Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ഇലോൺ മസ്‌കി​ന്റെ യു.എസ് സർക്കാറിലുള്ള പങ്കാളിത്തത്തിൽ ആശങ്ക : ആഞ്ജല മെർക്കൽ

ബെർലിൻ : ഇലോൺ മസ്‌കി​ന്റെ യു.എസ് സർക്കാറിലുള്ള പങ്കാളിത്തത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ. ശക്തരും സാധാരണക്കാരും തമ്മിലുള്ള സാമൂഹിക സന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ കഴിയുന്നതാവണം രാഷ്ട്രീയമെന്നും ആഞ്ജല മെർക്കൽ പറഞ്ഞു. യു.എസ് പ്രസിഡന്റായി വരുന്ന ഡൊണാൾഡ് ട്രംപുമൊത്തുള്ള ഇലോൺ മസ്‌കിന്റെ പാശ്ചാത്യ ജനാധിപത്യ ക്രമത്തെക്കുറിച്ചുള്ള ഭയം ആഞ്ജല തന്റെ ഓർമ്മക്കുറിപ്പിലാണ് പങ്കുവെച്ചിരിക്കുന്നത്. 2007-08 സാമ്പത്തിക പ്രതിസന്ധിയിൽ ജർമൻ ചാൻസലറായിരിക്കെ, രാഷ്ട്രീയ മേഖലയാണ് കാര്യങ്ങൾ നേരെയാക്കാൻ കഴിയുന്ന അന്തിമ അധികാരം എന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു. […]
Read more

മഹാരാഷ്ട്രയിലെ തോല്‍വി : വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : മഹാരാഷ്ട്രയിലെ ഫലങ്ങൾ അപ്രതീക്ഷിതമാണെന്നും വിശദമായി വിശകലനം ചെയ്യുമെന്നും രാഹുൽ ഗാന്ധി. എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. മഹാവികാസ് അഘാഡിയെ പിന്തുണച്ച സംസ്ഥാനത്തെ എല്ലാ വോട്ടർമാർക്കും പ്രവർത്തകരുടെ കഠിനാധ്വാനത്തിനും രാഹുൽ ഗാന്ധി നന്ദിയും അറിയിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് മഹാവികാസ് അഘാഡി നേരിട്ടത്. ഉ​ദ്ധ​വ് താ​ക്ക​റെ പ​ക്ഷ ശി​വ​സേ​ന​യേ​യും ശ​ര​ദ്​ പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി​യേ​യും ഏ​റെ പി​ന്നി​ലാ​ക്കിയാണ് ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന​ക്കും അ​ജി​ത് പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി​ക്കും വ​ൻ വി​ജ​യം ലഭിച്ചത്. ഇന്ത്യാ […]
Read more

എസ്ബിഐയും മുത്തൂറ്റ് മൈക്രോഫിനും കോ-ലെന്‍ഡിങ് സഹകരണത്തിലേക്ക്

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ വായ്പ ദാതാവായ എസ്ബിഐയുമായി ചേര്‍ന്ന് കോ-ലെന്‍ഡിങ് പങ്കാളിത്തത്തിന് കൊച്ചി ആസ്ഥാനമായുള്ള ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സി-എംഎഫ്ഐ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ നീക്കങ്ങളാരംഭിച്ചു. ഇതിന്‍റെ ഭാഗമായി എസ്ബിഐ 500 കോടി രൂപ പരിധിയുമായി തുക അനുവദിച്ചു. 100 കോടി രൂപ വീതമുള്ള ഘട്ടങ്ങളായാവും ഇതു നല്‍കുക. അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് 50,000 മുതല്‍ മൂന്നു ലക്ഷം രൂപ വരെയാകും വായ്പകള്‍ നല്‍കുക. കാര്‍ഷിക, അനുബന്ധ പ്രവര്‍ത്തനങ്ങളിലും വരുമാനമുണ്ടാക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ജോയിന്‍റ് ലയബിലിറ്റി […]
Read more

ഭക്തജനതിരക്ക് : ശബരിമലയിൽ നിയന്ത്രണം

ശബരിമല : ഭക്തജനതിരക്കിനെ തുടർന്ന് ശബരിമലയിൽ നിയന്ത്രണം. മരക്കൂട്ടത്തിന് സമീപം മൂന്നിടത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തുണ്ടായ തിരക്ക് ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. തലേദിവസം തന്നെ നിരയിൽ ഇടം പിടിക്കുന്നവരാണ് നെയ്യഭിഷേകത്തിനും, അപ്പം, അരവണ കൗണ്ടറുകൾക്കും മുമ്പിൽ, വരിയിൽ നിന്നുതന്നെയാണ് ഉറങ്ങുന്നത്, ഈ തിരക്കൊക്കെയും കുറയ്ക്കുന്നതിനാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലത്തെ കണക്ക് പ്രകാരം 18,648 പേർ പതിനെട്ടാംപടി കയറി ദർശനം നടത്തി. വരും ദിവസങ്ങളിലും തിരക്ക് വർധിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. നിലവിൽ […]
Read more

പെര്‍ത്തില്‍ കളി പിടിച്ച് ഇന്ത്യ, വമ്പന്‍ ലീഡിലേക്ക്

പെര്‍ത്ത് : ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 172 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ഇതോടെ പത്ത് വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്ക് 218 റണ്‍സിന്റെ ലീഡായി. മൂന്ന് ദിവസത്തെ കളി ബാക്കി നില്‍ക്കെ ഓസീസിന് മുന്നില്‍ മികച്ച വിജയലക്ഷ്യം ഉയര്‍ത്താനായാല്‍ ടീം ഇന്ത്യയ്ക്ക് ജയിക്കാനാകും. ഏഴിന് 67 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ 37 […]
Read more

ക‍ര്‍ണാടക കോണ്‍ഗ്രസിന്

ബംഗളൂരു : കർണാടകയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിളക്കമാർന്ന വിജയം. കർണാടക ഉറ്റുനോക്കിയ, തിളച്ചു മറിഞ്ഞ പ്രചാരണം നടന്ന ചന്നപട്ടണവും കയ്യടക്കി കോൺഗ്രസ്. കേന്ദ്രമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി കുമാരസ്വാമി എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലേയ്ക്കായിരുന്നു ചന്നപട്ടണത്ത് മത്സരം. ഷിഗാവ് മണ്ഡലവും പിടിച്ചെടുത്ത കോൺഗ്രസ്, സന്ദൂർ നിലനിർത്തുകയും ചെയ്തു. ജെ.ഡി.എസിന്‍റെ കറ്റയേന്തിയ കർഷകസ്ത്രീ ചിഹ്നത്തിൽ മത്സരിച്ച കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തി കോൺഗ്രസിന്റെ സി.പി യോഗേശ്വർ വിജയിച്ചു. ബി.ജെ.പിയിൽ നിന്ന് […]
Read more

പാലക്കാടിനെ ത്രില്ലടിപ്പിച്ച് ഷാഫിക്ക് പിന്‍ഗാമിയായി ഇനി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് : പാലക്കാട് ചരിത്രഭൂരിപക്ഷത്തോടെ മിന്നും വിജയം സ്വന്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാടിനെ ത്രില്ലടിപ്പിച്ച് ഷാഫിക്ക് പിന്‍ഗാമിയായി ഇനി കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍. 18724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ പാലക്കാട് യുഡിഎഫിന്റെ വിജയക്കൊടിപാറിച്ചിരിക്കുന്നത്. വരത്തെനെന്ന വിളിപ്പേരില്‍ തുടങ്ങിയ പോരാട്ടം ഇന്ന് അതിശയകരമായ വിജയത്തിളക്കത്തില്‍ എത്തി നില്‍ക്കുകയാണ്. ചോദ്യമെന്തായാലും കൃത്യമായ ഉത്തരത്തിലൂടെ രാഹുല്‍ പാലക്കാടിലെ ജനങ്ങളുടെ മനസ്സില്‍ ചേക്കേറിയതിന്റെ ഉത്തമ ഉദാഹരണമാണ് വമ്പിച്ച ഈ ഭൂരിപക്ഷം. 58,389 വോട്ടുകളാണ് രാഹുല്‍ നേടിയത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ […]
Read more

യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 3900 കോടി രൂപ കടന്നു

കൊച്ചി: യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 3900 കോടി രൂപ കടന്നതായി 2024 ഒക്ടോബര്‍ 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ടിന്റെ ഏകദേശം 48 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളിലും, 39 ശതമാനം മിഡ് ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് സ്മോള്‍ ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഐടിസി ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, വേദാന്ത ലിമിറ്റഡ്, ഫെഡറല്‍ ബാങ്ക് ലിമിറ്റഡ്, […]
Read more

പാലക്കാട് താമര അപ്രതീക്ഷമാകുന്നു

പാലക്കാട് : വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഏഴ് റൗണ്ട് വരെ മാറി മാറി നിന്ന ലീഡ് നില ഇപ്പോള്‍ രാഹുലിന് മാത്രം സ്വന്തമായിരിക്കുകയാണ്. പതിനയ്യായിരത്തിലേറെ വോട്ടിന്റെ ലീഡ് നിലയിൽ മുന്നിലായികഴിഞ്ഞു രാഹുൽ. 15294 വോട്ട് മുന്നിലാണ് യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. പിന്നീടുള്ള റൗണ്ടുകളിൽ ഇരുവരും മാറി മാറി മുന്നോട്ടും പിന്നോട്ടുമെത്തുകയായിരുന്നു. ത്രികോണ മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ സ്ക്രീനിലേ തെളിഞ്ഞിട്ടില്ല.
Read more

യുപിയില്‍ ആറ് സീറ്റുകളിൽ ബി.ജെ.പി, മൂന്നു സീറ്റുകളിൽ എസ്.പി

ഉത്തർപ്രദേശിൽ ഒൻപത് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആറു സീറ്റുകളിൽ ഭരണകക്ഷിയായ ബി.ജെ.പിയും മൂന്നു സീറ്റുകളിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായ സമാജ് വാദി പാർട്ടിയുമാണ് മുന്നേറുന്നത്. ബി.ജെ.പി സ്ഥാനാർഥികളായ രംവീർ സിങ് കുണ്ഡാർകി മണ്ഡലത്തിലും, സഞ്ജീവ് ശർമ ഗാസിയാബാദ് മണ്ഡലത്തിലും, ഖായിറിൽ സുരേന്ദർ ദിലെറും, ശിശഹമുവിൽ സുരേഷ് അശ്വതിയും, കത്തേഹരിയിൽ ധർമരാജ് നിഷാദും മാജ്ഹവാനിൽ തേദ് പ്രതാപ് സിങ്ങുമാണ് മുന്നേറികൊണ്ടിരിക്കുന്നത്. കാർഹാലിൽ എസ്‌.പിയുടെ തേജ്‌ പ്രതാപ്‌ യാദവാണ് മുന്നിൽ. ബി.ജെ.പിയുടെ അനുജേഷ് പ്രതാപ് സിങ്ങാണ്‌ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix