Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യൂനമർദവും തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ മുതൽ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് […]
Read more

തിരുവമ്പാടി മണ്ഡലത്തിൽ നിരോധനാജ്ഞ

ഉപതെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിൽ വയനാട് ലോക്സഭ പരിധിയിൽ ഉൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഇന്ന്( നവംബർ 12 ) വൈകീട്ട് 6 മുതൽ നാളെ വൈകീട്ട് 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ സ്നേഹിൽ കുമാർ സിംഗ്. ഈ കാലയളവിൽ  റാലികൾ, പൊതുയോഗങ്ങൾ, ജാഥകൾ എന്നിവ പാടില്ല. ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സ്റ്റാറ്റിക് സർവൈലൻസ് സംഘം, ഫ്ലൈയിങ്ങ് സ്‌ക്വാഡ് എന്നിവ രംഗത്തുണ്ടാകും. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
Read more

എരുമേലിയിൽ പാർക്കിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം നാളെ

ഭവന നിർമ്മാണ ബോർഡിന്റെ എരുമേലി ഡിവോഷണൽ ഹബ്ബ് വാഹന പാർക്കിംഗ് സംവിധാനം എരുമേലി ചെറിയമ്പലത്തിന് സമീപത്തുള്ള പദ്ധതി പ്രദേശത്ത് നവംബർ 13 ന് വൈകുന്നേരം 5 മണിക്ക് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ആന്റോ ആന്റണി എംപിയും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും മുഖ്യാതിഥികളാവും. ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ടി.വി. ബാലൻ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സുജി സണ്ണി […]
Read more

പി.പി ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ പരാതിയിൽ അപകീർത്തി കേസെടുത്ത് പൊലീസ്

കണ്ണൂർ : എഡിഎമ്മിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട പി.പി ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ പരാതിയിൽ അപകീർത്തി കേസെടുത്ത് പൊലീസ്. രാജൻ ജോസഫ് എന്ന ആൾക്കെതിരെ കണ്ണപ്പുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പത്ത് ദിവസം മുമ്പാണ് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പി.പി ദിവ്യയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. യൂട്യൂബ് വീഡിയോയിലൂടെ ദിവ്യയെയും കുടുംബത്തെയും അപമാനിച്ചുവെന്നാണ് കേസ്. വീഡിയോ സംബന്ധിച്ച് യൂട്യൂബിനോട് പൊലീസ് വിശദീകരണം തേടിയിട്ടുണ്ട്. യൂട്യൂബിന്റെ വിശദീകരണം ലഭിച്ച ശേഷമെ പരാതി ഉറപ്പിക്കാൻ സാധിക്കൂവെന്ന് പൊലീസ് അറിയിച്ചു. […]
Read more

ഝാ​ർ​ഖ​ണ്ഡ് നാളെ പോളിങ് ബൂത്തിലേയ്ക്ക്

റാ​ഞ്ചി : ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ​യി​ലേ​ക്ക് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് നാളെ. 81 അം​ഗ നിയമസഭയിലേയ്ക്കാണ് ഝാ​ർ​ഖ​ണ്ഡ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 43 മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രാണ് ആദ്യഘട്ടത്തിൽ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കുക. 683 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. വ​യ​നാ​ട്ടി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​​ന്ദ​ഡി​ലും ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും നാളെ​യാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 34 സീ​റ്റു​ക​ളി​ലേ​ക്ക് നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും നാളെ ന​ട​ക്കും. ഝാ​ർ​ഖ​ണ്ഡി​ലെ ബാ​ക്കി 38 മ​ണ്ഡ​ല​ങ്ങ​ളി​ൽ 20-നാ​ണ് ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്. സം​സ്ഥാ​ന​ത്ത് ജെ.​എം.​എമ്മിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ൻ​ഡ്യ സ​ഖ്യ​വും ബി.​ജെ.​പി ന​യി​ക്കു​ന്ന എ​ൻ.​ഡി.​എ​യും ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലാ​ണ്. ജെ.​എം.​എം -30, […]
Read more

ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം

ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം ഒരുക്കിയെന്ന് ദേവസ്വം ബോർഡ്. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ  കഴിയുന്നിടത്ത് അധികമായി  2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം  ഉപയോഗിച്ചുള്ളതായിരിക്കും. വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ ഹിൽടോപ്പ് ,ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിനുള്ള അനുമതി കോടതി നൽകിയിരുന്നു. ഇവിടങ്ങളിലായി 2000 വാഹനങ്ങൾക്ക് […]
Read more

ട്രാക്കിലിറങ്ങിയ ഈവ ടീച്ചര്‍ക്കും കിട്ടി രണ്ടു സ്വര്‍ണം

സംസ്ഥാനസ്‌കൂള്‍ കായികമേളയിൽ കുട്ടികള്‍ മല്‍സരിക്കുന്നതുകണ്ട് ആവേശത്തില്‍ ട്രാക്കിലിറങ്ങിയ ഈവ ടീച്ചര്‍ക്കും കിട്ടി രണ്ടു സ്വര്‍ണം, അതും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ നടന്ന മത്സരങ്ങളിലാണ് നേട്ടം സ്വന്തമാക്കിയത്. പത്തനംതിട്ട ചെങ്ങന്നൂര്‍ സെന്റ് തെരേസാസ് ബെതനി കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കായികാധ്യാപികയായ ഈവ സാറ ജേക്കബ് സംസ്ഥാനസ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് നടന്ന അധ്യാപകരുടെ അത്ലറ്റിക് മത്സരങ്ങളില്‍ ഓടിയും എറിഞ്ഞും നേടിയതാണീ സ്വര്‍ണം. 30 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടത്തിലും ഷോട്ട്പുട്ടിലുമാണ് ടീച്ചര്‍ സ്വര്‍ണം നേടിയത്. 6.81 മീറ്റര്‍ എറിഞ്ഞാണ് ഷോട്ട് […]
Read more

സീ പ്ലെയി൯ പദ്ധതി : സാധാരണക്കാ൪ക്കും പ്രയോജനകരമാക്കും : പി.എ മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിനെ തുട൪ന്ന് നടപ്പാക്കുന്ന സീ പ്ലെയി൯ പദ്ധതി സാധാരണക്കാ൪ക്ക് കൂടി പ്രയോജനകരമാകുന്ന വിധത്തിൽ നടപ്പാക്കുമെന്ന് പി.എ. മുഹമ്മദ് റിയാസ്. സീപ്ലെയി൯ പദ്ധതി വിനോദസഞ്ചാര മേഖലയുടെ കുതിപ്പിന് ശക്തി വ൪ധിപ്പിക്കും. വാട്ട൪ മെട്രോ പോലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി പദ്ധതികളാണ് സ൪ക്കാ൪ നടപ്പാക്കുന്നത്.  ഇനിയും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താത്ത നിരവധി ടൂറിസം കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ് കേരളത്തിന്റെ ജനസാന്ദ്രത. വീതിയുള്ള റോഡുകൾ നി൪മ്മിക്കുന്നതിന് ഭൂമിയുടെ ലഭ്യത പ്രധാന തടസമാണ്. മികച്ച റോഡുകൾ ഒരുക്കുന്നതിനൊപ്പം […]
Read more

കേരള സ്കൂൾ കലോത്സവം: സ്വാഗതസംഘ രൂപീകരണ യോഗം 12 ന്

2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഈ വർഷത്തെ സ്കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം നവംബർ 12 ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ശിക്ഷക് സദനിൽ ചേരും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് വിദ്യാഭ്യാസം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആന്റണിരാജു എംഎൽഎ മുഖ്യാതിഥിയാകും. തിരുവനന്തപുരം ജില്ലയിലെ എം.പിമാർ, എം.എൽ.എ മാർ, മേയർ, ഡെപ്യൂട്ടി […]
Read more

മുനമ്പം ജനതയെ സംരക്ഷിക്കും : കേന്ദ്രമന്ത്രി കിരൺ റിജു

മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജു. പതിറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന കർഷകരുടെയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവകാശമാണ് ആ ഭൂമി, അവിടെ നിന്നും അവർക്ക് എങ്ങോട്ടും പോകേണ്ടി വരില്ല. കേന്ദ്ര വഖഫ് ഭേദഗതി നിയമം പാസ്സാകുന്നതോടുകൂടി അവർക്ക് അവരുടെ ഭൂമി സ്വന്തമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. നിയമം വഴി അല്ലാതെ മറ്റൊരു തരത്തിലും ഇത്തരം വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ല. ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല, രാജ്യത്തെമ്പാടുമുള്ളതാണ്, അതിന് നിയമനിർമ്മാണം ആവശ്യമാണ് ആ നിയമമാണ് സർക്കാർ കൊണ്ടുവരുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix