Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: wild elephent aattack

ആർ. ആർ. ടി. സംഘത്തിന് നേരെ കാട്ടാന ആക്രമണം

കാട്ടാനക്കൂട്ടത്തെ കാടുകളിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിനിടെ റാപ്പിഡ് റെസ്‌പോൺസ് ടീമിന് നേരെ കാട്ടാന ആക്രമണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷോളയാർ അട്ടപ്പാടി മേഖലയിൽ നിലകൊണ്ടിരുന്ന കാട്ടാനക്കൂട്ടത്തെ കാടുകളിലേക്ക് തിരിച്ചയക്കാനുള്ള നിരന്തര ശ്രമത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ഒറ്റയാനാണ് സംഘത്തിന്റെ വാഹനത്തിനു നേരെ പാഞ്ഞടുത്തത്. ആക്രമണത്തിൽ ആർക്കും പരിക്കില്ലെങ്കിലും ജീപ്പിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഭാഗ്യവശാൽ സംഘാംഗങ്ങൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞു. പിന്നീട് ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ കാട്ടാനയെ തുരത്താൻ വനംവകുപ്പ് അധികൃതർക്ക് സാധിച്ചു.
Read more

കാട്ടാനയിൽ നിന്നും പ്ലസ് ടു വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

വയനാട്: പൊഴുതന ടൗണില്‍ കാട്ടാന ഇറങ്ങി. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് മൂന്ന് വിദ്യാര്‍ഥികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. റിഹാന്‍, റിസ്വാന്‍, സാബിര്‍ എന്നീ വിദ്യാര്‍ഥികളാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക്‌ രക്ഷപ്പെട്ടത്. മൂന്ന് പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്.ആക്രമിക്കാനെത്തിയ ആനയുടെ മുന്നില്‍ നിന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പൊഴുതന സ്‌കൂള്‍ മുതല്‍ വീട് വരെ കുട്ടികളെ ആന ഓടിച്ചു. വഴിയിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളടക്കം നശിപ്പിക്കുകയും ചെയ്തു.ഭീതിയിലായ നാട്ടുകാർ വനം വകുപ്പിനെ വിവരം […]
Read more

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഗോത്ര യുവാവിന് പരുക്ക്. നൂൽപ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണൻ (40) നാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് സമീപത്തെ വനത്തിനുള്ളിൽ വിറക് ശേഖരിയ്ക്കാൻ പോയ നാരായണന് ആനയുടെ തുമ്പി കൈകൊണ്ട് പരുക്കേൽക്കുകയായിരുന്നു. അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമായിരുന്നു ഇയാൾ വനത്തിനുള്ളിൽ എത്തിയത്. നാരായണന്റെ പുറത്തും കാലിനുമാണ് പരുക്കേറ്റത്. ഇയാളെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. നാരായണന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നേരെ കാട്ടാന ആക്രമിക്കാൻ എത്തിയെങ്കിലും സമീപത്തുള്ള ആളുകൾ ബഹളം കൂട്ടിയതിനാൽ ആന […]
Read more

കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരുക്ക്

പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരുക്ക്. പഴനി സ്വാമിക്കാണ് പരിക്കേറ്റത്. നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. പഴനിസ്വാമിയുടെ പരിക്ക് ഗുരുതരമല്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix