Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Wild animal

പുലിപ്പേടിയിൽ കട്ടിപ്പാറ; വനം വകുപ്പ് നടപടി ആവശ്യപ്പെട്ട് സംയുക്ത കർഷക കൂട്ടായ്മ

കോഴിക്കോട്: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ പെരുന്തോടി ജനവാസമേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുലിയെയും രണ്ടു മക്കളെയും പ്രദേശവാസികൾ പല സ്ഥലങ്ങളിൽ വെച്ച് കാണുന്നുണ്ട്. ഈ ഭാഗത്തെ കുടുംബങ്ങൾ കാട്ടുമൃഗങ്ങളുടെ ഭീഷണിയിലാണ്. പൊതുജനങ്ങളുടെ ഭീതി അകറ്റുന്നതിനും പൊതു ജീവിതം സുതാര്യമാക്കുന്നതിനും പുലികളെ കൂട് വെച്ച് പിടിക്കാൻ ആവശ്യമായ നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. പുലി ഭീഷണി നിലനിൽക്കുന്നതിനാൽ വീടിന് പുറത്തേക്ക് പോകാനും ജോലിക്ക് പോകാനും ഒന്നും […]
Read more

കടുവയ്ക്കായി തിരച്ചിൽ തുടരുന്നു

വയനാട്: ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. ലൈവ് കാമറയടക്കം സ്ഥാപിച്ചാണ് തിരച്ചിൽ. അതിനിടെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, പതിനാല്, പതിനഞ്ച് വാര്‍ഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാര്‍ഡുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികളും, മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിയതായി ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ […]
Read more

നടുവണ്ണൂരിൽ കുറുക്കന്റെ ആക്രമണത്തിൽ യുവാക്കള്‍ക്ക് പരിക്ക്

കോഴിക്കോട്: നടുവണ്ണൂർ വാകയാട് യുവാക്കള്‍ക്കു നേരെ കുറുക്കന്റെ ആക്രമണം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന രണ്ടുപേര്‍ക്ക് കടിയേറ്റു. കാലിനും കൈക്കും പരിക്കുണ്ട്. തുരുത്തിയാട് പുത്തൂര്‍വയല്‍ സ്വദേശി പ്രവീണ്‍കുമാര്‍, രാജേഷ് കുമാര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. വാകയാട് അങ്ങാടിക്ക് സമീപത്തെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ഇവര്‍. രാവിലെ ചായ കുടിച്ചശേഷം കൈ കഴുകുന്നതിനിടെ കുറുക്കന്‍ ആക്രമിക്കുകയായിരുന്നു. കടിയേറ്റ ഇവര്‍ നിലത്തുവീണിട്ടും കുറുക്കന്‍ ആക്രമണം തുടര്‍ന്നു. ബഹളംകേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും കുറുക്കൻ ഓടി മറഞ്ഞു. ഇരുവരും ബാലുശ്ശേരി ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികിത്സതേടിയ ശേഷം കോഴിക്കോട് […]
Read more

വയോധികയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം; കാട്ടാനയെ കണ്ടെത്തി വനപാലകര്‍

മലപ്പുറം: എടവണ്ണ കിഴക്കെ ചാത്തല്ലൂര്‍ കാവിലട്ടിയില്‍ വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ വനപാലകര്‍ കൂട്ടപറമ്പില്‍ കണ്ടെത്തി. കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ബിജിലിന്റെ നേതൃത്വത്തില്‍ 5 പേരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തിയത്. ഉച്ചക്ക് രണ്ടോ ടെയാണ് ആനയെ കണ്ടെത്തിയത്. പാറക്കെട്ടുകളോട് കൂടിയ ചെങ്കുത്തായ മലമ്പ്രദേശത്താണ് ആനയുള്ളത്. ഇത് സ്വകാര്യവ്യക്തിയുടെ സ്ഥലമാണ്. ഇവിടെനിന്ന് ഓട ക്കയം വനമേഖലയിലേക്ക് ഒന്ന രക്കിലോമീറ്ററോളം ദൂരമുണ്ട്. പ്രകോപിപ്പിക്കാതെ ആനയെ രാത്രി കാട് കയറ്റുകയെന്ന ശ്രമകരമായ ദൗത്യത്തിനാണ് വനംവകുപ്പ് ഒരുങ്ങുന്നത്. ഓടക്കയം […]
Read more

മൂന്നാറിൽ കാട്ടാന പ്രസവിച്ചു, എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിൽ കുട്ടിയാന; ചികിത്സ നടപടികൾ ആരംഭിച്ചു

ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയിൽ കാട്ടാന പ്രസവിച്ചു. കുട്ടിയാനയ്ക്ക് ജീവനുണ്ടെങ്കിലും എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയാണ്. തുടർന്ന് കുട്ടിയാനയ്ക്ക് ചികിത്സ നൽകാനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചു. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലേക്ക് പോകുന്ന വഴിക്കാണ് കാട്ടാന പ്രസവിച്ചത്. കുട്ടിയാനയ്ക്ക് അടുത്തായി പിടിയാനയ്ക്കൊപ്പം മറ്റൊരു ആനയും നിലയുറപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് നിരീക്ഷണത്തിനായി ആർആർടി സംഘത്തെയും നിയോഗിച്ചു.
Read more

കാസർഗോഡ് കേന്ദ്ര സർവ്വകലാശാല ക്യാമ്പസിന് സമീപം പുലി, രാത്രികാല കർഫ്യൂ

കാസർഗോഡ്: കാസർഗോഡ് കേന്ദ്ര സർവ്വകലാശാല ക്യാമ്പസിന് സമീപം പുലിയെ കണ്ടതിനെ തുടർന്ന് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി എട്ടു മുതൽ രാവിലെ ഏഴ് വരെ വിദ്യാർഥികളോട് പുറത്തിറങ്ങരുതെന്നാണ് സർവ്വകലാശാല രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ വിദ്യാർഥികളുടെയും അധ്യാപകരുടെയും അതിരാവിലെയുള്ള പ്രഭാതസവാരിക്കടക്കം നിയന്ത്രണമുണ്ട്. കഴിഞ്ഞദിവസം ക്യാമ്പസിന് സമീപമുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭൂമിയിലാണ് പുലിയെ കണ്ടത്. ക്യാമ്പസിനുള്ളിലേക്ക് പുലി കടക്കാനുള്ള സാധ്യതയുണ്ടെന്നും വനംവകുപ്പ് ഉ​ദ്യോ​ഗസ്ഥർ മുന്നറിയിപ്പും നൽകി. ഡി.എഫ്.ഒയുടെ നിർദേശത്തെ തുടർന്നാണ് സർവ്വകലാശാല രജിസ്ട്രാർ ഉത്തരവിറക്കിയത്.
Read more

Recent News

Advertisement
WhiteswanTV Footer