Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

റിപ്പോർട്ടർ ടിവി ബഹിഷ്കരണം പ്രഖ്യാപിച്ച് കോൺഗ്രസ്

കൊച്ചി: റിപ്പോർട്ടർ ചാനൽ ബഹിഷ്കരിക്കുവാൻ കോൺഗ്രസ് ആഹ്വാനം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. കോൺഗ്രസും റിപ്പോർട്ടർ ചാനലും തമ്മിലുള്ള തർക്കങ്ങൾ രണ്ടുമാസം പിന്നിട്ടപ്പോഴാണ് നടപടി. ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും രൂക്ഷമാകുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു. ഇതോടെ ചാനൽ ബഹിഷ്കരണത്തിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ ചാനലിനെതിരെ രൂക്ഷമായി തുറന്നടിച്ചു. കോൺഗ്രസിന്റെ പ്രതിനിധികൾ […]
Read more

രാവിലെ പത്രം വായിച്ചവര്‍ ഞെട്ടി; ചര്‍ച്ചയായി പരസ്യം

കൊച്ചി’ നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’, റോബോ മന്ത്രി @ 1 രാവിലെ പത്രത്തിന്റെ ഒന്നാം പേജ് കണ്ട് വായനക്കാർ ഞെട്ടി. പേപ്പര്‍ കറന്‍സി ഇല്ലാതാകാന്‍ പോവുന്നു. ഫെബ്രുവരി ഒന്നു മുതല്‍ രാജ്യത്തെ പണമിടപാടുകൾ പൂർണമായും ഡിജിറ്റല്‍ കറന്‍സിയിലൂടെ ആയിരിക്കും എന്നുള്ള കാര്യങ്ങളാണ് പ്രധാന വാര്‍ത്തയില്‍ പറയുന്നത്. പത്രത്തിന്റെ ഒന്നാം പേജ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആകപ്പാടെ ആശയക്കുഴപ്പം. മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ ആദ്യപേജ് യഥാര്‍ഥത്തില്‍ മുഴുപ്പരസ്യമാണ്. പത്രത്തിലേക്ക് ഒന്നുകൂടി നോക്കിയാല്‍ കാണാം, മാര്‍ക്കറ്റിങ് ഫീച്ചര്‍ എന്ന […]
Read more

വിജയ്‌യെ ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടില്ല; നിലപാട് തിരുത്തി കോണ്‍ഗ്രസ്

ചെന്നൈ: നടൻ വിജയ്‌ നേതൃത്വം നൽകുന്ന പാര്‍ട്ടിയായ തമിഴക വെട്രി കഴകം ഇന്‍ഡ്യ സഖ്യത്തിലേക്ക് വരണമെന്ന നിലപാടിൽ തിരുത്തലുമായി കോണ്‍ഗ്രസ്. ഡിഎംകെയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് നിലപാട് മാറ്റം. വിജയെ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ടിവികെയുടെ നയങ്ങള്‍ ഇന്‍ഡ്യ സഖ്യവുമായി യോജിച്ചു പോകുന്നതാണെന്ന് അഭിപ്രായപ്പെടുക മാത്രമാണ് ചെയ്തതെന്നും ടിഎന്‍സിസി പ്രസിഡന്റ് സെല്‍വ പെരുന്തഗൈ വ്യക്തമാക്കി. തമിഴ്നാട്ടില്‍ സഖ്യം തീരുമാനിക്കുന്നത് ഡിഎംകെയാണെന്നും അദ്ദേഹം വിശദീകരിച്ചു.വിജയ് രാഷ്ട്രീയപ്രവേശം അറിയിച്ചപ്പോള്‍ ഡിഎംകെ വരവേറ്റിരുന്നു. എന്നാല്‍, ഡിഎംകെയാണ് പ്രധാന രാഷ്ട്രീയ എതിരാളിയെന്ന് ടിവികെ സംസ്ഥാന സമ്മേളനത്തില്‍ വിജയ് […]
Read more

സർവ്വാധിപത്യം തുടർന്ന് ഏഷ്യാനെറ്റ്; അടിതെറ്റി റിപ്പോർട്ടർ

പോയ വാരത്തിലെ ബാർക് റേറ്റിങ്ങുകൾ പുറത്തു വരുമ്പോൾ സർവ്വാധിപത്യം തുടർന്ന് ഏഷ്യാനെറ്റ്. മുൻ ആഴ്ചയേക്കാൾ പോയിന്റുകൾ വർദ്ധിപ്പിച്ചാണ് ഏഷ്യാനെറ്റിന്റെ നേട്ടം. 2025ലെ രണ്ടാം ആഴ്ചയിൽ ഏഷ്യാനെറ്റ് ന്യൂസിന് 90.41 പോയിന്റാണുള്ളത്. ആദ്യ ആഴ്ചയേക്കാൾ 3.21 പോയിന്റിന്റെ ഉയർച്ച. കഴിഞ്ഞ 25 വർഷമായി മലയാളം വാർത്താ ചാനലുകളിൽ ഒന്നാം സ്ഥാനം കൈയ്യടക്കിയിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ റേറ്റിംഗിൽ 2024 ആഗസ്റ്റ് വരെ ചുടർച്ചയായി നാല് ആഴ്ചകളിൽ ട്വന്റി ഫോർ പിന്തള്ളിയിരുന്നു. പിന്നീട് ഒന്നാം പദവി അതിവേഗം ഏഷ്യാനെറ്റ് ന്യൂസ് തിരിച്ചു […]
Read more

കോട്ടയത്ത് ലക്ഷങ്ങളുടെ ഹവാല വേട്ട; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

കോട്ടയം: കോട്ടയത്ത് ലക്ഷങ്ങളുടെ ഹവാല വേട്ട. മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപ ആണ് പിടികൂടിയത്. ട്രെയിനിൽ നിന്നും ഹവാല പണം പിടികൂടിയത് റെയിൽവേ പൊലീസും എക്‌സൈസും, ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിൽ. ബുധനാഴ്ച്ച വൈകിട്ട് 5 മണിക്ക് ശേഷം, മഹാരാഷ്ട്രയിൽ നിന്നും കൊച്ചു വേളിയ്ക്കുള്ള ട്രെയിനിൽ പരിശോധ നടത്തുമ്പോഴാണ് ഹവാല പണം പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയിൽ നിന്നുമാണ് പണം കണ്ടെത്തിയത്. ട്രെയിലിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി റെയിൽവേ പൊലീസും, […]
Read more

പരോളിലിറങ്ങി മുങ്ങി; 34 കൊല്ലത്തിന് ശേഷം കീഴടങ്ങി; ആൾ മാറാട്ടമോയെന്ന് അന്വേഷണം

തിരുവനന്തപുരം: 34 വർഷങ്ങൾക്ക് മുമ്പ് ജയിലിൽ നിന്നിറങ്ങി ഒളിവിൽ പോയ പ്രതി തിരിച്ചെത്തി. കാട്ടാക്കട നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിലാണ് സംഭവം. വധക്കേസ് പ്രതിയായ ഇടുക്കി നെടുങ്കണ്ടം സ്വദേശി ഭാസ്കരൻ (65)ആണ് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് തിരിച്ചെത്തിയത്. ശിഷ്ടകാലം തനിക്ക് ജയിലിൽ കഴിയണമെന്ന ആവശ്യവുമായാണ് ഭാസ്കരൻ തുറന്ന ജയിലിൽ എത്തിയത്. ഇയാളുടെ ആവശ്യപ്രകാരമുള്ള അന്വേഷണത്തിൽ പരോളിൽ മുങ്ങിയവരിൽ ഭാസ്ക്‌കരനെന്ന പേരുകാരനുണ്ടെന്ന് ജയിൽ അധികൃതർ കണ്ടെത്തി. പക്ഷെ, 34 വർഷം മുമ്പ് മുങ്ങിയ ആളാണോ ഇതെന്ന് കണ്ടെത്താൻ സാധിച്ചില്ല. ഇയാളുടെ […]
Read more

കവർച്ച ശ്രമം: സെയ്ഫിന്റെ വീട് സേഫ് ആണെന്ന് അറിഞ്ഞുകൊണ്ട്

നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത് വന്നു. വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ടെന്നും കുത്തിയത് ഭയപ്പാടിലെന്നും പ്രതി ഷെഫീറുൾ ഇസ്ലാം. വീടിന്റെ പരിസരത്ത് പലതവണ എത്തി പ്രതി കവർച്ചയ്ക്ക് സാധ്യത തേടി. മറ്റ് ബോളിവുഡ് താരങ്ങളുടെ വീടുകളും അന്വേഷിച്ചു മനസ്സിലാക്കി മോഷണത്തിന് പ​ദ്ധതിയിട്ടു. ഷാരൂഖാന്റെയും സൽമാൻഖാന്റെയും വീടുകളടക്കം ഇതിൽ ഉൾപ്പെടുന്നു. ഇതിൽ സേഫ് അലിഖാന്റെ വീടാണ് സേഫ് ആയി കവർച്ച നടത്താൻ പറ്റിയ വീടെന്ന് മനസ്സിലാക്കിയതോടെയാണ് […]
Read more

മുഡ ഭൂമിക്കേസ്: 300 കോടി മൂല്യമുള്ള സ്വത്ത് വകകൾ കണ്ടുകെട്ടി, ഒന്നാം പ്രതി സിദ്ധരാമയ്യ

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡി. 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കളാണ് താൽകാലികമായി കണ്ടുകെട്ടിയത് കേസിൽ സിദ്ധരാമയ്യ കേസിൽ ഒന്നാം പ്രതിയും ഭാര്യ പാർവതി രണ്ടാം പ്രതിയുമാണ്. സിദ്ധരാമയ്യക്കും മറ്റുള്ളവർക്കുമെതിരെ ഐപിസി, 1860, അഴിമതി നിരോധന നിയമം, 1988 എന്നീ വകുപ്പുകൾ പ്രകാരം മൈസൂരു ലോകായുക്ത പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം.
Read more

കേന്ദ്ര ബജറ്റ് ധനമന്ത്രി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും

കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ രണ്ടുഘട്ടമായി ചേരും. ആദ്യഘട്ട ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ ഫെബ്രുവരി 13 വരെയും, രണ്ടാംഘട്ടം മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 4 വരെയും നടക്കും. ജനുവരി 31 ന് രാഷ്ട്രപതി പാർലമെന്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഫെബ്രുവരി ഏഴിനാണ് കേരള ബജറ്റ്. നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു.
Read more

അജിത്തിനെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കും ആവേശം തോന്നുന്നു: കമല്‍ഹാസന്‍

റേസിങ് ട്രാക്കിലേക്കുള്ള തിരിച്ചുവരവില്‍ വൻ വിജയം നേടി തമിഴ് നടൻ അജിത്ത്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തിൽ മൂന്നാമതായി അജിത്തും സംഘവും ഫിനിഷ് ചെയ്തു. നേരത്തേ പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. കാര്യമായ പരിക്കുകൾ ഇല്ലാത്തതിനാല്‍ റേസിങ്ങില്‍ പങ്കെടുക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു. വലിയ നേട്ടത്തിന് പിന്നാലെ ഭാര്യയും നടിയുമായ ശാലിനിയോട് നന്ദി പറയുന്ന അജിത്തിന്‍റെ വീഡിയോ പ്രചരിച്ചിരുന്നു. ‘എന്നെ റേസ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി ശാലു’’ എന്ന് വേദിയില്‍ […]
Read more
Advertisement
WhiteswanTV Footer