Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ജാർഖണ്ഡിൽ തിരിച്ചുവരവ് നടത്തി ഇന്ത്യാ മുന്നണി

ജാർഖണ്ഡിൽ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി ഇന്ത്യാ മുന്നണി. 81 സീറ്റുകളിലെ ഫലസൂചനകൾ പുറത്ത് വന്നപ്പോൾ ഇന്ത്യാ സഖ്യം 47 ഇടത്ത് ലീഡ് നേടിയിരിക്കുകയാണ്. 30 സീറ്റുകളിലാണ് എന്‍ഡിഎ എത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ ബിജെപി, ഷിൻഡെ പക്ഷ ശിവസേന, അജിത് പവാർ പക്ഷ എൻ സി പി സഖ്യ മഹായുതി കുതിപ്പിൽ. എൻ.ഡി.എ-218 സീറ്റുകളിലും ഇന്ത്യാ സഖ്യം 57 സീറ്റുകളിലുമാണ് മുന്നേറ്റം സൃഷ്ടിച്ചിരിക്കുന്നത്. 288 ൽ 51 സീറ്റിൽ മാത്രമാണ് പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി എത്തിയിരിക്കുന്നത്. രണ്ട് സിറ്റിൽ […]
Read more

രാഹുല്‍ മുന്നോട്ട്…

പാലക്കാട് : വോട്ടെണ്ണല്‍ പുരോഗമിക്കുന്നു, സി കൃഷ്ണകുമാർ അതിയായ ആവേശത്തോടെ മുന്നോട്ട് കുതിക്കാന്‍ ശ്രമിക്കുമ്പോള്‍ ലീഡ് നില തിരിച്ച് പിടിച്ചിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഏഴാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോള്‍ 1388 വോട്ടിനാണ് രാഹുൽ മുന്നിട്ട് നിൽക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. പിന്നീടുള്ള റൗണ്ടുകളിൽ ഇരുവരും മാറി മാറി മുന്നോട്ടും പിന്നോട്ടുമെത്തുകയായിരുന്നു. ത്രികോണ മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ സ്ക്രീനിലേ തെളിയുന്നില്ല.
Read more

ചേലക്കരയില്‍ വിജയമുറപ്പിച്ച് യു ആര്‍ പ്രദീപ്

ചേലക്കരയില്‍ വിജയമുറപ്പിച്ച് യു ആര്‍ പ്രദീപ്. 9017 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നേറി നില്‍ക്കുകയാണ് ഇടതിന്റെ വിശ്വസ്ഥനായ യു ആര്‍ പ്രദീപ്. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ വിരുദ്ധതയില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ എൽ.ഡി.എഫ് മുന്നേറ്റമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി യു ആർ പ്രദീപ്. പ്രതീക്ഷിച്ച മുന്നേറ്റം എൽ.ഡി.എഫ് ഉണ്ടാക്കിയെന്നും പ്രദീപ് പ്രതികരിച്ചു. വോട്ട് ചെയ്ത ​എല്ലാവർക്കും നന്ദി പറയുകയാണ്. പ്രതീക്ഷിച്ച മുന്നേറ്റം എല്‍ ഡി എഫ് ഉണ്ടാക്കിയിട്ടുണ്ട്. വോട്ടെണ്ണല്ലിന് ശേഷം ന്യൂനപക്ഷ വോട്ടുകളെ സംബന്ധിച്ച് പ്രതികരണം നടത്തും. – യു ആർ പ്രദീപ് […]
Read more

വയനാട് പ്രിയങ്കയ്ക്ക് തന്നെ

വയനാട് : വോട്ടെണ്ണലിനൊപ്പം പ്രിയങ്കയും മുന്നോട്ട് കുതിക്കുന്നു. 200,044 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വയനാടിന്റെ പ്രിയങ്കരിയെന്ന് ഉറപ്പിച്ചു നിൽക്കുകയാണ് പ്രിയങ്ക ഗാന്ധി. വയനാട്ടിൽ പോരാട്ടമെന്ന് വിശേഷിപ്പിക്കാൻ പോലും എതിർ സ്ഥാനാർത്ഥികളൊന്നും ചിത്രത്തിൽ പോലും തെളിയുന്നതേയില്ല. ബി.ജെ.പി സ്ഥാനാർഥി നവ്യ ഹരിദാസിന് പ്രതീക്ഷിച്ച വോട്ടകളൊന്നും നേടാനായിട്ടില്ല. തുടക്കത്തിൽ പ്രിയങ്ക 68917 വോട്ടുകൾ നേടിയപ്പോൾ നവ്യക്ക് ലഭിച്ചത് 11235 വോട്ടു​ മാത്രമാണ്. സത്യൻ മൊകേരിക്ക് ലഭിച്ചത് 20678 വോട്ടാണ്.
Read more

പി.വി അൻവർ എം.എൽ.എയും പാർട്ടി ഡി എം കെയും കാണാമറയത്ത്

ചേലക്കര : യുആര്‍ പ്രദീപ് സക്രീനില്‍ നിന്ന് മാറാതെ മുന്നേറി നില്‍ക്കുമ്പോള്‍ ചേലക്കരയില്‍ ചലനമുണ്ടാക്കാനെത്തിയ പി.വി. അൻവർ എം.എൽ.എയും പാർട്ടി ഡി എം കെയും കാണാമറയത്ത്. അൻവർ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള യുടെ സ്ഥാനാർഥി എൻ.കെ. സുധീറിന് മൂന്ന് റൗണ്ട് പിന്നിട്ടപ്പോൾ 1025 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ചേലക്കരയിൽ 8567 വോട്ടിന്റെ ലീഡുമായി എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപാണ് മുന്നിലുള്ളത്. സ്വതന്ത്രനായി ഓട്ടോറിക്ഷ ചിഹ്നത്തിലാണ് എന്‍.കെ. സുധീര്‍ ചേലക്കരയിൽ മത്സരിച്ചത്. ആദ്യ റൗണ്ടിൽ 325 […]
Read more

മഹാരാഷ്ട്രയില്‍ എൻഡിഎ തരംഗം

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടേയും ജാർഖണ്ഡില്‍ ഇന്ത്യാസഖ്യത്തിന്റേയും മുന്നേറ്റം. ആദ്യ ലീഡ് നില പുറത്തുവന്നു തുടങ്ങുമ്പോൾ മഹാരാഷ്ട്രയില്‍ എൻഡിഎ തരംഗം. മഹാരാഷ്ട്രയിൽ ലീഡ് നില പുറത്ത് വന്ന 259 സീറ്റുകളിൽ 211 ഇടത്ത് എൻഡിഎ സഖ്യം മുന്നിലാണ്. ഇതോടെ എൻഡിഎ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിലേക്ക് എത്തിക്കഴിഞ്ഞു. ഇന്ത്യാ സഖ്യം 68 സീറ്റുകളിലില്‍ മാത്രമാണ് എത്തിയിരിക്കുന്നത്. എന്നാല്‍ ജാർഖണ്ഡില്‍ ലീഡ് നില പുറത്ത് വന്നു തുടങ്ങുമ്പോൾ 37 സീറ്റുകളില്‍ ഇന്ത്യാസഖ്യം മുന്നേറി നില്‍ക്കുകയാണ്. 22 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് നേടാനായിരിക്കുന്നത്. […]
Read more

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. അന്ത്യം നൂറാം വയസ്സില്‍. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1951ല്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായിട്ടാണ് ദില്ലിയില്‍ എത്തിയത്. രണ്ട് പതിറ്റാണ്ട് കാലം ദില്ലി മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്ന വ്യക്തികൂടിയായിരുന്നു ഓംചേരി എന്‍ എന്‍ പിള്ള. 1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായിരുന്നു. ഒൻപത് മുഴുനീള നാടകങ്ങളും […]
Read more

എല്ലാവർക്കും ബി.എസ്.എൻ.എൽ മതി

ന്യൂഡൽഹി: എല്ലാവർക്കും ബി.എസ്.എൻ.എൽ മതി. തുടർച്ചയായ മൂന്നാം മാസത്തിലും വരിക്കാരുടെ എണ്ണത്തിൽ ബി.എസ്.എൻ.എൽ തന്നെയാണ് മുന്നിൽ. ഇതിനനുസരിച്ച് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ എന്നീ സ്വകാര്യ കമ്പനികൾക്ക് വരിക്കാരെ നഷ്ടപ്പെടുകയാണ്. ജൂലൈയിൽ ജിയോയും എയർടെല്ലും പിന്നാലെ വോഡഫോൺ-ഐഡിയയും കോൾ, ഇന്‍റർനെറ്റ് റീചാർജ് നിരക്കുകൾ ഉയർത്തിയതോടെയാണ് ആളുകളുടെ ബി.എസ്.എൻ.എലിലേക്കുള്ള മാറ്റത്തിന് തുടക്കമായത്. ആളുകൾ തങ്ങളുടെ സിം കാർഡുകൾ പോർട്ട് ചെയ്ത് ബി.എസ്.എൻ.എല്ലിലേക്ക് മാറുന്നത് തത്ക്കാലത്തേക്കായിരിക്കുമെന്നായിരുന്നു സ്വകാര്യ കമ്പനികളുടെ കണക്കുകൂട്ടൽ. എന്നാൽ മാറ്റം സ്ഥിരതയോടെയായിരിക്കുകയാണ്. 2024 സെപ്റ്റംബറിൽ എട്ടു […]
Read more

അധിക സ്ക്രീനിങ് നിർത്തലാക്കി കാനഡ

ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ അധിക സ്ക്രീനിങ് നിർത്തലാക്കി കാനഡ. കനേഡിയൻ ട്രാൻസ്​പോർട്ട് മ​ന്ത്രി അനിത ആനന്ദാണ് അധിക സ്ക്രീനിങ് ഒഴിവാക്കിയ വിവരം അറിയിച്ചത്. ഇന്ത്യ-കാനഡ ബന്ധം വഷളായതിന് പിന്നാലെയായിരുന്നു എക്സ്ട്രാ സ്ക്രീനിങ് ഏർപ്പെടുത്തുമെന്ന് അറിയിച്ചത്. അതാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. വിമാന യാത്രികരുടെ യാത്ര വൈകാൻ ഇടയാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അധിക സ്ക്രീനിങ് ഒഴിവാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
Read more

നടന്മാർക്കെതിരായ കേസിൽ നിന്ന് പിന്മാറുകയാണെന്ന് പരാതിക്കാരി

തിരുവനന്തപുരം : ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടന്മാർക്കെതിരായ പരാതിയുമായെത്തിയ നടി കേസിൽ നിന്ന് പിന്മാറുന്നു. മുകേഷ് ഉൾപ്പടെയുള്ള നടന്മാർക്കെതിരായ കേസിൽ നിന്ന് പിന്മാറുകയാണെന്ന് പരാതിക്കാരിയായ നടി അറിയിച്ചു. അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച് ഇമെയിൽ ​അയക്കുമെന്നും നടി പറഞ്ഞു. സർക്കാറിന്റെ ഭാഗത്ത് നിന്നും വേണ്ട പിന്തുണ ലഭിക്കാത്തതാണ് കേസിൽ നിന്ന് പിന്മാറാനുള്ള പ്രധാനകാരണമെന്നും നടി വ്യക്തമാക്കി. തനിക്കെതിരെ ചുമത്തപ്പെട്ട പോക്സോ കേസിൽ സത്യം തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും നടി കൂട്ടിച്ചേർത്തു. മുകേഷിനെ കൂടാതെ മറ്റ് ചില […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix