കോഴിക്കോട് : മൂന്നു മാസത്തിൽ അധികമായി കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പൂളപ്പാറ വേളംകോട് റോഡിൽ ചാലി പടിയിലാണ് സംഭവം. വലിയകൊല്ലി പൊട്ടൻകോട് ഭാഗത്തുള്ള ടാങ്കിൽ നിന്ന് വരുന്ന വെള്ളമാണ് പാഴാകുന്നത്.
ദിവസേന ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഒഴുകി പോകുന്നത്. പലതവണ ജനങ്ങൾ പരാതിപ്പെട്ടെങ്കിലും കഴിഞ്ഞ മൂന്നു മാസത്തിൽ അധികമായി കുടിവെള്ളം പാഴാകുകയാണ്. ഇതുമൂലം പല ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ളം എത്തുന്നില്ല.




