Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,400 കോടി രൂപ കടന്നു

കൊച്ചി:യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,400 കോടി രൂപ കടന്നതായി 2024 ഏപ്രില്‍ 30ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ട് ഏകദേശം 68 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 22 ശതമാനം സ്മോള്‍ ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് ലാര്‍ജ് ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. ഫീനിക്സ് മില്‍സ് ലിമിറ്റഡ്, ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ്, ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ശ്രീറാം ഫിനാന്‍സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഫോര്‍ജ് ലിമിറ്റഡ്, ട്യൂബ് ഇന്‍വെസ്റ്റ്മെന്‍റ്സ് ഓഫ് ഇന്ത്യ […]
Read more

എസ്എസ്എല്‍സി പരീക്ഷയില്‍ പരിഷ്‌കരണവുമായി വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം:അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ പരിഷ്‌കരണമുണ്ടാകുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിക്കുകയായിരുന്നു വി ശിവന്‍കുട്ടി.എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.ഓരോ വിഷയത്തിലും ജയിക്കാന്‍ 12 മാര്‍ക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വര്‍ഷം മുതല്‍ പരീക്ഷ രീതി.മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റോഡ് നിര്‍മാണത്തിലെ അഴിമതി;എഞ്ചിനീയര്‍മാര്‍ക്കും കോണ്‍ട്രാക്ടര്‍ക്കും കഠിന തടവും പിഴയും 99.69 ശതമാനമാണ് 2023-24 […]
Read more

എസ്എസ്എല്‍സി ഫലം പ്രഖ്യാപനം;വിജയശതമാനം 99.69%

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവ്.71,831 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്.വിജയശതമാനം ഏറ്റവും കൂടുതല്‍ കോട്ടയത്ത്(99.92%).കുറവ് തിരുവനന്തപുരത്ത്(99.08%).പാലാ വിദ്യാഭ്യാസ ജില്ലയില്‍ 100% ജയം.ഏറ്റവും കൂടുതല്‍ എ പ്ലസ് കിട്ടിയത് മലപ്പുറം ജില്ലയില്‍.892 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക നൂറ്‌മേനി.4 മണി മുതല്‍ ഫലം വെബ്‌സെറ്റുകളില്‍ ലഭിക്കും.
Read more

കിണറ്റിനുളളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചയാള്‍ ശ്വാസം മുട്ടി മരിച്ചു

ആലപ്പുഴ:കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ ആള്‍ ശ്വാസം മുട്ടി മരിച്ചു.താമരക്കുളം പാറയില്‍ തെന്നാട്ടും വിളയില്‍ ബാബു (55) ആണ് മരിച്ചത്.താമരക്കുളം ഇരപ്പന്‍പാറ അനീഷിന്റെ വീട്ടിലെ മോട്ടര്‍ നന്നാക്കാന്‍ ഇറങ്ങിയതാണ് സുഭാഷ്. ഇതിനിടെ സുഭാഷിന് ശ്വാസം മുട്ടി.തുടര്‍ന്ന് സുഭാഷിനെ രക്ഷിക്കാനായി ചെത്തുതൊഴിലാളിയായ ബാബു കിണറ്റിനുള്ളില്‍ ഇറങ്ങുകയായിരുന്നു. സുഭാഷിനെ മുകളിലേക്ക് കയറ്റിയ ശേഷം കിണറ്റില്‍ നിന്നും തിരികെ കയറുന്നതിനിടെയാണ് ബാബുവിന് ശ്വാസം കിട്ടാതെ വന്നത്.ശ്വാസം കിട്ടാതെ ബാബു കിണറ്റിലേക്ക് വീഴുകയായിരുന്നു.ബാബുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
Read more

വിഷ്ണുപ്രിയ വധത്തില്‍ വിധി വെള്ളിയാഴ്ച

കണ്ണൂര്‍: പാനൂരിലെ വിഷ്ണുപ്രിയയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക.22കാരിയായ വിഷ്ണുപ്രിയയെ സുഹൃത്ത് മാനന്തേരി സ്വദേശി ശ്യാംജിത്ത് വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് കേസ്. നാലാം ലോക കേരളസഭ ജൂൺ 13 മുതൽ 15 വരെ 2022 ഒക്ടോബര്‍ 22 നായിരുന്നു പാനൂര്‍ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയയെ (23) പകല്‍ 12 മണിയോടെ വീട്ടിലെ […]
Read more

യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്;വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി:യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനങ്ങള്‍ റദ്ദാക്കി.കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള്‍ റദ്ദാക്കിയ സംഭവത്തില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം ഇല്ലെന്ന വിവരം ലഭിക്കുന്നതെന്നും യാത്രക്കാര്‍ പറഞ്ഞു.വിഷയത്തില്‍ എയര്‍ ഇന്ത്യ വിശദീകരണം നല്‍കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്‌. നാളെ തന്നെ വിവിധ സ്ഥലങ്ങളിലെത്തേണ്ടവരുണ്ട്.വിസ കാലവധി കഴിയാറായ സാഹചര്യത്തില്‍ അവിടെയെത്തിയില്ലെങ്കില്‍ ആത്മഹത്യയെല്ലാതെ വേറെ വഴിയില്ലെന്ന് ഒരു യാത്രക്കാരന്‍ പ്രതികരിച്ചു. എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാര്‍ പ്രതിഷേധിക്കുന്നുണ്ട്. ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് […]
Read more

ഐസിഐസിഐ പ്രൂ പ്ലാറ്റിനം പുറത്തിറക്കി

കൊച്ചി:ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ ആദ്യത്തെ യൂണിറ്റ്-ലിങ്ക്ഡ് പദ്ധതി ഐസിഐസിഐ പ്രൂ പ്ലാറ്റിനം പുറത്തിറക്കി. മുഴുവന്‍ പോളിസി കാലയളവിലും നിക്ഷേപം തുടരാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ഐസിഐസിഐ പ്രൂ പ്ലാറ്റിനം വിതരണക്കാര്‍ക്ക് പ്രതിഫലം നല്‍കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് കെട്ടിപ്പടുക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് കാര്യക്ഷമമായ മാര്‍ഗവും ഈ പോളിസി വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് പ്രൂ പ്ലാറ്റിനത്തിന് കീഴില്‍ 13 ഇക്വിറ്റികളും ഡെബ്റ്റ്, ബാലന്‍സ്ഡ് വിഭാഗങ്ങളില്‍ നാല് വീതം ഉള്‍പ്പെടുന്ന 21 ഫണ്ടുകളും തിരഞ്ഞെടുക്കാം. കൂടാതെ നാല് പോര്‍ട്ട്ഫോളിയോ സ്ട്രാറ്റജികളുടെ ഒരു ഓപ്ഷനും […]
Read more

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗികാതിക്രമ ആരോപണം രാജ്ഭവനിലെ കൂടുതല്‍ ജീവനക്കാരിലേക്കും

കൊല്‍ക്കത്ത:പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെ രാജ്ഭവനിലെ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ പരാതിയുമായി യുവതി.3 രാജ്ഭവന്‍ ജീവനക്കാര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.ഗവര്‍ണറുടെ ഒഎസ് സി, പ്യൂണ്‍, പാന്‍ട്രി ജീവക്കാരന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.രാജ്ഭവനിലെ മുറിയില്‍ അടച്ചിട്ടെന്നും ഫോണ്‍ തട്ടിപ്പറിച്ചെന്നും പരാതിയിലുണ്ട്.ഗവര്‍ണര്‍ക്കെതിരെ പരാതി കൊടുക്കരുതെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു.
Read more

92 മണ്ഡലങ്ങളിൽ ഇന്ത്യൻ ജനത ഇന്ന് വിധി കുറിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് നടക്കും. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യു പിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി കുറിക്കുക. ”ഗുരുവായൂരമ്പലനടയില്‍”ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത് കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം […]
Read more

ഇനി കീറിയ നോട്ടുകള്‍ മാറ്റിയെടുക്കാം;വിസമ്മതിച്ചാല്‍ ബാങ്കുകള്‍ക്ക് പണി കിട്ടും

കേടായ കറന്‍സികള്‍ മാറ്റാന്‍ നിര്‍ദേശവുമായി ആര്‍ബിഐ.കീറിയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റം വരുത്തിയതോ ഇനി ഉപയോഗിക്കാനാകാത്തതോ ആയ നോട്ടുകള്‍ മാറ്റുന്നതിനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.ഏത് ബാങ്കിലും പോയി ഈ നോട്ടുകള്‍ മാറ്റിയെടുക്കാം.റിസര്‍വ് ബാങ്ക് പറയുന്നതനുസരിച്ച് ഒരു ബാങ്കിനും നോട്ടുകള്‍ മാറാന്‍ കഴിയില്ലെന്ന് പറയാന്‍ അനുവാദമില്ല. സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അത് പാലിക്കാന്‍ വിസമ്മതിച്ചാല്‍ ബാങ്ക് അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും. ഫോമുകള്‍ പൂരിപ്പിക്കാതെ തന്നെ ഈ ഇടപാടുകള്‍ പൊതുമേഖലാ ബാങ്ക് ശാഖയിലോ സ്വകാര്യമേഖലാ ബാങ്കിന്റെ കറന്‍സി ചെസ്റ്റ് ശാഖയിലോ ആര്‍ബിഐ ഇഷ്യൂ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix