Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: V Shivankutty

എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കിയത് രഹസ്യ സ്വഭാവത്തിൽ: വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ആശങ്ക ഉണ്ടാകേണ്ടതില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സാമൂഹ്യ മാധ്യമങ്ങളിൽ ഭയപ്പെടുത്തുന്ന രീതിയിൽ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അതിനുപിന്നിൽ വേറെ ലക്ഷ്യങ്ങളാണ്. പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നതെന്നും കുട്ടികൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ചോദ്യപേപ്പർ തയ്യാറാക്കിയത് മാതൃകാപരമായ രീതിയിലും അതീവ രഹസ്യ സ്വഭാവത്തോടെയുമാണ്. വ്യാജ പ്രചാരണങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ഇനിയും നടപടി ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷ നടത്തിപ്പിനെതിരെ […]
Read more

അത് പ്രസ്ഥാനത്തെ രക്ഷിക്കാൻ: വി ശിവൻകുട്ടി

തിരുവനന്തപുരം: വ്യക്തിപരമായ ലാഭനഷ്ടം നോക്കാതെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള ചുമതല ഉണ്ടെന്നതിനാലാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ പ്രശ്‌നമുണ്ടാക്കിയതെന്ന് മന്ത്രി വി. ശിവൻകുട്ടി. എകെപിസിടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ട് നിയമസഭയുടെ മേശപ്പുറത്തുകയറി അലങ്കോലമുണ്ടാക്കിയയാളാണ് ഇന്നത്തെ വിദ്യാഭ്യാസമന്ത്രിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരിഹസിച്ചതിനെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. ’നിയമസഭയ്ക്കുള്ളിൽ ഒരുതവണ ഒരു പ്രശ്‌നമുണ്ടായി. എല്ലാവർക്കും അറിയാം. അതു ശരിതന്നെ. അതൊരു സാഹചര്യമനുസരിച്ചായിരുന്നു. നമ്മുടെ പ്രസ്ഥാനത്തെ വ്യക്തിപരമായ ലാഭനഷ്ടം നോക്കാതെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ടെന്ന കാര്യം […]
Read more

ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിലും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭ ആരംഭിച്ച് ചോദ്യോത്തര വേളയിലേക്ക് കടന്ന ഉടൻ തന്നെ പ്രതിപക്ഷം നിസ്സഹകരണം പ്രഖ്യാപിക്കുകയായിരുന്നു. ബാനറും പ്ലക്കാർഡും ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തിൽ കെ. ബാബു എംഎൽഎയാണ് വിഷയം അവതരിപ്പിച്ചത്. ശബരിമല വിഷയത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞ അതേകാര്യങ്ങൾ ഇന്നും അദ്ദേഹം സഭയിൽ ആവർത്തിച്ചു. തന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയമാണ് കെ. […]
Read more

മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വച്ചത് ​ഗൗരവകരം: വി ശിവൻ കുട്ടി

തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തിൽ സമരം ചെയ്യുന്നതിന് പരിധിയുണ്ടെന്നും മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വയ്ക്കുക എന്നാൽ അത്യന്തം ഗൗരവതരമായ സംഭവമാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിഞ്ഞു കൊണ്ട് നടത്തിയ സമരമാണിത്. യൂത്ത് കോൺഗ്രസ് ജനാധിപത്യ വിരുദ്ധ സമരം സ്വീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും ഒന്നും ശ്രമിക്കേണ്ട. അത്തരം വിരട്ടരിൽ തോറ്റു പോകുന്നവരല്ല ഇടതുപക്ഷ പ്രവർത്തകരെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മന്ത്രി വീണ ജോർജിന്റെ വീട്ടിലേക്ക് യൂത്ത് […]
Read more

ഇവനെന്നല്ല വിളിച്ചത്, ഇവരൊക്കെ എന്നാണ് പറഞ്ഞത്: ശിവൻകുട്ടിയെ ആക്ഷേപിച്ചില്ലെന്ന് ആവർത്തിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ശിവൻകുട്ടിയെ ഇവനെന്ന് വിളിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇവനെന്ന് വിളിക്കുന്നത് വീഡിയോ അടക്കം പുറത്തുവന്നല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സതീശൻ ഇക്കാര്യം പറഞ്ഞത്. ഇവനെന്നല്ല, ഇവരൊക്കെ എന്നാണ് താൻ പറ‍ഞ്ഞത്. അത് നിങ്ങളായി മാറ്റിയ്ക്കേണ്ടെന്നും സതീശൻ പറഞ്ഞു. ശിവൻകുട്ടി തന്നേക്കാൾ നിലവാരം കൂടിയ ആളാണെന്നും അദ്ദേഹത്തോട് ഏറ്റുമുട്ടാനില്ലെന്നും സതീശൻ വ്യക്തമാക്കി. അദ്ദേഹത്തോട് തർക്കത്തിനും സംവാദത്തിനുമില്ലെന്നും സതീശൻ പറഞ്ഞു.
Read more

മന്ത്രി വി ശിവൻ കുട്ടിയെ അധിക്ഷേപിച്ചതിൽ വി ഡി സതീശനെതിരെ അവകാശലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയെ വ്യക്തി അധിക്ഷേപം നടത്തിയതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശലംഘനത്തിന് നോട്ടീസ്. മന്ത്രിയെ പൊതുമദ്ധ്യത്തിൽ അപമാനിച്ചതിൽ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം എംഎൽഎ വി ജോയ് ആണ് പരാതി നൽകിയത്. ‘നിയമസഭയിൽ ഡെസ്‌കിന് മുകളിൽ കയറിനിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ളാസെടുക്കാൻ വരുന്നത്. എക്‌‌സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ലെന്ന് പറയാമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥാനത്തിരിക്കാൻ വി ശിവൻകുട്ടി യോഗ്യനല്ല. നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്‌‌കിന് മുകളിൽ കയറിനിന്ന് അസംബന്ധംമുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് […]
Read more

പലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞ സംഭവത്തിൽ നടപടിയെടുക്കും: വി ശിവൻകുട്ടി

തിരുവനന്തപുരം: കാസർഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞതും കലോത്സവം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. സംഭവം അടിയന്തരമായി അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി. ഉത്തരവാദികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. “പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്കെതിരെ നിലപാട് എടുത്ത രാജ്യമാണ് കേരളം. കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്ന നിലയിൽ ലോകം കണ്ണടയ്ക്കുമ്പോൾ, കേരളം അവരുടെപക്ഷത്താണ് നിൽക്കുന്നത്. അത്തരമൊരു വിഷയത്തിൽ […]
Read more

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പാഠപുസ്തകത്തിൽ ഉള്‍പ്പെടുത്തി: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങളും ചുമതലകളും നിയമനിർമാണങ്ങളും ഇത്തവണയുള്ള പാഠപുസ്തകത്തിൽ ഉള്‍പ്പെടുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി. നേരത്തെ പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്ത് ഗവർണറുടെ ഭരണഘടനാപരമായ അവകാശങ്ങളും അധികാരങ്ങളും വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗവർണർ തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക സ്ഥാനമല്ലെന്ന് പാഠപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടന 356 എന്ന വകുപ്പും പാഠപുസ്തകത്തിലുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി പരിഷ്കരണം വിജയകരമായി പൂർത്തീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഒന്നു മുതൽ 10 വരെയുള്ള മുഴുവൻ പുസ്തകങ്ങളും […]
Read more

സ്കൂൾ കുട്ടികൾക്ക് ഓണസമ്മാനം; 4 കിലോ അരി വീതം നൽകും: വി ശിവൻകുട്ടി

സംസ്ഥാനത്ത് ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ […]
Read more

ഭാരതാംബ വിവാദത്തിൽ നിലപാട് കടുപ്പിച്ച് രാജ്ഭവൻ

തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തിൽ നിലപാട് കടുപ്പിച്ച് രാജ്ഭവൻ. ഭാരതാംബയുടെ ചിത്രം മാറ്റാൻ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നുമാണ് രാജ്ഭവൻ നിലപാട്. ചിത്രത്തിന് മുന്നിൽ വിളക്കുവെക്കുമെന്നുമാണ് രാജ്ഭവൻ്റെ നിലപാട്. ഇന്നലെ രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix