് കോടതിക്ക് സമീപത്ത് സ്ഫോടനം നടന്ന കേസിലെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. ഭീകരസംഘടനയായ ബേസ്‌ മൂവ്‌മെന്റിന്റെ പ്രവർത്തകരായിരുന്ന അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരാണ് പ്രതികൾ. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ അഞ്ചാം പ്രതി ആയ മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. നാലാം പ്രതിയെ തെളിവുകൾ ഇല്ലാത്തതിനാൽ കോടതി നേരത്തെ തന്നെ വിട്ടയച്ചിരുന്നു. സ്ഫോടനം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് […]
Read more

പാലക്കാട് ‘പെട്ടി’ പൊട്ടുന്നു, നീല ട്രോളി ബാഗ് ആയുധമാക്കി മുന്നണികള്‍

സാധാരണ വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണല്‍ ദിനത്തിലാണ് പെട്ടി പൊട്ടുക. എന്നാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇപ്പൊഴേ പെട്ടി പൊട്ടിയിരിക്കുകയാണ്. നീലപ്പെട്ടിയാണ് ഇവിടെ കഴിഞ്ഞ ദിവസം പൊട്ടിയത്, അത് പൊട്ടിക്കൊണ്ടേ ഇരിക്കുകയാണ്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി ഉടലെടുത്ത കള്ളപ്പണവിവാദം ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും സജീവ ചര്‍ച്ചാവിഷയമാക്കുകയാണ്. സിപിഐഎമ്മും ബിജെപിയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കള്ളപ്പണം ഒഴുക്കിയെന്ന ആരോപണം ഉന്നയിച്ച് പ്രചരണരംഗം ചൂടാക്കാനാണ് തീരുമാനം. മറുവശത്ത് ആരോപണം സിപിഐഎം-ബിജെപി ഗൂഢാലോചനയെന്ന വാദമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. സത്യത്തില്‍ കള്ളപ്പണ ആരോപണവും റെയ്ഡും കോണ്‍ഗ്രസിനെയാണ് പ്രതിരോധത്തിലാക്കേണ്ടിയിരുന്നത്. എന്നാല്‍ […]
Read more

‘ഉരുൾ’ ഓഡിയോ ലോഞ്ച് നടന്നു

ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ആദ്യചിത്രമായ “ഉരുൾ “എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ നടന്നു. പ്രശസ്ത താരങ്ങളായ ടിനി റ്റോം, തെസ്നിഖാൻ, കൃഷ്ണപ്രിയ, ദിയ എന്നിവർ ചേർന്ന്, തോമസ് കെ.തോമസ് എം.എൽ.എ യ്ക്ക് സമർപ്പിച്ചു കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ബിൽഡിംങ് ഡിസൈനേഴ്സിന്റെ ബാനറിൽ കെ.വി മുരളീധരൻ നിർമ്മിക്കുന്ന ‘ഉരുൾ’ മമ്മി സെഞ്ച്വറിയാണ് സംവിധാനം ചെയ്യുന്നത്. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ‘ഉരുൾ’, കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്നു. ചിത്രീകരണം […]
Read more

പാലക്കാട്ടെ പാതിരാ റെയ്ഡ്: പ്രതിപക്ഷ നേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി പ്രതിപക്ഷ നേതാവ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കുകയാണ് സി.പി.ഐ.എം എന്നാണ് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിക്കുന്നത്. അര്‍ദ്ധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തയതും. സെര്‍ച്ച് […]
Read more

ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ഓങ്കാറ’

കാസര്‍ഗോഡിന്റെ മണ്ണില്‍ നിന്ന് മാവിലാൻ ഗോത്രത്തിന്റെ കഥ പറഞ്ഞ ഓങ്കാറയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം. ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ 2024 എഡിഷനിൽ മൂന്ന് പുരസ്കാരങ്ങളാണ് ഓങ്കാറ കരസ്ഥമാക്കിയത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയുടെ തിരക്കഥയില്‍ നവാഗത സംവിധായകന്‍ ഉണ്ണി കെ ആര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 55-ലധികം സിനിമകള്‍ പങ്കെടുത്ത ചലച്ചിത്രമേളയില്‍ വേള്‍ഡ് ക്ലാസിക് മത്സര വിഭാഗത്തിലേയ്ക്കാണ് ഓങ്കാറ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച ഒറിജിനല്‍ തിരക്കഥാകൃത്ത് – രാജേഷ് തില്ലങ്കേരി, മികച്ച ആഖ്യാന […]
Read more

പാലക്കാടെ റെയ്ഡിന് പിന്നില്‍ മന്ത്രി, നിയമപരമായി നേരിടുമെന്ന് വിഡി സതീശന്‍

പാലക്കാട് കെപിഎം ഹോട്ടലില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറികളില്‍ നടന്ന റെയ്ഡിന് പിന്നില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി എംബി രാജേഷും അളിയനുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എംബി രാജേഷാണ് പൊലീസിനെ വിളിച്ചത്. കേരള പൊലീസിന്റേത് നാണം കെട്ട നടപടിയാണ്. വിഷയത്തെ നിയമപരമായി നേരിടുമെന്നും വനിതാ നേതാക്കളെ അപമാനിച്ച എംബി രാജേഷിനെക്കൊണ്ട് മറുപടി പറയിക്കുമെന്നും സതീശന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് വെച്ച് പിടിപ്പിച്ചല്ലല്ലോ എന്ന് സതീശന്‍ ചോദിച്ചു. ബിജെപിയെ രക്ഷിക്കാനാണ് പാതിരാ നടകം നടത്തിയത്. […]
Read more

എഡിഎം നവീൻ ബാബുവിന്റെ മരണം; ഭാര്യയുടെ മൊഴി എടുക്കും

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ ഭാര്യ മഞ്ജുഷയുടെ മൊഴിപ്രത്യേക അന്വേഷണ സംഘം ഉടൻ എടുക്കും. കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നതിൽ തീരുമാനമായില്ല. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതിനെതിരെ, അഭിഭാഷകൻ ജോൺ റാൽഫ് കോടതിയിൽ വാദമുന്നയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം റവന്യു വകുപ്പ് തല അന്വേഷണം നടത്തിയ ജോയിന്റ് ലാൻഡ് റവന്യു കമ്മീഷണർ എ ഗീത ഐഎഎസിന്റെ മൊഴി ഇന്ന് എടുക്കും. അതേസമയം പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. കണ്ണൂർ തലശ്ശേരി സെഷൻസ് […]
Read more

പാലക്കാടെ കള്ളപ്പണ വിവാദം: റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍, റെയ്ഡില്‍ പരാതിയുമായി പ്രതിപക്ഷം

പാലക്കാട് കോണ്‍ഗ്രസിനെതിരെ ഉയര്‍ന്നിരിക്കുന്ന കള്ളപ്പണ ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാലക്കാട് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലാണ് പാലക്കാട് കെപിഎം ഹോട്ടലിലെ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പൊലീസ് റെയ്ഡ് നടത്തിയത്. കോണ്‍ഗ്രസ് കള്ളപ്പണ ഇടപാട് നടത്തുന്നെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നതെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടേയും കളക്ടറുടേയും വിശദീകരണം. എന്നാല്‍ സാധാരണ പരിശോധനയെന്നാണ് എഎസ്പി പ്രതികരിച്ചത്. അതേസമയം, റെയ്ഡ് സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികള്‍ […]
Read more

കമ്മ്യൂണിസം അധംപതനത്തിന്റെ പാതയിൽ; സിപിഎം ബിജെപിക്ക് വഴിയൊരുക്കുന്നു: കെ സി വേണുഗോപാൽ എംപി

പാലക്കാട്‌: കമ്മ്യൂണിസം അധംപതനത്തിന്റെ പാതയിലാണെന്നും സംസ്ഥാനത്ത് സിപിഎം ബിജെപിക്ക് വഴിയൊരുക്കുന്ന സംവിധാനമായി മാറിയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. പാലക്കാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിനുവേണ്ടി നടത്തപ്പെട്ട കോട്ടമൈതാനത്തെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർഭരണത്തിന്റെ അഹന്ത സിപിഎമ്മിനെ ജനമനസ്സുകളിൽ നിന്നും അകറ്റിയിരിക്കുകയാണ്. ഒരു സർക്കാർ എന്ത് ആകരുത് എന്നതിന്റെ ഉദാഹരണമാണ് പിണറായി സർക്കാർ. ജനങ്ങളെ ഇത്രത്തോളം ദ്രോഹിച്ച ഒരു ഭരണകൂടവും ഉണ്ടായിട്ടില്ല. ഇവന്റ് മാനേജ്മെന്റ് ടീമുകളും പി […]
Read more

രാഘവന്‍ പ്രഭാകറിന് 300 കോടി സാലറി എന്തിന് ?

ഗൂഗിളിന്റെ ചീഫ് ടെക്‌നോളജിസ്റ്റാകാന്‍ പ്രഭാകര്‍ രാഘവന് ഗൂഗിള്‍ കൊടുക്കുന്ന സാലറി 300 കോടി രൂപയാണ്. സാലറി കേട്ട് ഞെട്ടാത്ത മലയാളികള്‍ ഉണ്ടാകുമോ…? 2012ലാണ് പ്രഭാകര്‍ ഗൂഗിളിനൊപ്പം യാത്ര ആരംഭിക്കുന്നത്. ചീഫ് ടെക്‌നോളജിസ്റ്റ് ആകുന്നതിന് മുന്‍പ് അദ്ദേഹം ഗൂഗിള്‍ സര്‍ച്ച്, അസിസ്റ്റന്റ്, ജിയോ, ആഡ്‌സ്, കൊമേഴ്‌സ് ആന്‍ഡ് പേയ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. ഇന്ത്യയ്‌ക്കെതിരായ പരമ്പര തൂത്തുവാരാനാകുമെന്ന് ന്യൂസിലന്റ് പരിശീലകന്‍ 20 ഓളം പേറ്റന്റുകളാണ് മദ്രാസ് ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix