വിമർശിച്ച കോണ്‍ഗ്രസ് നേതാക്കളെ തള്ളി ശശി തരൂര്‍
ഒടുവിൽ വിശ്വപൗരനായ ശശി തരൂരിനെ കോൺഗ്രസ് കൈവിടുകയാണ്. തുടർച്ചയായി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങളാണ് തരൂരിനെ അവഗണിക്കുന്നതിലേക്ക് കോൺഗ്രസിനെ നയിച്ചിരിക്കുന്നത്. ഇടത് സര്‍ക്കാറിനെയും മോദിയെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം മുന്നോട്ടുവന്നത് ഇതിന്റെ തെളിവാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തിലൂടെ വീക്ഷണം തരൂരിനെ ഓർമ്മിപ്പിക്കുന്നു. വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നാണ് മുഖപ്രസംഗം പറയുന്നത്. സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ അതിന് […]
Read more