Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vd satheeshan

വന്ദേമാതരം പൂർണമായി പാടിയില്ല; അതൃപ്തി പരസ്യമാക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ

തിരുവനന്തപുരം: നിയമസഭാ നടപടികൾക്ക് മുന്നോടിയായി നടന്ന നയപ്രഖ്യാപന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അതൃപ്തി പ്രകടിപ്പിച്ചു. ചടങ്ങിനിടെ “വന്ദേമാതരം” പൂർണമായി ആലപിക്കാത്തതാണ് ഗവർണറുടെ വിമർശനത്തിന് കാരണമായത്. വന്ദേമാതരം മുഴുവൻ പാടേണ്ടതായിരുന്നുവെന്ന് ലോക്ഭവനിൽ നിന്ന് നിർദേശം ഉണ്ടായിരുന്നുവെന്നും, എന്നാൽ അതനുസരിച്ച് ആലാപനം നടന്നില്ലെന്നും ഗവർണർ പറഞ്ഞു. സംഭവത്തിൽ വിശദീകരണം തേടണോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നയപ്രഖ്യാപന ചടങ്ങിൽ പൂർണ ആലാപനം നടക്കേണ്ടതായിരുന്നുവെന്നും ഇത് പ്രോട്ടോകോൾ ലംഘനമായി കാണുന്നുവെന്നും ഗവർണർ പ്രതികരിച്ചു. വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന […]
Read more

സിലബസ് കാലഹരണപ്പെട്ടുവെന്ന് പറഞ്ഞതെന്തടിസ്ഥാനത്തിൽ ? സതീശനെതിരെ ശിവൻകുട്ടി

തിരുവനന്തപുരം: കേരള സിലബസ് പരിഷ്കരിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനത്തിനെതിരെ മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സിലബസ് കാലഹരണപ്പെട്ടുവെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും മുൻ സർക്കാർ കാലത്ത് സമഗ്ര പരിഷ്കരണം നടപ്പാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രതിപക്ഷ നേതാവായിരുന്ന സതീശൻ സിലബസ് പരിഷ്കരണത്തിൽ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ശിവൻകുട്ടി ആരോപിച്ചു. കേരള സിലബസിനെ മോശമായി ചിത്രീകരിച്ച് മറ്റ് കോഴ്സുകൾ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു. […]
Read more

നയപ്രഖ്യാപന ദിവസമായ ഇന്ന് കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമ വിലക്ക്

തിരുവനന്തപുരം: നയപ്രഖ്യാപന ദിനമായ ഇന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ താമസിക്കുന്ന കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നില്ലെന്നാണ് അറിയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ കയറ്റി വിടരുതെന്ന നിര്‍ദേശവും പൊലീസിന് നല്‍കിയിട്ടുണ്ട്, എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നുണ്ട്. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ച റെയ്ഡില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനിടെയാണ് കന്റോണ്‍മെന്റ് ഹൗസിലെ മാധ്യമ വിലക്കും. ഇ ഡി പരിശോധനയ്ക്ക് പിന്നില്‍ വി ഡി സതീശൻ പങ്കാളിയാകുന്നതാണെന്നാണ് […]
Read more

സതീശന്റെ മറുപടി ഡീകോഡ് ചെയ്യാൻ മുഖഭാവ വിദഗ്ധനെ നിയമിക്കണം: ആദർശ് എം സജി

തിരുവനന്തപുരം: ഇ.ഡി. റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ മൗനത്തെ പരിഹസിച്ച് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം. സജി. മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ ഡീകോഡ് ചെയ്യാൻ മാധ്യമങ്ങൾ ആംഗ്യഭാഷ വിദഗ്ധനെയോ മുഖഭാവ വിദഗ്ധനെയോ നിയമിക്കേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങൾ നിരവധി തവണ പ്രതികരണം തേടിയിട്ടും വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പരിഹാസ പോസ്റ്റ്. മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളായി ലഭിച്ചത് മുഖഭാവങ്ങളായിരുന്നുവെന്നും കുറിപ്പിൽ അദ്ദേഹം വിമർശിച്ചു.
Read more

വി.ഡി. സതീശന്‍-അമിത് ഷാ കൂടിക്കാഴ്ച വൈകീട്ട്; കേരളത്തിലെ നിലവിലെ സാഹചര്യം ധരിപ്പിക്കും

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിക്കും. വൈകിട്ട് അഞ്ചരയ്ക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ സംഘർഷാവസ്ഥയും രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കുമെന്നാണ് സൂചന. വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇതിന് മുമ്പ് പ്രധാനമന്ത്രിയുമായും വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസന പദ്ധതികളും […]
Read more

നട്ടാൽ കുരുക്കാത്ത നുണ മുഖ്യമന്ത്രി പറയാമോ: എന്ന് എ എ റഹീം

തിരുവനന്തപുരം: മുനമ്പം ഭൂമി വഖഫ് രജിസ്റ്ററിൽ ചേർത്ത വിഷയത്തിൽ മുഖ്യമന്ത്രി വിവാദ പ്രസ്താവനകൾ നടത്തുന്നുവെന്ന് ആരോപിച്ച് എ എ റഹീം എംപി രംഗത്ത്. “നട്ടാൽ കുരുക്കാത്ത നുണ പറയാൻ മുഖ്യമന്ത്രി പാടുണ്ടോ” എന്ന് ചോദിച്ച അദ്ദേഹം, വിഷയത്തെ സാമുദായിക സ്പർദ്ധയിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമമാണോ എന്നും സംശയം പ്രകടിപ്പിച്ചു. 2019 മെയ് 25-നാണ് മുനമ്പം ഭൂമി വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയതെന്നും അന്നത്തെ വഖഫ് ബോർഡ് യുഡിഎഫുമായി ബന്ധപ്പെട്ടവരായിരുന്നുവെന്നും എ എ റഹീം പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളും അന്നത്തെ […]
Read more

മുനമ്പത്ത് രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ സംഘപരിവാർ ശ്രമിച്ചു: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: മുനമ്പം വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മുനമ്പത്ത് താമസിക്കുന്ന പാവപ്പെട്ട ജനങ്ങളെ ഒഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അവരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡല്‍ഹി കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വഖഫ് ബോര്‍ഡ് അവസാന നിമിഷത്തില്‍ എന്തിനാണ് ഭൂമി ഉമ്മീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ചോദിച്ച അദ്ദേഹം, രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കുടപിടിച്ചുവെന്നാരോപിച്ചു. കേന്ദ്രസര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. […]
Read more

മുനമ്പം വിഷയം; പ്രസ്താവനകളിലൂടെ പുകമറ സൃഷ്ടിക്കുന്നു’; മുഖ്യമന്ത്രിക്കെതിരേ വഖഫ് ബോർഡ് ചെയർമാൻ

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻക്കെതിരെ രൂക്ഷ വിമർശനവുമായി കേരള വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. മുഖ്യമന്ത്രി പ്രസ്താവനകളിലൂടെ പുകമറ സൃഷ്ടിക്കുകയാണെന്നും വിഷയത്തിൽ സംസാരിക്കാൻ തയ്യാറായാൽ പരിഹാരം കണ്ടെത്താനാകുമെന്നും ഹംസ പറഞ്ഞു. മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ “രജിസ്റ്റർ” ചെയ്തതല്ല, മറിച്ച് “എൻട്രി” ചെയ്തതാണെന്ന് ഹംസ വിശദീകരിച്ചു. വഖഫ് സ്വത്തുക്കളുടെ 100 ശതമാനവും ഉമീദ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയതായും, മുനമ്പം ഭൂമിയും അതിന്റെ ഭാഗമായിട്ടാണ് ചേർത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമിയുമായി ബന്ധപ്പെട്ട […]
Read more

വി ഡി സതീശനുമായുള്ള കൂടിക്കാഴ്ച വ്യക്തിപരം; ചാർട്ടേഡ് വിമാനയാത്രയിൽ പ്രതികരിച്ച് ജെഡിഎസ് നേതാവ്

കാസർകോട്: മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെട്ട വിവാദ ചാർട്ടേഡ് വിമാന യാത്രയെ കുറിച്ച് ജെഡിഎസ് നേതാവ് മൊഹിയുദ്ദീൻ ബാവ പ്രതികരിച്ചു. വിഷയത്തിൽ രാഷ്ട്രീയ ചർച്ച നടന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോർ ആൽവയെ തന്റെ വീട്ടിൽ നിന്നാണ് വി ഡി സതീശൻ കണ്ടതെന്നും അത് യാദൃശ്ചികമായിരുന്നെന്നും ബാവ പറഞ്ഞു. കൂടിക്കാഴ്ചയിൽ അദാനി വിഷയമോ മറ്റ് രാഷ്ട്രീയ കാര്യങ്ങളോ ചർച്ചയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാർട്ടേഡ് വിമാന യാത്രയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, മാധ്യമങ്ങളാണ് അനാവശ്യ […]
Read more

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ “സേവാതീർഥ്” ഓഫീസിൽ നടന്ന കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റ് നീണ്ടുനിന്നു. മുഖ്യമന്ത്രിയായ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ അനുഗമിച്ചു. കൂടിക്കാഴ്ചയിൽ കേരളത്തിലെ വികസന പദ്ധതികൾ പ്രധാന വിഷയമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങിയ പദ്ധതികൾക്ക് കേന്ദ്രസഹായം ഉറപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നതായാണ് വിവരം. ഉച്ചയ്ക്ക് ശേഷം […]
Read more
Advertisement
WhiteswanTV Footer