ടോക്കിയോ: വടക്കന്‍ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു. ഇതിനെ തുടര്‍ന്ന് മൂന്ന് മീറ്റര്‍ (10 അടി) വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്നനും സുനാമി സാധ്യതയ്ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ഇവാട്ടെ പ്രിഫെക്ചറിന് സമീപമുള്ള പസഫിക് സമുദ്രത്തില്‍ വൈകുന്നേരം 4:53 നായിരുന്നു ഭൂകമ്പമുണ്ടായത്.
പസഫിക് സമുദ്രത്തില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ഇവാട്ടെ, അമോറി, ഹോക്കൈഡോ പ്രിഫെക്ചറുകളിലാണ് ഏറ്റവും വലിയ തിരമാലകള്‍ ഉണ്ടാകുക എന്ന് അധികൃതര്‍ പറഞ്ഞു. 100 കിലോമീറ്ററിന് മുകളില്‍ ദൂരെയുള്ള ടോക്കിയോയില്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
സുനാമി തിരമാലകള്‍ വേഗത്തില്‍ വടക്കന്‍ തീരത്ത് എത്തുമെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ നിന്നും നദീതീരങ്ങളില്‍ നിന്നും ഉയര്‍ന്ന പ്രദേശങ്ങള്‍ അല്ലെങ്കില്‍ ഒഴിപ്പിക്കല്‍ കെട്ടിടങ്ങള്‍ പോലുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് ഉടന്‍ മാറണം എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.




