തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസ്തംഭനം; മേയറുടെ സമീപനം ധിക്കാരപരം: വി. ശിവൻകുട്ടി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസ്തംഭനം ഉണ്ടായതായി എൽഡിഎഫ് നേതാവ് വി. ശിവൻകുട്ടി ആരോപിച്ചു. നഗരസഭയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം മേയറുടെ ധിക്കാരപരമായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. ചില പ്രധാനപ്പെട്ട ഫയലുകൾ മാറ്റിയതായി സംശയമുണ്ടെന്നും ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തിരുവനന്തപുരം നഗരം വളരെ മോശമായ നിലയിലാണെന്നും തെരുവ് നായ്ക്കളുടെ ശല്യം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോർപ്പറേഷനിലെ അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് പിന്തുണ നൽകാതിരുന്നത് യുഡിഎഫ് നേതാക്കൾ മുൻകൂട്ടി ചർച്ച നടത്താത്തതുകൊണ്ടാണെന്നും […]
Read more




