Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് : പ്രചരണം പൊടിപാറുന്നു, കോണ്‍ഗ്രസിനെതിരെ മോദി

അകോല : കോണ്‍ഗ്രസിന്റെ ഭരണകാലത്ത് സംസ്ഥാനങ്ങളെയെല്ലാം സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്ര നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി അകോലയില്‍ നടന്ന റാലിയിലായിരുന്നു മോദിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് എവിടെ സര്‍ക്കാര്‍ രൂപീകരിച്ചാലും ആ സംസ്ഥാനം അവരുടെ റോയല്‍ ഫാമിലിയുടെ എടിഎം ആയി മാറും. എന്നാല്‍ മഹാരാഷ്ട്രയെ കോണ്‍ഗ്രസിന്റെ എടിഎം ആക്കി മാറ്റാന്‍ അനുവദിക്കില്ല. മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ വിഭജന രാഷ്ട്രീയത്തെ ഹരിയാനയിലെ ജനങ്ങള്‍ പരാജയപ്പെടുത്തിയത് പോലെ മഹാരാഷ്ട്രയും തള്ളണമെന്ന് മോദി ആവശ്യപ്പെട്ടു. അംബേദ്കറുടെ പാരമ്പര്യത്തോടുള്ള […]
Read more

രാഷ്ട്രീയം മാറ്റിവെച്ച് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: സച്ചിന്‍ പൈലറ്റ്

മേപ്പാടി : ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ രാഷ്ട്രീയം മാറ്റി വെച്ച് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധിക്കായി വോട്ടഭ്യര്‍ഥിക്കാനെത്തിയപ്പോഴായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. പ്രിയങ്കഗാന്ധിയുടെ […]
Read more

സമൂസ വിവാദം ഉള്ളതാണോ ?

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശ് പോലീസ്, എസ്പി നേതാവ് അസം ഖാന്റെ കാണാതായ പോത്തുകളെ തിരയാന്‍ പോയത് സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ പോത്തിന് പകരം സമൂസയാണെന്നാണ് കേള്‍ക്കുന്നത്. സത്യമാണോ ? ഹിമാചല്‍പ്രദേശ് സിഐഡി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിനായി കരുതിയ സമൂസ കാണാതായതിനെച്ചൊല്ലിയുള്ള വിവാദം മുറുകുന്നുവെന്നാണ് ബിജെപി പറയുന്നത് ഇത് ഉള്ളതാണോ…സമൂസ കാണാതായതില്‍ ഇത്രയേറെ പ്രശ്‌നമുണ്ടാക്കേണ്ടതുണ്ടോ…. സമൂസ കാണാതായതില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടെന്ന ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ് […]
Read more

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് സ്ഥലംമാറ്റത്തിന് ഇളവ്

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് സ്ഥലംമാറ്റത്തിന് അർഹമായ ഇളവുകളും മുൻഗണനകളും അനുവദിക്കാൻ സർക്കാർ ഉത്തരവ്. രക്ഷിതാക്കൾ ഇല്ലാത്തതോ സംരക്ഷിക്കാൻ കഴിയാത്തതോ ആയ സാഹചര്യത്തിലാണ് ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് ഇളവ് ലഭിക്കുക. സ്ഥലംമാറ്റത്തിനായി ആവശ്യമായ രേഖകൾ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
Read more

ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നു

ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നു. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. നവംബർ 11 തിങ്കളാഴ്ച രാവിലെ 11 ന്  മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എം എൽ എമാരായ എ. രാജ,എം. എം. മണി എന്നിവർ സന്നിഹിതരായിരിക്കും. കെ എസ് ഇ ബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്.  ടൂറിസം രംഗത്ത് ഇടുക്കിക്ക്  വലിയ പ്രതീക്ഷയാണ്  സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ നൽകുന്നത്. റോഡ് മാർഗ്ഗം […]
Read more

‘കാൺമാനില്ല’ ചിത്രത്തിന്റെ ട്രെയ്ലർ എത്തി

ഒ കെ രവിശങ്കർ, രുദ്ര എസ്‌ ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിപോൾ പട്ടത്താനം രചനയും സംവിധാനം നിർവ്വഹിച്ച ”കാൺമാനില്ല ”എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി. കാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് കൃഷ്ണകുമാറാണ്. സംഗീതം-വെൺപകൽ സുരേന്ദ്രൻ,പശ്ചാത്തല സംഗീതം-റോണി റാഫേൽ,എഡിറ്റിങ് വിപിൻ മണ്ണൂർ, പ്രൊഡക്ഷൻ ഡിസൈനർ-ചന്ദ്രമോഹൻ. നവംബർ ഒൻപതു മുതൽ തിരുവനന്തപുരം ലെനിൻ സിനിമാസിൽ പ്രദർശനത്തിനെത്തും. പി ആർ ഒ-എ എസ്‌ ദിനേശ്.
Read more

ഭക്ഷ്യകിറ്റ് പുഴുവരിച്ചെന്ന വാർത്ത: ഭക്ഷ്യ കമ്മീഷൻ നടപടി സ്വീകരിച്ചു

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമേട് ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തുവെന്ന വാർത്തയിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ തുടർനടപടികൾ സ്വീകരിച്ചു. നിർമാൺ എന്ന സന്നദ്ധ സംഘടന മേപ്പാടി ഗ്രാമപഞ്ചായത്ത് മുഖേന വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളാണ് ഉപയോഗ ശൂന്യമായതെന്ന് വയനാട് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടതിന് മറുപടി നൽകി. പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കാനും ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദേശം നൽകിയതായും എ ഡി എം ഭക്ഷ്യകമ്മീഷനെ […]
Read more

കൈക്കരുത്തിന്റെ സ്വര്‍ണ്ണത്തിളക്കത്തില്‍ കരാട്ടേ ഗേള്‍സ്

സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ കരാട്ടേ മത്സരയിനത്തില്‍ 19 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ 44 കി. ഗ്രാം വിഭാഗത്തില്‍ ഫിദ ഹാജത്തും 36 കി.ഗ്രാം വിഭാഗത്തില്‍ ഫെമിദ ഹാജത്തും കട്ടാമിയില്‍ (കരാട്ടേവേദി) ഇടിച്ചിട്ടത് സ്വര്‍ണ്ണം. പ്ലസ് ടു വിദ്യാര്‍ഥിയായ ഫിദ ഹാജത്ത് തുടര്‍ച്ചയായി നാലാം തവണയാണ് സംസ്ഥാനതലത്തില്‍ സ്വര്‍ണ്ണത്തില്‍ മുത്തമിടുന്നത്. എതിരാളിക്ക് ഒരു സ്‌കോര്‍ പോലും നല്‍കാതെയുള്ള പ്രതിരോധത്തിലൂടെയാണ് ഫിദ വിജയം നേടിയത്. 2023 ദേശീയ സ്‌കൂള്‍ കായികമേളയിലെ വെങ്കല മെഡല്‍ ജേതാവും ഏറ്റവും പ്രായം കുറഞ്ഞ താരവുമായിരുന്നു ഫിദ. […]
Read more

നടൻ പി. ശ്രീകുമാറിന്റെ മകൾ ദേവി കൃഷ്ണകുമാർ സിനിമയിലേക്ക്

പി.ആർ.സുമേരൻ കൊച്ചി : മലയാളത്തിലെ പ്രമുഖ നടനും, സംവിധായകനുമായ പി.ശ്രീകുമാറിൻ്റെ മകൾ ദേവി കൃഷ്ണകുമാർ അഭിനയ രംഗത്ത് ചുവടുവെയ്ക്കുന്നു. ദേവി ആദ്യമായി അഭിനയിക്കുന്ന പുതിയ ചിത്രം ‘കള്ളം’ ഈ മാസം അവസാനം തിയേറ്ററിലെത്തും. 1968 ൽ ‘കണ്ണൂർ ഡീലക്സ് ‘എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന് അഭിനയം, എഴുത്ത്, സംവിധാനം, നിർമ്മാണം തുടങ്ങി സർവ്വ മേഖലയിലും തന്റേതായ ഇരിപ്പിടം കണ്ടെത്തി ഇന്നും മലയാള സിനിമയിലെ നിറ സാന്നിധ്യമായി തുടരുകയാണ് നടൻ പി.ശ്രീകുമാർ. കാമിയോ എന്റർടൈൻമെന്റ്സിന്റെ […]
Read more

സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ കൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ്‌ ഫണ്ട്‌ (പൊതുആവശ്യ ഫണ്ട്‌) തുകയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകൾക്ക്‌ ഏഴു കോടിയും ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും അനുവദിച്ചു. മുനിസിപ്പാലിറ്റികൾക്ക്‌ 26 കോടിയും കോർപറേഷനുകൾക്ക്‌ 18 കോടിയും വകയിരുത്തി. ഈ സാമ്പത്തിക വർഷം ഇതുവരെ 6250 കോടി രൂപയാണ്‌ തദ്ദേശ സ്വയംഭരണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix