Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: updation

ധ്രുവ് വിക്രം നായകനാകുന്ന ബൈസണ്‍, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്

ധ്രുവ് വിക്രം നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബൈസണ്‍. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ദീപാവലി റിലീസായി എത്തുന്ന ബൈസണിലെ ആദ്യ ഗാനം സെപ്‍തംബര്‍ ഒന്നിന് പുറത്തുവിടുമെന്നാണ് പുതിയ റിപ്പോര്‍ട്ട് മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ധ്രുവ് നായകനാകുന്ന ബൈസണെന്ന് സംവിധായകൻ മാരി സെല്‍വരാജ് വ്യക്തമാക്കിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും. ഛായാഗ്രാഹണം ഏഴില്‍ അരശായിരിക്കും. മാരി സെല്‍വരാജ് ചിത്രം […]
Read more

ഓട്ടോ സ്ക്രോൾ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഇന്നത്തെ കാലത്ത് ഇൻസ്റ്റാഗ്രാം ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. ദിനം പ്രതി പലതരത്തിലുള്ള ഫീച്ചറുകളുമായാണ് ഇൻസ്റാഗ്രാമിന്റെ വരവ്. ഇപ്പോഴും ഇൻസ്റ്റയുടെ വരവ് വെറുതെയല്ല ഓട്ടോമാറ്റിക് സ്ക്രോളിംഗ് ഓപ്ഷൻ എന്ന ഒരു പുതിയ ഫീച്ചർ ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്നു. ചില ഉപയോക്താക്കളിൽ ഈ ഫീച്ചറിന്‍റെ പരീക്ഷണം മെറ്റ ആരംഭിച്ചു. മൊബൈൽ ഉപയോക്താക്കൾക്ക് ഈ സവിശേഷത വളരെ ഉപയോഗപ്രദമാകും. മെറ്റയുടെ മറ്റൊരു ആപ്ലിക്കേഷനായ ത്രെഡ്‍സിലെ ഒരു ഉപയോക്താവാണ് ഈ പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം പങ്കിട്ടത്. ഓട്ടോ സ്ക്രോൾ സവിശേഷത ഉപയോക്താക്കളെ […]
Read more

പ്രിൻസ് ആൻഡ് ഫാമിലി കളക്ഷൻ; പുതിയ റിപ്പോർട്ട് പുറത്ത്

മലയാളി പ്രേക്ഷകർക്ക് ഫാമിലി എന്റർടെയ്നർ സിനിമകൾ കാണാൻ പ്രേക്ഷകർക്ക് താല്പര്യം ഏറെയാണ്. തങ്ങളുടെ ജീവിതങ്ങളുമായി എവിടെ ഒക്കെയോ ഏറെ സാമ്യം തോന്നുന്നത് കൊണ്ടാകാം അത്. അത്തരത്തിൽ റിലീസ് ചെയ്യുന്ന സിനിമകൾ മികച്ച വിജയവും സ്വന്തമാക്കാറുണ്ട്. അത്തരത്തിലൊരു മലയാള പടമാണ് നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിദാനം ചെയ്തു പുറത്തെത്തിയ പ്രിൻസ് ആൻഡ് ഫാമിലി. ദിലീപ് നായകനായി എത്തിയ ചിത്രം ഇരുപത്തി അഞ്ച് ദിവസങ്ങൾ പൂർത്തിയാക്കി തിയറ്റുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ ഇതുവരെ ആ​ഗോളതലത്തിൽ പ്രിൻസ് ആൻഡ് ഫാമിലി നേടിയ കളക്ഷൻ […]
Read more

കലിതുള്ളി കാലവർഷം; 11 ജില്ലകളിൽ റെഡ് അലർട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് അതിതീവ്ര മഴയും കാറ്റും കൂടുതൽ ശക്തി പ്രാപിച്ചു. പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അതിശക്തമായ മഴക്ക് അനുകൂലമായ സാഹചര്യം തുടരുകയാണ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. തുടർച്ചായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ എന്നിവ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. […]
Read more

ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കള്‍ അപകടത്തില്‍; മുന്നറിയിപ്പുമായി കേന്ദ്രം

ആപ്പിളിന്റെ ഐഒഎസ്, ഐപാഡ്ഒഎസ് സോഫ്‌റ്റ്വെയറുകളിലെ അപകടസാധ്യതകളെ കുറിച്ച് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം. ഈ സോഫ്റ്റ്‌വെയറുകളിലെ പോരായ്മകള്‍ ചൂഷണം ചെയ്ത് ഡേറ്റകള്‍ ചോര്‍ത്താനോ, ഉപകരണം പൂര്‍ണമായും ഉപയോഗശൂന്യമാക്കാനോ സാധിക്കുമെന്നാണ് കേന്ദ്ര൦ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആണ് ഇതുസംബന്ധിച്ച് ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം പഴയതും പുതിയതുമായ മോഡലുകള്‍ക്ക് ഭീഷണിയുണ്ട്. 18.3 ന് മുമ്പുള്ള ഐഒഎസ് പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer