Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: V Shivankutty

പുതിയ മന്ത്രിസഭ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു: വി. ശിവൻകുട്ടി

തിരുവനന്തപുരം: വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും പുതിയ മന്ത്രിസഭ രൂപീകരിക്കാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവങ്കുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. എസ്എസ്എൽസി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന വിഷയങ്ങളിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ മന്ത്രിയുടെ അഭാവം തടസമായെന്നാണ് ആരോപണം. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധനയും മറ്റ് തയ്യാറെടുപ്പുകളും […]
Read more

തിരുവനന്തപുരം മേയർ തികഞ്ഞ പരാജയം: വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. നഗരസഭയുടെ നിലവിലെ അവസ്ഥ കാണുമ്പോൾ മുൻ മേയർ എന്ന നിലയിൽ തന്നെ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിൽ തെരുവുകളിൽ മാലിന്യക്കൂമ്പാരങ്ങൾ കുന്നുകൂടുകയാണെന്നും ഹരിത കർമസേനയുടെ പ്രവർത്തനം താളംതെറ്റിയ നിലയിലാണെന്നും മന്ത്രി ആരോപിച്ചു. നഗരസഭയുടെ പ്രവർത്തനം റീൽ ഷൂട്ടിംഗിലേക്ക് മാത്രം ചുരുങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. തെരുവുനായ ശല്യം കാരണം ജനങ്ങൾക്ക് ഭയം നേരിടേണ്ടി വരുന്നു. കുടിവെള്ള പ്രശ്നത്തിൽ വാട്ടർ അതോറിറ്റിയെ മാത്രം കുറ്റപ്പെടുത്തുന്നത് നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാനുള്ള […]
Read more

ശിവൻകുട്ടിക്കെതിരെ പ്രതികരണവുമായി തിരുവനന്തപുരം മേയർ വിവി രാജേഷ്

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിക്കെതിരെ ശ്കതമായി പ്രതികരിച്ച് തിരുവനന്തപുരം മേയർ വിവി രാജേഷ്. കോർപറേഷൻ പ്രവർത്തനം അവതാളത്തിലായെന്ന് ശിവൻകുട്ടി നേരത്തെ വിമർശിച്ചിരുന്നു. തിരുവനന്തപുരം ന​ഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങിയ അവസ്ഥയിലാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതുമാത്രമല്ല, തെരുവുനായ് ശല്യം കൂടിയെന്നും, പലയിടത്തും തെരുവുവിളക്ക് കത്തുന്നില്ല എന്നതും ഇവിടുത്തെ പ്രശ്‌നമാണ്. ഇതിന് പിന്നാലെയാണ് മന്ത്രി കോർപ്പറേഷനെതിരെ വിമർശനവുമായി രംഗത്ത് വന്നത്. എന്നാൽ, നഗരത്തിലെ മാലിന്യം സംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വത്തിലാണെന്നാണ് വിവി രാജേഷ് പറഞ്ഞത്. വിളപ്പിൽശാല എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് […]
Read more

ഡൽഹിക്കുപോയ നേതാക്കൾ കേരളഹൗസിൽ കൂർക്കംവലിച്ച് ഉറക്കം: വി ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചർച്ചകളെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുമ്പേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കം തുടങ്ങിയതായി അദ്ദേഹം ആരോപിച്ചു. ഇപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ ഫലം വന്നശേഷം ഇത് കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്ക് പോയി ഹൈക്കമാൻഡിനെ കാണുന്നതായി പറയുന്നുവെങ്കിലും, അവർക്ക് നേതാക്കളെ കാണാൻ പോലും സാധിക്കുന്നില്ലെന്ന് ശിവൻകുട്ടി വിമർശിച്ചു. വലിയ തുക ചെലവഴിച്ച് ഡൽഹിയിൽ പോയി കേരള ഹൗസിൽ താമസിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം […]
Read more

വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വേനലവധിക്കാലത്തെ സ്കൂളുകളിൽ നടത്തുന്ന സ്‌പെഷ്യല്‍ ക്ലാസുകള്‍ വിലക്കി വിദ്യാഭ്യാസ വകുപ്പ്. നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഠിനമായ ചൂടില്‍ സ്‌കൂളുകളിലെ പഠന അന്തരീക്ഷം കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാൽ, ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും ഉത്തരവുകള്‍ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല എന്നും വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാ സ്ട്രീമുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളും ഈ […]
Read more

രാജീവ് ചന്ദ്രശേഖറെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: നേമത്ത് നടക്കുന്ന പരസ്യ സംവാദത്തിൽ രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് വി ശിവൻകുട്ടി. മുമ്പ് സംവാദത്തിന് രാജീവ് ചന്ദ്രശേഖർ തയ്യാറായില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു. ബിജെപിക്ക് ഇത് ക്ഷീണം നൽകുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വികസന ചർച്ചയ്ക്ക് അദ്ദേഹം തയ്യാറാണെന്നും സമയനിർണ്ണയം രാജീവ് ചന്ദ്രശേഖർ തന്നെ ചെയ്യണമെന്ന് വീണ്ടും ആവർത്തിച്ചു. വി ശിവൻകുട്ടി കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ മറികടന്ന് കേരളത്തിന്റെ വികസനം മുന്നോട്ട് പോകുന്നുണ്ടെന്നും, പ്രധാനമന്ത്രിയെ വികസിത നേമത്തേക്ക് സ്വാഗതം ചെയ്യുന്നതായും പറഞ്ഞു. പ്രധാനമന്ത്രി […]
Read more

മികച്ച സ്‌കൂളുകള്‍, പുത്തന്‍ സൗകര്യങ്ങള്‍, അടിമുടി മാറി വിദ്യാഭ്യാസം

തുടര്‍ച്ചയായ രണ്ട് ടേമുകളില്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ഏറ്റവും കൂടുതൽ മാറ്റങ്ങളുണ്ടാക്കിയത് വിദ്യാഭ്യാസ വകുപ്പിലാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയിൽ പുതിയ മാറ്റങ്ങളാണ് ഉണ്ടായത്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, അത്യാധുനിക സൗകര്യങ്ങളോടെ 714 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ലബോറട്ടറികള്‍, 2000 ഹൈസ്‌കൂളുകളിലായി 7000 റോബോട്ടിക് ലാബുകള്‍, സ്‌കൂള്‍ വെതര്‍ സ്റ്റേഷനുകള്‍ എന്നിവയാണ് ആ പ്രധാന നേട്ടങ്ങൾ. ഓണപ്പരീക്ഷ കഴിഞ്ഞ് മാത്രം പാഠ പുസ്തകങ്ങള്‍ ലഭിച്ചിരുന്ന സമ്പ്രദായത്തില്‍ നിന്ന്, സ്‌കൂള്‍ തുറക്കും മുന്‍പ് കുട്ടികള്‍ക്ക് […]
Read more

ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്‌തെന്ന് ശിവൻകുട്ടിക്കെതിരേ ബിജെപിയുടെ പരാതി

തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പിനെ തുടർന്ന് വിവാദം ഉയർന്നു. എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി. ശിവൻകുട്ടി ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ച് വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ച കത്ത് മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്തുവെന്നാണ് ആരോപണം. നേമം മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻചാർജ് അഡ്വ. പ്രകാശ് ആർ.സി.യാണ് മണ്ഡലം വരണാധികാരിക്ക് പരാതി നൽകിയത്. അതേസമയം, പരാതിയിൽ പറയുന്നതുപോലെ സംസ്ഥാന ചിഹ്നമുള്ള ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് […]
Read more

ഈ സ്വാമിമാരെ കണ്ടാൽ കുട്ടികൾ പേടിക്കും: വി ശിവൻകുട്ടി

തിരുവനന്തപുരം: നിയമ സഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചാരണത്തിനായി അഘോരി സ്വാമിമാർ എത്തിയതിനെ പരിഹസിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. ഉത്തർപ്രദേശിൽ നിന്നുള്ള അഘോരി സ്വമിമാരാണ് എത്തിയത്. യു പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞിട്ടാണ് സ്വാമിമാർ നേമത്തെത്തിയത്. അ​ഘോ​രി സ്വാ​മി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തെ രൂ​ക്ഷ​മാ​യ പ​രി​ഹാ​സ​ത്തോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി ​ശി​വ​ൻ​കു​ട്ടി​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർഥി കെ​എ​സ് ശ​ബ​രീ​നാ​ഥ​നും നേ​രി​ട്ട​ത്. നേമം മണ്ഡലത്തിൽ 23 സ്കൂളുകളുണ്ടെന്നും പഠനസമയത്തു നൂറുകണക്കിന് അഘോരി സ്വാമിമാർ […]
Read more

നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും; വി ശിവൻകുട്ടി

തിരുവനന്തപുരം: നേമത്ത് ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. തലസ്ഥാന ജില്ലയിൽ 14 സീറ്റുകളും ഇടതുപക്ഷം നേടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഇടതുപക്ഷ സർക്കാരിന് വോട്ട് ചെയ്യാതിരിക്കാനുള്ള കാരണങ്ങളൊന്നും ജനങ്ങൾക്ക് ഇല്ലെന്നും എല്ലാ വിഭാഗങ്ങൾക്കും ഗുണകരമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർക്കുന്ന വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് […]
Read more
Advertisement
WhiteswanTV Footer