അപൂർവ കാഴ്ചയായി ഒരു വാഴക്കുലയിൽ മൂന്ന് കൂമ്പുകൾ; ഒപ്പം കൂമ്പില്ലാത്ത മറ്റൊരു വാഴയും
നെടുങ്കണ്ടം:പ്രകൃതിയിലെ അത്ഭുതക്കാഴ്ചകൾക്ക് സാക്ഷിയായി ചെമ്മണ്ണാർ മാവറസിറ്റി. സ്വദേശിയായ പുല്ലുവട്ടത്ത് സിബി ജോർജിന്റെ കൃഷിയിടത്തിലാണ് ഒരേസമയം കൗതുകകരമായ രണ്ട് പ്രതിഭാസങ്ങൾ ദൃശ്യമായത്. ഒരു നേന്ത്രവാഴക്കുലയിൽ മൂന്ന് കൂമ്പുകൾ വിരിഞ്ഞുനിൽക്കുന്ന കാഴ്ചയാണ് ഇതിൽ പ്രധാനം. ഏകദേശം മൂന്നാഴ്ച പ്രായമുള്ള ഈ വാഴക്കുലയിൽ മൂന്ന് കൂമ്പുകൾ വിരിഞ്ഞത് കഴിഞ്ഞ ദിവസമാണ് സിബിയുടെ ശ്രദ്ധയിൽപ്പെട്ടത്. വിസ്മയങ്ങൾ അവിടെയും തീരുന്നില്ല; ഇതേ കൃഷിയിടത്തിൽ തന്നെ കൂമ്പില്ലാത്ത മറ്റൊരു നേന്ത്രവാഴക്കുലയും ഉണ്ടായിട്ടുണ്ട്. പരമ്പരാഗത കർഷകനായ സിബി തന്റെ തോട്ടത്തിൽ ഇടവിളയായാണ് വാഴക്കൃഷി നടത്തുന്നത്. പ്രത്യേകിച്ച് രാസവളങ്ങളോ […]
Read more