‘ജമീലാന്‍റെ പൂവന്‍കോഴി’ തിയേറ്ററുകളിലേക്ക്
കൊച്ചി: ടൈറ്റിൽ കഥാപാത്രമായ ജമീലയായി ബിന്ദുപണിക്കര്‍ എത്തുന്ന ‘ജമീലാന്‍റെ പൂവന്‍കോഴി’ തിയേറ്ററുകളിലേക്ക്. നവാഗതനായ ഷാജഹാനാണ് സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ രണ്ട് ഗാനങ്ങളും, ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. നര്‍മ്മരസങ്ങളായ ജീവിതമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി നമുക്ക് ചുറ്റും നടക്കുന്ന സാമൂഹിക പ്രശ്നങ്ങളെ വെള്ളിത്തിരയിലെത്തിക്കുന്ന ജമീലാന്‍റെ പൂവന്‍കോഴി ഈ മാസം തിയേറ്ററിലെത്തും. ഇത്ത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്.അവിടെയൊരു കോളനിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളിലൂടെയാണ് […]
Read more

