Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കും. പാലക്കാട് മാത്രമല്ല, മറ്റ് വിവിധ സ്ഥലങ്ങളിലും പ്രശ്‌നങ്ങൾ ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിപക്ഷം മുരളീധര വിഭാഗക്കാരാണ്. സംസ്ഥാന അധ്യക്ഷനുമായി ബന്ധപ്പെട്ട വിഷയം ഉടനടി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ബി.ജെ.പി. ദേശീയ നേതൃത്വം ജില്ലാ അധ്യക്ഷന്മാരെ തിരഞ്ഞെടുത്തത്. കൂടുതലുള്ള വോട്ടുകൾ നേടുന്ന പലർക്കും സ്ഥാനം ലഭിക്കാത്തതിന്റെ വിശദീകരണം ഇതാണെന്ന് പറയുന്നു. ‘മിഷൻ കേരള’ എന്ന പരിപാടിയുടെ ഭാഗമായാണ് കരമന ജയൻ, പ്രകാശ് ബാബു, […]
Read more

ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ജനിക്കണമെന്ന് വിഎച്ച്പി

ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ക്കിടയിലെ ജനനനിരക്ക് കുറയുന്നതില്‍ ആശങ്കയുമായി വിശ്വഹിന്ദു പരിഷത്ത്. ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്നും അവര്‍ ആഹ്വാനം ചെയ്തു. ഹിന്ദു സമൂഹത്തിലെ ആദരണീയരായ സന്യാസിമാര്‍ ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ജനിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആസൂത്രിതമായി തുടര്‍ച്ചയായി പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും ബംഗ്ലാദേശ് പോലുള്ള ഒരു സാഹചര്യം സൃഷ്ടിക്കുമെന്ന് ചില ഘടകങ്ങള്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ഹിന്ദുക്കള്‍ ഈ വിഷയത്തില്‍ ആഴത്തില്‍ ചിന്തിക്കണം. […]
Read more

ഈ വനം മന്ത്രിയെ ആരാണ് മയക്കുവെടിവെക്കുക… ?

വനം വകുപ്പിന്റെ വികലമായ നയമാണ് വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങുന്നതും നിരവധിപേര്‍ക്ക് ദുരിതം വിതയ്ക്കുന്നതും.കേരളത്തിലെ വനമേഖലയില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ആരാണ് ഉണ്ടാക്കിയത്. വന്യജീവികള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുകയും വന്യജീവി ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതും നിത്യ സംഭവമായി മാറിയിരിക്കയാണ്.ആദിവാസിയെ മന്ത്രിയാക്കിയതുകൊണ്ടൊന്നും ആദിവാസികള്‍ക്ക് ക്ഷേമമുണ്ടാവില്ല… വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി ആദിവാസികള്‍ ഇതിനകം കൊല്ലപ്പെട്ടുകഴിഞ്ഞു. തീരെ സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ ആദിവാസിവിഭാഗം. വന്യജീവികളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഉണ്ടായ അപാകതകളാണ് ഈ ദുരന്തങ്ങള്‍ക്കെല്ലാം കാരണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വകുപ്പുമന്ത്രിക്കുമാത്രം […]
Read more

ഉത്തരാഖണ്ഡില്‍ നാളെ മുതല്‍ ഏക സിവില്‍ കോഡ്

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നാളെ പ്രാബല്യത്തിൽ വരും. ഏക സിവിൽ കോഡ് സമൂഹത്തിൽ തുല്യത നിലനിറുത്തുമെന്നും എല്ലാ പൗരന്മാർക്കും സമാന അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്തവകാശം എന്നിവയിൽ മതമോ ലിംഗഭേദമോ പരിഗണിക്കാതെ പൗരന്മാർക്ക് തുല്യവകാശം നൽകുമെന്ന് സർക്കാർ അവകാശപ്പെടുന്നു. അതേസമയം, ആദിവാസി വിഭാഗത്തെ നിയമപരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നാല് ഭാഗങ്ങളിലായി ഏഴു അധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഈ നിയമത്തിൽ 392 വകുപ്പുകളുണ്ട്. കൂടാതെ, വിവാഹിതരാകാതെ ഒരുമിച്ച് […]
Read more

ലൈംഗീക പീഡന പരാതി; ഡിവൈഎഫ്ഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

തൃക്കരിപ്പൂർ: ലൈംഗീക പീഡന പരാതിയെ തുടർന്ന് സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെയാണ് ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഎം ഏരിയ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയത്. സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ യുവതികൾ രംഗത്തെത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Read more

ഷാഫിയുടെ വേർപാടിൽ ചിരിയടങ്ങി മലയാളസിനിമ

സിനിമാ സംവിധായകന്‍ ഷാഫി വിടവാങ്ങി. ആന്തരിക രക്തസ്രാവത്തെതുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിക്കേയാണ് അന്ത്യം. അമ്പത്തിയാറ് വയസായിരുന്നു.മലയാള സിനിമയില്‍ ഹാസ്യത്തിന് പുതിയ വഴിതുറന്ന സംവിധായകനായിരുന്നു ഷാഫി.2001 ല്‍ പ്രദര്‍ശനത്തിനെത്തിയ വണ്‍മാന്‍ ഷോയെന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ഷാഫി നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് നല്‍കിയിരുന്നു. സംവിധായകനും തിരക്കഥാ കൃത്തുമായ റാഫിയുടെ സഹോദരനായ ഷാഫി കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി മലയാള സിനിമാ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.ജയറാം നായകനായിരുന്ന വണ്‍മാന്‍ഷോ എന്ന ആദ്യചിത്രം വന്‍ വിജയമായിമാറിയതോടെ സംവിധാനരംഗത്ത് ചുവടുറപ്പിച്ച ഷാഫി, […]
Read more

സംവിധായകൻ ഷാഫി വിടവാങ്ങി

കൊച്ചി​: മലയാള സി​നി​മയി​ൽ ചി​രി​യുടെ പുതുവസന്തം വി​രി​യി​ച്ച സംവി​ധായകനും തിരക്കഥാകൃത്തുമായ ഷാഫി​ എന്ന എം.എച്ച്. റഷീദ് അന്തരിച്ചു. 57 വയസായി​രുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ജനുവരി​ 16 മുതൽ എറണാകുളം ആസ്റ്റർ മെഡി​സി​റ്റി​യി​ൽ ചി​കി​ത്സയി​ലി​രി​ക്കെ പുലർച്ചെ 12.25 ഓടെയായിരുന്നു അന്ത്യം. വെന്റി​ലേറ്റർ സഹായത്തോടെയാണ് ജീവൻ നി​ലനി​റുത്തി​യി​രുന്നത്. തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ 10 മുതൽ കലൂരിൽ പൊതുദർശനം. സംസ്കാരം ഇന്ന് വെെകീട്ട് നാല് മണിക്ക് നടക്കും. ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. രാജസേനന്റെയും റാഫി​ […]
Read more

എം ടി വാസുദേവൻ നായർക്ക് പത്മവിഭൂഷണ്‍; മൂന്ന് മലയാളികൾക്ക് പത്മഭൂഷണ്‍

ന്യൂഡല്‍ഹി: മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. പത്മഭൂഷണ്‍ പുരസ്‌കാരവും (2005) ജ്ഞാനപീഠവും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള എം.ടി കഴിഞ്ഞ ഡിസംബര്‍ 25നാണ് വിടവാങ്ങിയത്. മലയാളികളായ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിനും ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും സിനിമ താരവും നര്‍ത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷണ്‍ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, കലാകാരി ഓമനക്കുട്ടിയമ്മയ്ക്കും ഉള്‍പ്പടെ 113 പേര്‍ക്ക് […]
Read more

മാനന്തവാടി നഗരസഭയിൽ ഹർത്താൽ തുടങ്ങി; പഞ്ചാരകൊല്ലിയിൽ നിരോധനാജ്ഞ തുടരുന്നു

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധമുയർത്തി ഇന്ന് ഹര്‍ത്താല്‍. യുഡിഎഫും എസ്ഡിപിഐയുമാണ് പ്രദേശത്ത് ​ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകൾ ഹർത്താലിൽ നിന്ന് ഒഴിവാക്കും. അതേസമയം മാനന്തവാടി ന​ഗരസഭ പരിധിയിലെ പഞ്ചാരകൊല്ലിയിൽ കടുവയെ പിടിക്കൂടുന്നതിന്റെ ഭാ​ഗമായി ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുന്നു.അടുത്ത തിങ്കളാഴ്ച വരെയാണ് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ […]
Read more

റിപ്പോർട്ടർ ടിവി ബഹിഷ്കരണം പ്രഖ്യാപിച്ച് കോൺഗ്രസ്

കൊച്ചി: റിപ്പോർട്ടർ ചാനൽ ബഹിഷ്കരിക്കുവാൻ കോൺഗ്രസ് ആഹ്വാനം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. കോൺഗ്രസും റിപ്പോർട്ടർ ചാനലും തമ്മിലുള്ള തർക്കങ്ങൾ രണ്ടുമാസം പിന്നിട്ടപ്പോഴാണ് നടപടി. ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും രൂക്ഷമാകുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു. ഇതോടെ ചാനൽ ബഹിഷ്കരണത്തിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ ചാനലിനെതിരെ രൂക്ഷമായി തുറന്നടിച്ചു. കോൺഗ്രസിന്റെ പ്രതിനിധികൾ […]
Read more
Advertisement
WhiteswanTV Footer