കാൽമുട്ടിന് പരുക്ക്: വിഘ്‌നേഷ് പുത്തൂരിന് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകും
മുംബൈ: കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാവും. വിഘ്‌നേഷിനെ ക്യാംപ് വിടാന്‍ അനുവദിച്ചതായി മുംബൈ ഇന്ത്യന്‍സ് അറിയിച്ചു. പകരം പഞ്ചാബിൽ നിന്നുള്ള സ്പിന്നര്‍ രഘു ശര്‍മയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി മുംബൈ ഇന്ത്യന്‍സ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. സീസണില്‍ അഞ്ച് മത്സങ്ങളില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ വിഘ്‌നേഷിനെ എം എസ് ധോണിയും സൂര്യകുമാര്‍ യാദവും അടക്കം താരങ്ങള്‍ പ്രശംസിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ മൂന്ന് വിക്കറ്റെടുത്ത് തിളങ്ങിയ […]
Read more