Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VINODINI

വിനോദിനിക്ക് 3 മാസമായി മുടങ്ങിക്കിടന്ന സഹായമെത്തി

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് മുടങ്ങി കിടന്ന ചികിത്സാ സഹായം ലഭിച്ചു. മൂന്ന് മാസത്തെ ധനസഹായമായ 12,000 രൂപയാണ് ഇന്നലെ വിനോദിനിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയത്. ചികിത്സാ സഹായം ലഭിക്കാതെ വന്നത് മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെയാണ് പണം അനുവദിച്ചതെന്ന് റിപ്പോർട്ടുണ്ട്. പല്ലശ്ശന വിഐഎം ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് വിനോദിനി. ചികിത്സാ പിഴവിനെ തുടർന്ന് വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന വിനോദിനിക്ക് സഹായം ലഭിച്ചതോടെ ആശ്വാസമായി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix