തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് 45കാരന് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റയാൾ മരിച്ചു. പരിയാരം തലോറ സ്വദേശി ടി.വി. ഗോകുൽദാസ് (45) ആണ് മരിച്ചത്. ഓഗസ്റ്റ് 28നാണ് സംഭവം. തേങ്ങ പറിക്കുന്നതിനിടെ തെങ്ങിലുണ്ടായിരുന്ന കടന്നൽക്കൂട് ഇളകുകയായിരുന്നു. തുടർന്ന് കടന്നലുകൾ ഗോകുൽദാസിനെ ആക്രമിച്ചു. കടന്നൽ കുത്തേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Read more