Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: WeatherAlert

ഉത്തരേന്ത്യയിൽ കനത്ത മഴ; ഡൽഹിയിൽ തിങ്കളാഴ്ച വരെ ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ശക്തമായ കാറ്റിനൊപ്പമുള്ള മഴ തിങ്കളാഴ്ച വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥ ഡൽഹിയിലെ റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. ഡൽഹിയിലെ നിരവധി റോഡുകളിലും ജനവാസ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ നിർദേശിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ […]
Read more

മഴ തുടരും; ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്

ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറൻ ജില്ല ഒഴികെയുള്ള മേഖലകളിലാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളിൽ ഡൽഹിയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, […]
Read more

വരും ദിവസങ്ങളിൽ കനത്ത ചൂട്; കുവൈത്തിൽ ജാഗ്രതാ നിർദ്ദേശം

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ കനത്ത ചൂടിനും ഉയർന്ന ആർദ്രതയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് തീരദേശ മേഖലകളിൽ വൈകുന്നേരങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയുമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനവും അതിനോടനുബന്ധിച്ചുള്ള ചൂടും ഈർപ്പവുമുള്ള കാറ്റുമാണ് കുവൈത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നതെന്ന് കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ തീരദേശ മേഖലകളിൽ ആർദ്രത വർധിക്കുമെന്നാണ് കാലാവസ്ഥാ ഭൂപടങ്ങളും ന്യൂമറിക്കൽ മോഡലുകളും സൂചിപ്പിക്കുന്നത്. കാറ്റിന്റെ […]
Read more

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 23 ഞായറാഴ്ച മുതൽ മഴ ശക്തമാകുമെന്നാണ് പ്രവചനം. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 24 തിങ്കളാഴ്ച അഞ്ച് ജില്ലകളിലാണ് യെല്ലോ അലേർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 20, 21, 22 തീയതികളിൽ സംസ്ഥാനത്ത് പ്രത്യേക ജില്ലാതല മഴ മുന്നറിയിപ്പില്ലെന്നാണ് നിലവിലെ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അതിനിടെ, […]
Read more

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് ശമനമില്ല; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്നതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്ന നിർദേശവും തുടരുകയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് […]
Read more

കനത്ത മഴ; പൂനൂരിൽ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് പൂനൂരിൽ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളത്തിൽ കുടുങ്ങി. പൂനൂർ–കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ പ്രദേശത്ത് ഉച്ചയോടെയായിരുന്നു സംഭവം. ബസ് വെള്ളത്തിൽ കുടുങ്ങിയതോടെ സമീപവാസികളും നാട്ടുകാരും ചേർന്ന് അടിയന്തരമായി രക്ഷാപ്രവർത്തനം നടത്തി. ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി. തുടർച്ചയായ മഴയെ തുടർന്ന് പൂനൂർ പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ പൂനൂർ അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി. പ്രധാന റോഡുകളിലെല്ലാം വെള്ളം […]
Read more

മഹാരാഷ്ട്രയിൽ കനത്ത മഴ; എല്‍പിജി ബോട്ടിലിംഗ് പ്ലാന്റില്‍ വെളളം കയറി

റായ്ഗഡ്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്ലാന്റിൽ വെള്ളം കയറി. പ്ലാന്റിൽ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി. റായ്ഗഡിലെ പ്ലാന്റിന്റെ സുരക്ഷാമതിൽ തകർന്നതിനെ തുടർന്ന് പ്രളയജലം ശക്തമായി അകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഇതോടെ പ്ലാന്റിൽ സൂക്ഷിച്ചിരുന്ന ഏകദേശം മൂവായിരത്തോളം സിലിണ്ടറുകൾ പാതാൾഗംഗ പുഴയിലേക്കും സമീപത്തെ കായലിലേക്കും ഒഴുകിപ്പോയെന്നാണ് വിവരം. ഒഴുകിപ്പോയ സിലിണ്ടറുകളിൽ പാചകവാതകം നിറച്ചവയും ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് അധികൃതർ അറിയിച്ചു. പുഴയിലോ ജലാശയങ്ങളിലോ സിലിണ്ടറുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ കമ്പനിയെയോ അധികൃതരെയോ അറിയിക്കണമെന്ന് […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായി ഓറഞ്ച് അലർട്ട് തുടരും. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കാമെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer