Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Water Authority

കൊച്ചിയിൽ ഇന്ന് പലയിടങ്ങളിൽ ജലവിതരണം മുടങ്ങും

എറണാകുളം: കൊച്ചി നഗരത്തിലും വിവിധ പരിസരപ്രദേശങ്ങളിലും ഇന്ന് ശുദ്ധജലവിതരണം പൂർണ്ണമായും തടസ്സപ്പെടും. കാലവർഷത്തിന് മുന്നോടിയായി ആലുവയിലെ ശുദ്ധീകരണ പ്ലാന്‍റിന്‍റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിലാണ് ജലവിതരണം തടസപ്പെടുക എന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്. കൊച്ചി കോർപ്പറേഷനിലും ആലുവ, ഏലൂർ, കളമശ്ശേരി നഗരസഭകളിലും ജില്ലയിലെ ആറ് പഞ്ചായത്തുകളിലും ഇന്ന് വെള്ളമെത്തില്ല. ഇന്ന് രാവിലെ 8 മണി മുതൽ പ്ലാന്റിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയും. എടത്തല, കീഴ്മാട്, ചൂർണിക്കര, ചേരാനല്ലൂ‍ർ, മുളകുകാട്, […]
Read more

ജലഅതോറിറ്റി വിതരണം ചെയ്തതു ചെളി കലർന്ന വെള്ളമെന്ന് പരാതി

തിരുവനന്തപുരം: മലയിൻകീഴിലെ പഞ്ചായത്ത് മണപ്പുറം വാർഡിലെ ആളിയോട്ടുകോണം, കാരക്കോണം പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തിൽ ചെളി കലർന്നതായി പരാതി. പത്തു ദിവസത്തിലേറെയായി ഈ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങിയിരുന്നു. തുടർന്ന് ഇന്നലെ രാവിലെയാണ് വെള്ളം വീണ്ടും വിതരണം തുടങ്ങിയത്. എന്നാൽ ഉച്ചയ്ക്ക് ശേഷം ലഭിച്ച വെള്ളത്തിന് നിറവ്യത്യാസം ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മണിക്കൂറുകളോളം ഈ അവസ്ഥ തുടർന്നതായും അവർ പറയുന്നു. ഇത് നാട്ടുകാർക്കിടയിൽ ആശങ്ക സൃഷ്ടിച്ചു. എന്നാൽ കാളിപ്പാറ ശുദ്ധജല കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ […]
Read more

നാട്ടകത്ത് കുടിവെള്ളക്ഷാമം രൂക്ഷം; അധികൃതരുടെ അവഗണനയിൽ ജനരോഷം പുകയുന്നു

കോട്ടയം: അമൃതം കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നീളുന്നതോടെ നാട്ടകം മേഖലയിൽ മാസങ്ങളായി കുടിവെള്ളം മുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഡിസംബർ 30 മുതൽ പൂർണ്ണമായും ജലവിതരണം നിലച്ചതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. മുട്ടം, മറിയപ്പള്ളി, ചിങ്ങവനം ഭാഗങ്ങളിൽ ഭാഗികമായി ജലമെത്തിക്കുന്നുണ്ടെങ്കിലും സിമന്റ് കവല, പന്നിമറ്റം തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോഴും വറ്റിവരണ്ട അവസ്ഥയിലാണ്. പന്നിമറ്റം പോലുള്ള മേഖലകളിൽ കഴിഞ്ഞ മൂന്ന് വർഷമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. 15 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അധികൃതർ ഉറപ്പുനൽകിയ പണികൾ മാസങ്ങൾ പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങളുടെ […]
Read more

പൂളപ്പാറ വേളംകോട് റോഡിൽ കുടിവെള്ളം പാഴാകുന്നു

കോഴിക്കോട് : മൂന്നു മാസത്തിൽ അധികമായി കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പൂളപ്പാറ വേളംകോട് റോഡിൽ ചാലി പടിയിലാണ് സംഭവം. വലിയകൊല്ലി പൊട്ടൻകോട് ഭാഗത്തുള്ള ടാങ്കിൽ നിന്ന് വരുന്ന വെള്ളമാണ് പാഴാകുന്നത്. ദിവസേന ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഒഴുകി പോകുന്നത്. പലതവണ ജനങ്ങൾ പരാതിപ്പെട്ടെങ്കിലും കഴിഞ്ഞ മൂന്നു മാസത്തിൽ അധികമായി കുടിവെള്ളം പാഴാകുകയാണ്. ഇതുമൂലം പല ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ളം എത്തുന്നില്ല.
Read more

