Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

‘ഒരുപതിറ്റാണ്ട് കഴിഞ്ഞാലും കോൺഗ്രസ് 100 സീറ്റ് തികയ്ക്കില്ല, NDA ചരിത്രത്തിലെ ഏറ്റവും ശക്തമായ സഖ്യം’

ന്യൂഡല്‍ഹി: ഒരു പതിറ്റാണ്ടുകഴിഞ്ഞാലും കോണ്‍ഗ്രസിന് 100 സീറ്റ് തികയ്ക്കാനാകില്ലെന്ന് മോദി. ഇന്ത്യ സംഖ്യം വേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സഖ്യമാണ് എന്‍.ഡി.എ എന്നും മോദി അവകാശപ്പെട്ടു. കേന്ദ്രമന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. വിജയത്തില്‍ ഉന്മത്തരാവുകയോ പരാജയപ്പെട്ടവരെ പരിഹസിക്കുകയോ ചെയ്യാതിരിക്കുക എന്നതാണ് ഞങ്ങളുടെ മൂല്യം. തോറ്റവരെ പരിഹസിക്കുന്ന വൈകൃതം ഞങ്ങള്‍ക്കില്ല, മോദി പറഞ്ഞു. മത്സരാധിഷ്ഠിതവും സഹകരണത്തിലൂന്നിയതുമായി ഫെഡറലിസത്തിലാണ് തങ്ങളുടെ സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്ന് മോദി […]
Read more

‘ശ്രീ മുത്തപ്പൻ’ ഇന്നു മുതൽ

മണിക്കുട്ടൻ, ജോയ് മാത്യു, മധുപാൽ, ബാബു അന്നൂർ, അനീഷ് പിള്ള, ഷെഫ് നളൻ, മുൻഷി രഞ്ജിത്,മീര നായർ, അല എസ്. നയന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രതിഥി ഹൗസ് ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിച്ച്, ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന “ശ്രീ മുത്തപ്പൻ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. ബാലതാരം പൃഥ്വി രാജീവ്, കൃഷ്ണൻ നമ്പ്യാർ, നാദം മുരളി, ശ്രീഹരി മാടമന, സുബോധ് ഷെട്ടി, വിനോദ് മൊത്തങ്ങ, ഉണ്ണി ഞേറക്കാട്, വിനോദ് പ്ലാത്തോട്ടം വിദീഷിത, ഉഷ പയ്യന്നൂർ, […]
Read more

കോൺ​ഗ്രസിനെയും ആപ്പിനെയും മലർത്തിയടിക്കാൻ അമൃത്പാൽ സിങ്, വന്‍ ഭൂരിപക്ഷത്തിലേക്ക്

ദില്ലി: അസം ജയിലിൽ നിന്ന് പഞ്ചാബിലെ ഖദൂർ സാഹിബിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മതപ്രഭാഷകൻ അമൃതപാൽ സിംഗ് വിജയത്തിലേക്ക്. വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തിയപ്പോൾ അമൃത്പാൽ സിം​ഗം 1.60 ലക്ഷം വോട്ടിന് മുന്നിലാണ്. സ്വതന്ത്ര സ്ഥാനാർഥിയായണ് അമൃത്പാൽ മത്സരിക്കുന്നത്. കഴിഞ്ഞ വർഷം ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്നാണ് വാരിസ് പഞ്ചാബ് ദെ നേതാവായ അമൃതപാൽ സിംഗ് അസമിലെ ദിബ്രുഗഢിലെ ജയിലിലായത്. തൻ്റെ അനുയായികളിൽ ഒരാളെ അറസ്റ്റ് ചെയ്തതിൻ്റെ പേരിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ജനക്കൂട്ടം […]
Read more

തലസ്ഥാനത്ത് മാറിമറിഞ്ഞ് ലീഡ് നില: രാജീവ് ചന്ദ്രശേഖറും ശശി തരൂരും തമ്മിൽ കടുത്ത പോരാട്ടം

തിരുവനന്തപുരത്ത്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ തലസ്ഥാനത്ത് മാറിമറിഞ്ഞ് ലീഡ് നില. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രേശഖറും യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിലുള്ള പോരാട്ടം കനക്കുകയാണ്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ലീഡ് മാറിമറിയുന്ന നിലയാണ് കണ്ടുവരുന്നത്. വോട്ടെണ്ണൽ ആരംഭിച്ച സമയത്ത് ലീ‍ഡ് ചെയ്തിരുന്നത് രാജീവ് ചന്ദ്രേശഖറായിരുന്നു. പിന്നീട് ശശി തരൂർ ലീഡ് ഉയർത്തി. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രാജീവ് ചന്ദ്രശേഖറാണ് രണ്ടായിരത്തിനടുത്ത് ലീഡ് ചെയ്യുന്നത്. തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപിയും ലീഡ് ചെയ്യുന്നുണ്ട്.
Read more

മധ്യവേനലവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാൻ കുട്ടികളെ ക്ഷണിച്ച് കാത്തിരിക്കുകയാണ് സ്കൂളുകള്‍. കാലവർഷമെത്തിയെങ്കിലും അതൊരുപ്രശ്നമല്ലെന്നും മഴനനയാതെ എന്ത് പ്രവേശനോത്സവമെന്നാണ് സ്കൂളുകളിലെ അധ്യാപകര്‍ പറയുന്നത്. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂൾ തുറക്കൽ. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്ക്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, […]
Read more

സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ! ഒറ്റയടിക്ക് പടിയിറങ്ങുക 16000 ത്തോളം ജീവനക്കാർ

സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരും. പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി ശക്തമായിരുന്നു. പക്ഷെ ഇത്തവണയും സർക്കാർ നയപരമായ ആ തീരുമാനമെടുത്തില്ല. ആനുകൂല്യങ്ങൾക്കായി ഭീമമായ തുക കണ്ടെത്തേണ്ട സാഹചര്യത്തിൽ പെൻഷൻ പ്രായം കൂട്ടാൻ പല തരത്തിലെ ആലോചന ഉണ്ടായിരുന്നു. കൂട്ടിയാൽ യുവജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് വേണ്ടെന്ന് വെച്ചത്. ഈ മാസം […]
Read more

‘ഇഷ്ടരാഗം’ മെയ് 31-ന് പ്രദര്‍ശനത്തിനെത്തുന്നു

ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ,കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയന്‍ പൊതുവാള്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ റൊമാന്റിക് ത്രില്ലര്‍ ചിത്രമായ ‘ഇഷ്ടരാഗം’മെയ് മുപ്പത്തിയൊന്നിന് സാഗാ ഇന്റര്‍നാഷണല്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.ശ്രീകുമാര്‍ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത് കൈവേലി, അമ്പിളി, സുമിത്ര രാജന്‍,വേണു അമ്പലപ്പുഴ, അര്‍ജുന്‍,ജലജ റാണി,രഘുനാഥ് മടിയന്‍, ജീഷിന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആകാശ് പ്രകാശ്,മ്യൂസിക്ക് ആന്റ് എന്റര്‍ടൈന്‍മെന്റ്‌സ്,എസ് ആര്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍,പ്രകാശ് നായര്‍, സുരേഷ് രാമന്തളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം […]
Read more

നോർവേ ചെസ്സിലെ മൂന്നാം റൗണ്ടില്‍ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദക്ക് അട്ടിമറി ജയം

നോർവേ ചെസിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. മൂന്നാം റൗണ്ടിൽ കാൾസനെ തോൽപ്പിച്ചു. ക്ലാസിക്കൽ ഫോർമാറ്റിൽ ആദ്യമായാണ് കാൾസനെ പ്രഗ്നാനന്ദ തോൽപ്പിക്കുന്നത്. മൂന്നാം റൗണ്ടില്‍ വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ഇതോടെ 5.5 പോയിന്‍റുമായി പ്രഗ്നാനന്ദ ടൂർണമെന്‍റിൽ മുന്നിൽ എത്തി. ഒന്നാം സ്ഥാനത്തായി മത്സരം തുടങ്ങിയ കാൾസൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക ഒന്നാം നമ്പർ താരമായ കാൾസന്‍റെ ജന്മനാട് കൂടിയാണ് നോർവേ.പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി ആണ് വനിതാ വിഭാഗത്തിൽ […]
Read more

വിഷു ബമ്പര്‍:ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: വിഷു ബമ്പര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം വിസി 490987 നമ്പറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ആലപ്പുഴയിലെ ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ആലപ്പുഴയിലെ ഏജന്റ് അനില്‍ കുമാറാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്. ഏജന്‍സി നമ്പര്‍-5444.വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ ഇതുവരെ വിറ്റുപോയത് 41,84,893 ടിക്കറ്റുകളാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ലഭിച്ച നമ്പറുകള്‍, വിഎ 205272, വിബി 429992, വിസി 523085, വിഡി 154182, […]
Read more

തീവ്രമഴയും കാറ്റും; കെഎസ്ഇബിക്ക് 48 കോടിയിലേറെ നഷ്ടം

സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കെ എസ് ഇ ബിയുടെ വിലയിരുത്തലെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വൈദ്യുതി മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം സംസ്ഥാനത്തുടനീളം ഉണ്ടായ തീവ്രമഴയിലും കാറ്റിലും കെ എസ് ഇ ബി ക്ക് കനത്ത നാശനഷ്ടമുണ്ടായി. പ്രാഥമിക കണക്കുകള്‍‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix