Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: US

ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് നികുതി ഇരട്ടിയാക്കി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയുടെ താരിഫ് ഇരട്ടിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് സംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പിട്ടു. ഇതോടെ പുതുക്കിയ താരിഫ് പ്രാബല്യത്തിൽ വന്നു. 25% ആയിരുന്ന താരിഫ് 50% ആക്കിയാണ് ഉയർത്തിയത്. വിവിധ രാജ്യങ്ങൾക്ക് മേൽ ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയത്തിൽ വ്യാപകവിമർശനം ഉയരുന്നതിനിടെയാണ് സ്റ്റീൽ, അലുമിനിയം എന്നിവയുടെ താരിഫുകൾ ട്രംപ് ഇരട്ടിയാക്കിയത്. വ്യാപാര സെക്രട്ടറി ഹൊവാർഡ് ലുട്നിക് രാജ്യത്തെ ലോഹ മേഖല നേരിടുന്ന പ്രതിസന്ധികൾ ട്രംപിന് മുൻപാകെ വിവരിച്ചിരുന്നു. […]
Read more

ചൈനയെ മറികടന്ന് യുഎസിലേക്ക് ഏറ്റവും കൂടുതൽ ഐഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ

ലോകത്ത് ഏറ്റവും കൂടുതൽ ഐഫോണുകൾ നിർമ്മിക്കുന്ന രാജ്യമായിരുന്നു ചൈന. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചൈനയെ മറികടന്ന് അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ഐഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയെന്നാണ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഓംഡിയയുടെ റിപ്പോർട്ട്. 2025 ഏപ്രിലിൽ ഇന്ത്യയിൽ നിർമ്മിച്ച ഏകദേശം മൂന്ന് ദശലക്ഷം ഐഫോണുകൾ യുഎസിലേക്ക് കയറ്റുമതി ചെയ്തു. താരതമ്യപ്പെടുത്തുമ്പോൾ, ചൈനയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി 76% വൻതോതിൽ ഇടിഞ്ഞ് വെറും 900,000 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 37 ലക്ഷമായിരുന്നു. […]
Read more

ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കാനുള്ള നടപടി ഊർജ്ജിതമാക്കുമെന്ന് അമേരിക്ക

വാഷിംഗ്ടൺ: ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കാനുള്ള നടപടി ഊർജ്ജിതമാക്കുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള വിദ്യാർത്ഥികൾ ഏത് മേഖലയിൽ ആണെങ്കിലും തീരുമാനം അവരെ ബാധിക്കുമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വിശദമാക്കിയത്. 280000 ചൈനീസ് വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം അമേരിക്കയിൽ പഠിച്ചത്. ഇവരിൽ എത്ര പേരെ പുതിയ തീരുമാനം ബാധിക്കുമെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. നേരത്തെ ട്രംപ് തീരുവയ്ക്ക് പകര തീരുവ ചൈന ചുമത്തിയതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ […]
Read more

അ​മേ​രി​ക്ക​യി​ൽ ക​യാ​ക്കിം​ഗി​നി​ടെ അ​പ​ക​ടത്തിൽപ്പെട്ട് മ​ല​യാ​ളി മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ : അ​മേ​രി​ക്ക​യി​ലെ പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ക​യാ​ക്കിം​ഗി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ല​യാ​ളി മു​ങ്ങി മ​രി​ച്ചു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ബി​പി​ൻ മൈ​ക്കി​ൾ (40) ആ​ണ് മ​രി​ച്ച​ത്. ക​യാ​ക്കിം​ഗി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ളെ ത​ടാ​ക​ത്തി​ൽ ചാ​ടി ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ അ​വ​ർ ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ൽ ലൈ​ഫ് ജാ​ക്ക​റ്റ് ഇ​ല്ലാ​തി​രു​ന്ന ബി​പി​ന്‍റെ മൃ​ത​ദേ​ഹം പി​ന്നീ​ട് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണ് ക​ര​ക്കെ​ടു​ത്ത​ത്.
Read more

ഇറാനെതിരെ പുതിയ ഉപരോധവുമായി അമേരിക്ക ; ആണവ കരാര്‍ ചര്‍ച്ച തുടരുന്നു

ന്യൂയോര്‍ക്ക്: ഒമാന്‍ മധ്യസ്ഥതയില്‍ ഇറാനും യുഎസും തമ്മില്‍ ആണവ നിരായുധീകരണ ചര്‍ച്ചയുടെ നാലാം റൗണ്ട് പിന്നിട്ടു. ഇരു രാജ്യങ്ങളും പ്രതീക്ഷയില്‍. എന്നാല്‍ ചര്‍ച്ചകള്‍ക്കിടയിലും ഇറാനെതിരെ യുഎസ് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. ള്‍ മൂന്ന് ഇറാനിയന്‍ പൗരന്മാരെയും ടെഹ്റാനിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ചുമായി ബന്ധമുള്ള ഒരു ഇറാനിയന്‍ സ്ഥാപനത്തെയും ലക്ഷ്യമിട്ടുള്ളതാണ്ഏറ്റവും പുതിയ ഉപരോധങ്ങള്‍. ‘അതേസമയം ഇറാന്‍ ഇപ്പോഴും അവരുടെ ആണവ പദ്ധതി ഗണ്യമായി വികസിപ്പിക്കുകയും ആണവായുധങ്ങള്‍ക്കും ആണവായുധ വിതരണ സംവിധാനങ്ങള്‍ക്കുമായി ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ […]
Read more

ഭീകരവാദി ഹാപ്പി പാസിയ എന്ന ഹർപ്രീത് സിംഗ് യുഎസിൽ പിടിയിൽ

ന്യൂഡൽഹി: ഭീകരവാദി ഹാപ്പി പാസിയ എന്ന ഹർപ്രീത് സിംഗ് യുഎസിൽ പിടിയിൽ. പഞ്ചാബിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന 14 ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഭീകരവാദിയാണ് അറസ്റ്റിലായ ഹാപ്പി പാസിയ. യുഎസ് ഇമിഗ്രേഷൻ വകുപ്പ് ഇയാളെ പിടികൂടിയതതായി ഇന്ത്യയിലെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദിയായ ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയുടെ അടുത്ത അനുയായിയാണ് ഹർപ്രീത് സിംഗ്. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളായ ഹാപ്പി പാസിയയുടെ തലയ്ക്ക് […]
Read more

‘ആണവ വിഷയത്തില്‍ ‘; അമേരിക്ക-ഇറാന്‍ ഒന്നാംഘട്ട ചര്‍ച്ച അവസാനിച്ചു

മസ്‌കറ്റ്: ഒമാനില്‍ നടന്ന അമേരിക്ക – ഇറാന്‍ സമാധാന ചര്‍ച്ച സമാപിച്ചു. ആണവ നിരോധന കരാര്‍ ഇസ്രയേലിന് കൂടി ബാധകമാക്കിയാല്‍ ഇക്കാര്യം തങ്ങളും പരിഗണിക്കാമെന്നാണ് മധ്യസ്ഥ ചര്‍ച്ചയില്‍ ഇറാന്‍ ഉന്നയിച്ച പ്രധാന നിര്‍ദേശം. രണ്ടാം ഘട്ട ചര്‍ച്ചകള്‍ അടുത്ത ആഴ്ച ആരംഭിക്കും.അമേരിക്കന്‍ പ്രസിഡന്റ ഡോണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്‌റ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്റ്റീവ് വിറ്റ്‌കോഫും, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ഇറാഖ്ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദി മധ്യസ്ഥത വഹിച്ചു. […]
Read more

യുഎസ്–റഷ്യൻ ചർച്ച ഇന്ന് സൗദിയിൽ

കീവ്: യുഎസ്-റഷ്യന്‍ ചര്‍ച്ച ഇന്ന് സൗദിയില്‍ വെച്ച് നടക്കും. യുഎസിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക. എന്നാല്‍ യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചയിലേക്ക് യുക്രെയ്‌ന് ക്ഷണമില്ല. യുക്രെയ്‌നുമായി ആലോചിക്കാതെയുളള സമാധാന ഉടമ്പടി അംഗീകരിക്കില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനം കൊണ്ടുവരുന്നതിനും സംഘര്‍ഷങ്ങൾ അവസാനിപ്പിക്കുന്നതിനുമാണ് ചര്‍ച്ച നടത്തുന്നതെന്ന് യുഎസ് പ്രതിനിധി മൈക്കല്‍ മക്കോള്‍ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യയില്‍ നിന്ന് ആരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് വ്യക്തമല്ല. സമാധാന ചര്‍ച്ചകളില്‍ നിന്നും യൂറോപ്പിനെ […]
Read more

ഐഎസ്ആർഒയുമായി കൈകോർക്കാൻ എലോൺ മസ്കിന്റെ സ്പേസ് എക്സ്

എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ്, ഐ എസ് ആർ ഒയുമായി കൈകോർക്കാൻ കരാറിലേർപ്പെട്ടതായി റിപ്പോർട്ടുകൾ. എലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള റോക്കറ്റ് നിർമാണ കമ്പനിയാണ് സ്‌പേസ് എക്‌സ്. ജിസാറ്റ് -20 കമ്മ്യൂണിക്കേഷൻസ് ഉപഗ്രഹം വിക്ഷേപിക്കുന്നതിന് ഒരു പ്രധാന കരാർ ഉറപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. സ്‌പേസ് എക്‌സിൻ്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് അടുത്ത ആഴ്ച ആദ്യം വിക്ഷേപണം നടത്തും. ഇത് ഐഎസ്ആർഒയും സ്‌പേസ് എക്‌സും തമ്മിലുള്ള നിരവധി വാണിജ്യ സഹകരണങ്ങളിൽ ആദ്യത്തേതായിരിക്കും. തെരഞ്ഞെടുപ്പിന് ശേഷം യുഎസ് പ്രസിഡന്റ് ആയി സ്ഥാനമേറ്റ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix