തിരുവനന്തപുരം: ഓഫീസ് കെട്ടിട വിവാദത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ വിവി രാജേഷ്. വി കെ പ്രശാന്തിന്റെ വാടക കരാര്‍ പരിശോധിക്കും.
വാടക കരാര്‍ അവസാനിക്കാന്‍ എത്ര സമയം കാലാവധി ഉണ്ട് എന്ന് കാര്യം പരിശോധിക്കും, വി കെ പ്രശാന്ത് ഓഫീസ് ഒഴിയണോ എന്നുള്ള കാര്യം രേഖകള്‍ പരിശോധിച്ചതിനുശേഷം പറയാമെന്നും മേയര്‍ വിവി രാജേഷ്.
കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യുമോ എന്നുള്ള കാര്യവും അതിനുശേഷം തീരുമാനിക്കുമെന്ന് മേയര്‍ അറിയിച്ചു.
എംഎല്‍എ ഓഫീസ് ഒഴിപ്പിക്കണമെന്ന് കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് മേയര്‍ ചോദിച്ചു.
കാലഹരണപ്പെട്ട കരാറുകള്‍ പരിശോധിക്കും. കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഓഫീസ് വേണം. വാണിജ്യ കോംപ്ലക്‌സുകള്‍ക്ക് കൃത്യമായ വാടക ലഭിക്കണമെന്ന് മേയര്‍ പറഞ്ഞു.
ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് നിയമപരമായ എന്തൊക്കെ ഇളവുകള്‍ ചെയ്യാനാകും എന്നുള്ളത് പരിഗണിക്കുമെന്ന് മേയര്‍ പറഞ്ഞു. അതില്‍ വികെ പ്രശാന്ത് ഉള്‍പ്പെടുമോ എന്ന ചോദ്യത്തിന് മറുപടിയില്ല.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ രേഖകള്‍ പരിശോധിക്കും. വാടകയ്ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ രേഖകള്‍ ഇല്ലെങ്കില്‍ നോട്ടീസ് അയക്കും. വാടകയ്ക്ക് നല്‍കിയ തീരുമാനം റദ്ദാക്കാന്‍ കൗണ്‍സിലിന് അധികാരമുണ്ട്.




