തുടര്‍ച്ചയായ രണ്ട് ടേമുകളില്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ഏറ്റവും കൂടുതൽ മാറ്റങ്ങളുണ്ടാക്കിയത് വിദ്യാഭ്യാസ വകുപ്പിലാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയിൽ പുതിയ മാറ്റങ്ങളാണ് ഉണ്ടായത്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, അത്യാധുനിക സൗകര്യങ്ങളോടെ 714 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ലബോറട്ടറികള്‍, 2000 ഹൈസ്‌കൂളുകളിലായി 7000 റോബോട്ടിക് ലാബുകള്‍, സ്‌കൂള്‍ വെതര്‍ സ്റ്റേഷനുകള്‍ എന്നിവയാണ് ആ പ്രധാന നേട്ടങ്ങൾ. ഓണപ്പരീക്ഷ കഴിഞ്ഞ് മാത്രം പാഠ പുസ്തകങ്ങള്‍ ലഭിച്ചിരുന്ന സമ്പ്രദായത്തില്‍ നിന്ന്, സ്‌കൂള്‍ തുറക്കും മുന്‍പ് കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ എത്തിച്ചു നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇത് വരെ 588 സ്‌കൂളകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട് നാനൂറിലധികം സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാകിരണം പദ്ധതി വഴി 47,673 ലാപ്‌ടോപ്പുകളും, ഹൈടെക് പദ്ധതി വഴി 16,500 ലാപ്‌ടോപ്പുകളും രണ്ടു വര്‍ഷത്തിനുള്ളില്‍ നല്‍കിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ ഉള്‍പ്പടെ ആധുനിക ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. കാഴ്ചപരിമിതരായ കുട്ടികളുടെ പരിശീലനത്തിനായി ശാരദാ ബ്രെയ്‌ലി റൈറ്റര്‍, ശ്രവണ പരിമിതരായ വിദ്യാര്‍ഥികളുടെ പരിശീലനത്തിന് മുദ്രികാ പഠനം, അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി റോഷ്‌നി പദ്ധതി, വിവിധ കാരണങ്ങളാല്‍ സ്‌കൂളില്‍ എത്താന്‍ കഴിയാത്ത കുട്ടികളെ സ്‌പെഷ്യല്‍ ട്രെയിനിങ് വഴി പഠനം ഉറപ്പു വരുത്തുന്ന പദ്ധതി, എന്നിവയൊക്കെ ശ്രദ്ധേയമായ പദ്ധതികളാണ്.
ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഇടതുപക്ഷം ഏറ്റവും കൂടുതൽ ഉയർത്തിക്കാട്ടുക വിദ്യാഭ്യാസ മേഖലകളിൽ ഉണ്ടായ നേട്ടങ്ങളായിരിക്കും. വിദ്യാർത്ഥികൾക്ക് വെറുമൊരു വിദ്യാഭ്യാസ മന്ത്രിയല്ല ശിവൻകുട്ടി മറിച്ചു മന്ത്രി അപ്പുപ്പനാണ്. പാഠപുസ്തകം നേരത്തെ നൽകിയും വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ കേട്ടും പരിഹരിച്ചും നടപടികൾ എടുത്തും വിദ്യാഭ്യാസ മേഖലയിൽ കാണപ്പെടുന്ന മാറ്റങ്ങൾ ഉണ്ടാക്കിയിരുന്നു ഇടത് സർക്കാർ. ഇത്തവണ തിരഞ്ഞെടുപ്പിനടക്കുമ്പോൾ ഈ മാറ്റങ്ങൾ തുണക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.




