Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VKPrasanth

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള നിർദേശത്തിനെതിരെ സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന നിർദേശത്തിനെതിരെ സിപിഎം. മൃഗശാല മാറ്റാനുള്ള നീക്കത്തിന് പിന്നിൽ വാണിജ്യ താൽപര്യമുണ്ടെന്ന് വി കെ പ്രശാന്ത് എംഎൽഎ ആരോപിച്ചു. മൃഗശാലയുടെ സ്ഥലം മുതലാളിമാർക്ക് കൈമാറാനുള്ള ശ്രമമാണോ എന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വാണിജ്യ ലക്ഷ്യത്തോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെങ്കിൽ ഇടതുപക്ഷം ശക്തമായി എതിർക്കുമെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിലെ നിലവിലെ മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നിർദേശമാണ് വിവാദമായിരിക്കുന്നത്. വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix