തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിക്കെതിരെ ശ്കതമായി പ്രതികരിച്ച് തിരുവനന്തപുരം മേയർ വിവി രാജേഷ്. കോർപറേഷൻ പ്രവർത്തനം അവതാളത്തിലായെന്ന് ശിവൻകുട്ടി നേരത്തെ വിമർശിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങിയ അവസ്ഥയിലാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതുമാത്രമല്ല, തെരുവുനായ് ശല്യം കൂടിയെന്നും, പലയിടത്തും തെരുവുവിളക്ക് കത്തുന്നില്ല എന്നതും ഇവിടുത്തെ പ്രശ്‌നമാണ്. ഇതിന് പിന്നാലെയാണ് മന്ത്രി കോർപ്പറേഷനെതിരെ വിമർശനവുമായി രംഗത്ത് വന്നത്. എന്നാൽ, നഗരത്തിലെ മാലിന്യം സംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വത്തിലാണെന്നാണ് വിവി രാജേഷ് പറഞ്ഞത്. വിളപ്പിൽശാല എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഭയമാണെന്നും രാജേഷ് പറഞ്ഞു.
എന്നാൽ ശിവൻകുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങുമെന്ന് വിവി രാജേഷ് തിരിച്ചടിച്ചു. നേതാവിന് ഇതുവരെ തോറ്റു എന്ന് ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് എന്തിനും കോർപ്പറേഷന്‍റെ മുകളിലേക്ക് കയറുന്നതെന്നും മേയർ മറുപടി നൽകി. ഇന്ന് വൈകിട്ട് മുതൽ മഴക്കാല പൂർവ്വ ശുചീകരണം തുടങ്ങുമെന്ന് മേയർ അറിയിച്ചു




