പ്ലാസ്റ്റിക് ചാക്കുകൾക്കും വിലക്കയറ്റം; പ്രതിസന്ധിയിലായി കർഷകർ
പാലക്കാട്: യുദ്ധ പ്രതിസന്ധി ബാധിച്ചതോടെ പ്ലാസ്റ്റിക് ചാക്കുകൾക്കും വിലക്കയറ്റം. മുൻപ് ഒരു പ്ലാസ്റ്റിക് ചാക്കിന് 10–11 രൂപയായിരുന്ന വില ഇപ്പോൾ 15 രൂപയായി. ചാക്കിന്റെ വിലക്കയറ്റം നെൽക്കർഷകരെയും പ്രതിസന്ധിയിലാക്കി. നെല്ലുനിറയ്ക്കാൻ ഭൂരിഭാഗം കർഷകരും പ്ലാസ്റ്റിക് ചാക്കാണ് ഉപയോഗിക്കുന്നത്. ഇതിനായി ഓരോ സീസണിലും പുതിയ ചാക്കു വാങ്ങുകയാണു പതിവ്. ഒരു ചാക്കിന് 4–5 രൂപ വർധിച്ചതോടെ നിലവിൽ പഴയ ചാക്കുകൾ വാങ്ങേണ്ട സ്ഥിതിയുണ്ട്. ഇതിനും ചുരുങ്ങിയതു 10 രൂപയെങ്കിലും നൽകണം. പഴയ ചാക്കാകുമ്പോൾ പൊട്ടാനും മറ്റും സാധ്യത കൂടുതലാണ്. […]
Read more

