പവർകട്ടിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് എഫ്ബി പോസ്റ്റ്; പിടിച്ചെടുത്ത ഫോൺ ഉടമയ്ക്ക് തിരിച്ചു നൽകി
തിരുവനന്തപുരം: പവർകട്ടുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ ഉടമയ്ക്ക് തിരിച്ചുനൽകി പൊലീസ്. സംഭവം വിവാദമായതിനെ തുടർന്നാണ് ആലപ്പുഴ സൗത്ത് പൊലീസ് ഫോൺ മടക്കി നൽകിയത്. പരിശോധനയിൽ പരാതിയുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അഹമ്മദ് കബീറിനെ അറിയിച്ചു. പവർകട്ടിനെതിരെ ഫേസ്ബുക്കിൽ വീഡിയോയും പോസ്റ്റുകളും പങ്കുവെച്ചതിനെ തുടർന്നാണ് പിഡിപി പ്രവർത്തകനായ അഹമ്മദ് കബീറിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഫോൺ കസ്റ്റഡിയിലെടുത്തത്. പ്രാദേശിക കോൺഗ്രസ് നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ കേസോ എഫ്‌ഐആറോ രജിസ്റ്റർ […]
Read more