മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി; ഷട്ടറുകൾ 10 മണിക്ക് തുറക്കും
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി. ഞായറാഴ്ച രാവിലെ 10 മണിയോടെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിന്‍റെ നിലവിലെ റൂൾ കർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് സംഭരിക്കാൻ കഴിയുന്നത്.ശനിയാഴ്ച രാത്രിയിൽ ജലനിരപ്പ് ഉയർന്ന ഈ കണക്കിലെത്തുകയാണെങ്കിൽ രാത്രിയിൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാർ നദിയിലേക്ക് ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ […]
Read more