Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vv rajesh

മേയറുടെ ഭാവനയിലെ മാലിന്യം കൊണ്ടിടുന്ന സിപിഎമ്മുകാർ… ആരോപണം ഭരണപരാജയം മറയ്ക്കാനോ? തിരുവനന്തപുരത്തിന് വേണ്ടത് ഇതല്ല

ബിജെപി ചരിത്ര വിജയം പിടിച്ചതിന് പിന്നാലെ കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ സ്ഥിരം നിറഞ്ഞുനിൽക്കുകയാണ് തിരുവനന്തപുരം ന​ഗരസഭ. പൊങ്കാല മുതൽ കൗൺസിലർ സു​ഗതന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ സംഘർഷ നാടകങ്ങൾ വരെ അക്കൂട്ടത്തിലുണ്ട്. ഇതിൽ ഇപ്പോഴും ന​ഗരസഭയ്ക്ക് പരിഹാരം കാണാനാകാത്ത വിഷയങ്ങളിലൊന്നായ തിരുവനന്തപുരത്തെ മാലിന്യപ്രശ്‌നത്തിൽ ഒരു വിചിത്ര വാദവുമായി എത്തിയിരിക്കുകയാണ് മേയർ വിവി രാജേഷ്. പ്രതീക്ഷിച്ച പോലെ പഴി സിപിഎമ്മിന് തന്നെ. ന​ഗരത്തിൽ മാലിന്യം വലിച്ചെറിയുന്നത് സിപിഐഎം പ്രവർത്തകരാണെന്നാണ് മേയർ പറയുന്നത്. കുറച്ച് നാൾ മുമ്പ് ഒറ്റ മഴയിൽ […]
Read more

തിരുവനന്തപുരം കോര്‍പ്പറേഷൻ സംഘര്‍ഷം; മേയറും ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ മേയര്‍ വി വി രാജേഷ്, മുന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരെ കേസ്. മ്യൂസിയം പൊലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേഹോപദ്രവം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിപിഐഎമ്മിന്റെ പരാതിയിലാണ് മേയറിനും ഡെപ്യൂട്ടി മേയറിനുമെതിരെ കേസെടുത്തത്. അതേസമയം, വി ശിവൻകുട്ടിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. എൽഡിഎഫ് കൗൺസിലർമാരെ മേയർ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. എൽഡിഎഫ് കൗൺസിലർ എസ് പി ദീപക് […]
Read more

സ്‌കൂൾ കെട്ടിടം തകർന്നുവീണ സംഭവം; ഫിറ്റ്‌നസ് നൽകിയിട്ടില്ലെന്ന് മേയ‍‍ർ, കോർപ്പറേഷന്റെ വീഴ്ചയെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: അട്ടക്കുളങ്ങര സര്‍ക്കാര്‍ സെന്‍ട്രല്‍ സ്‌കൂളിലെ കെട്ടിടഭാഗം തകര്‍ന്ന് വീണ സംഭവത്തെ തുടര്‍ന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കെട്ടിടസുരക്ഷയും സംബന്ധിച്ച് രാഷ്ട്രീയ വിവാദം ശക്തമായി. സ്കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കോര്‍പ്പറേഷന്‍ നല്‍കിയിട്ടില്ലെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നുമാണ് തിരുവനന്തപുരം മേയര്‍ വി വി രാജേഷ് പ്രതികരിച്ചത്. അതേസമയം, കോര്‍പ്പറേഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്‍ നിര്‍ദേശം നല്‍കി. […]
Read more

ഇഡി ആക്രമണം; തിരുവനന്തപുരം ന​ഗരത്തിന് നാണക്കേട്: മേയർ വിവി രാജേഷ്

തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിന് പിന്നിൽ തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളാണെന്ന് മേയർ വി.വി. രാജേഷ് ആരോപിച്ചു. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും, അവരെ പിടികൂടാൻ വൈകുന്നത് നഗരത്തിൽ സംഘർഷ സാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ തിരുവനന്തപുരം നഗരത്തിന് നാണക്കേട് ഉണ്ടായതായും മേയർ പ്രതികരിച്ചു. ഇതിനിടെ നഗരസഭാ പരിധിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ‘മേയർ കെയർ’ പദ്ധതി ആരംഭിച്ചതായി വി.വി. രാജേഷ് അറിയിച്ചു. പദ്ധതിയിലൂടെ 5050 കുട്ടികൾക്ക് സ്കൂൾ കിറ്റുകൾ നൽകും. ഓരോ വാർഡിലും 50 […]
Read more

ക​രാ​ർ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​; മു​ൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പറേഷന് കീ​ഴി​ലു​ള്ള ക​മ​ലേ​ശ്വ​ര​ത്തെ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ക​രാ​ർ മു​ൻ മേ​യ​റാ​യി​രു​ന്ന ആര്യാ രാ​ജേ​ന്ദ്ര​ൻ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗത്തിലാണ് തീ​രു​മാ​നം എടുത്തിരിക്കുന്നത്. ഭ​ര​ണ​പ​ക്ഷ​ത്തെ വി ​ജി ഗി​രി​കു​മാ​റാ​ണു യോ​ഗ​ത്തി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യെ മ​റി​ക​ട​ന്ന് എൻജിനീ​യ​റിം​ഗ് വി​ഭാ​ഗം വ​ഴി ക​രാ​ർ ന​ൽ​കി​യ​ത് ദു​രൂ​ഹ​മാ​ണെ​ന്നു ഗി​രി​കു​മാ​ർ പ​റ​ഞ്ഞു. കോ​ർ​പ്പറേ​ഷ​ന്‍റെ ആ​സ്തിക​ൾ ലേ​ലം ചെ​യ്യേ​ണ്ട​തും ക​രാ​ർ ന​ൽ​കേ​ണ്ട​തും ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യാ​ണ്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ധ​ന​കാ​ര്യ […]
Read more

ശിവൻകുട്ടിക്കെതിരെ പ്രതികരണവുമായി തിരുവനന്തപുരം മേയർ വിവി രാജേഷ്

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിക്കെതിരെ ശ്കതമായി പ്രതികരിച്ച് തിരുവനന്തപുരം മേയർ വിവി രാജേഷ്. കോർപറേഷൻ പ്രവർത്തനം അവതാളത്തിലായെന്ന് ശിവൻകുട്ടി നേരത്തെ വിമർശിച്ചിരുന്നു. തിരുവനന്തപുരം ന​ഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങിയ അവസ്ഥയിലാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതുമാത്രമല്ല, തെരുവുനായ് ശല്യം കൂടിയെന്നും, പലയിടത്തും തെരുവുവിളക്ക് കത്തുന്നില്ല എന്നതും ഇവിടുത്തെ പ്രശ്‌നമാണ്. ഇതിന് പിന്നാലെയാണ് മന്ത്രി കോർപ്പറേഷനെതിരെ വിമർശനവുമായി രംഗത്ത് വന്നത്. എന്നാൽ, നഗരത്തിലെ മാലിന്യം സംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വത്തിലാണെന്നാണ് വിവി രാജേഷ് പറഞ്ഞത്. വിളപ്പിൽശാല എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് […]
Read more

പൊങ്കാല കഴിഞ്ഞു, ഇനി മാലിന്യപ്പോര്; മന്ത്രിയും മേയറും നേര്‍ക്കുനേര്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള നഗര ശുചീകരണത്തെ ചൊല്ലി തിരുവനന്തപുരത്ത് രാഷ്ട്രീയപ്പോര് മുറുകുന്നു. നഗരത്തില്‍ പലയിടങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എന്നാല്‍ കാര്യങ്ങള്‍ ഭംഗിയായി നടന്നുവെന്ന് മന്ത്രി തന്നെ സമ്മതിച്ചതായും രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ഇപ്പോള്‍ നിലപാട് മാറ്റുന്നതെന്നും മേയര്‍ വിവി രാജേഷ് പ്രതികരിച്ചു.
Read more

വി കെ പ്രശാന്തിന്റെ വാടക കരാര്‍ ; നിയമപരമായ സാധ്യതകള്‍ പരിശോധിക്കും’; മേയര്‍ വിവി രാജേഷ്

തിരുവനന്തപുരം: ഓഫീസ് കെട്ടിട വിവാദത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ വിവി രാജേഷ്. വി കെ പ്രശാന്തിന്റെ വാടക കരാര്‍ പരിശോധിക്കും. വാടക കരാര്‍ അവസാനിക്കാന്‍ എത്ര സമയം കാലാവധി ഉണ്ട് എന്ന് കാര്യം പരിശോധിക്കും, വി കെ പ്രശാന്ത് ഓഫീസ് ഒഴിയണോ എന്നുള്ള കാര്യം രേഖകള്‍ പരിശോധിച്ചതിനുശേഷം പറയാമെന്നും മേയര്‍ വിവി രാജേഷ്. കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യുമോ എന്നുള്ള കാര്യവും അതിനുശേഷം തീരുമാനിക്കുമെന്ന് മേയര്‍ അറിയിച്ചു. എംഎല്‍എ ഓഫീസ് ഒഴിപ്പിക്കണമെന്ന് കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് ആരെങ്കിലും […]
Read more

Recent News

Advertisement
WhiteswanTV Footer