ഏഴുമാസമായി കുടിവെള്ളം പാഴാകുന്നു; നടപടിയെടുക്കാതെ അധികൃതർ

മലപ്പുറം: പെരിന്തൽമണ്ണ വാട്ടർ അതോറിറ്റിക്ക് കീഴിൽ പുലാമന്തോൾ പഞ്ചായത്ത് കുരുവമ്പലം പൂതാനിക്കുളമ്പ് നൂറുൽ ഇസ്ലാം മദ്രസ റോഡിൽ കഴിഞ്ഞ ഏഴ് മാസത്തോളമായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുകയാണ്. അധികൃതരുടെ ശ്രദ്ധയിൽ പല തവണ ഈ പ്രശ്‌നം ഉണർത്തിയെങ്കിലും ഇപ്പോഴും ഇക്കാര്യത്തി യാതൊരു നടപടിയുമില്ല. അധികൃതരുടെ നിസംഗത കാരണം വാർഡ് മെമ്പറെ വിവരം അറിയിച്ചെങ്കിലും മെമ്പറുടെ ഭാഗത്ത് നിന്നും ഇതുവരേയും പ്രശ്നത്തിന് പരിഹാരമാവുന്ന രീതിയിലുള്ള ഇടപെടലുകൾ ഒന്നും ഉണ്ടായിട്ടില്ല എന്നും, പരാതി പറയുമ്പോഴെല്ലാം […]
Read more

തിരുവനന്തപുരത്ത് മൂന്ന് ദിവസം ജലവിതരണം മുടങ്ങും

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടു ദിവസം കുടിവെളള വിതരണം മുടങ്ങും. നാളെ രാവിലെ 8 മണി മുതല്‍ 28 ആം തീയതി രാവിലെ 8 മണി വരെ ആയിരിക്കും കുടിവെള്ള വിതരണം മുടങ്ങുക. അരുവിക്കരയിലെ ജലശുദ്ധീകരണശാല പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതാണ് ജല വിതരണം തടസപ്പെടാന്‍ കാരണം. അതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ വാട്ടര്‍ അതോറിറ്റി ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കാഞ്ഞിരംപാറ, പാങ്ങോട്, നെട്ടയം, വട്ടിയൂര്‍ക്കാവ്, കാച്ചാണി, തിരുമല, കൊടുങ്ങാനൂര്‍, വലിയവിള, പിറ്റി.പി, വാഴോട്ടുകോണം, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, പൂജപ്പുര, […]
Read more

27 മുതല്‍ 29 വരെ ജലവിതരണം മുടങ്ങും;മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം:അരുവിക്കരയില്‍ നിന്നു മണ്‍വിള ടാങ്കിലേക്കുള്ള 900 എംഎം പിഎസ് സി പൈപ്പ് ലൈനില്‍ ഇടവക്കോട് തട്ടിനകം പാലത്തിനു സമീപം ചോര്‍ച്ച രൂപപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തര അറ്റകുറ്റ പണികള്‍ നടത്തുന്നതിനാല്‍ 27/04/2024 രാവിലെ 6 മണി മുതല്‍ 29/04/2024 രാവിലെ 6 മണി വരെ ജലവിതരണം മുടങ്ങും. മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂര്‍, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗര്‍, ചെറുവയ്ക്കല്‍, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂര്‍ക്കോണം, പുലയനാര്‍ക്കോട്ട, കരിമണല്‍, കുഴിവിള, മണ്‍വിള, കുളത്തൂര്‍, ആറ്റിപ്ര, അരശുമ്മൂട്,പള്ളിത്തുറ, മേനംകുളം, […]
Read more

27 മുതല്‍ 29 വരെ ജലവിതരണം മുടങ്ങും;മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം:അരുവിക്കരയില്‍ നിന്നു മണ്‍വിള ടാങ്കിലേക്കുള്ള 900 എംഎം പിഎസ് സി പൈപ്പ് ലൈനില്‍ ഇടവക്കോട് തട്ടിനകം പാലത്തിനു സമീപം ചോര്‍ച്ച രൂപപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തര അറ്റകുറ്റ പണികള്‍ നടത്തുന്നതിനാല്‍ 27/04/2024 രാവിലെ 6 മണി മുതല്‍ 29/04/2024 രാവിലെ 6 മണി വരെ ജലവിതരണം മുടങ്ങും. മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂര്‍, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗര്‍, ചെറുവയ്ക്കല്‍, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂര്‍ക്കോണം, പുലയനാര്‍ക്കോട്ട, കരിമണല്‍, കുഴിവിള, മണ്‍വിള, കുളത്തൂര്‍, ആറ്റിപ്ര, അരശുമ്മൂട്,പള്ളിത്തുറ, മേനംകുളം, […]
Read more
Advertisement
WhiteswanTV Footer