മലയാളികളുടെ സ്വന്തം ഹക്കീം മറ്റൊരു മുഖവുമായി വരുന്നു
കെ.ആർ.ഗോകുൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മ്ലേച്ചൻ’ ചിത്രീകരണം ആരംഭിച്ചു. വിനോദ് രാമൻ നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണത്തിന് കൊച്ചിയിലാണ് തുടക്കമിട്ടിരിക്കുന്നത്. കാക്കനാട് യൂത്ത് ഹോസ്റ്റലിലാണ് ചിത്രീകരണം. സ്പുട്നിക് ഫിലിംസിൻ്റെ ബാനറിൽ സിൻജോ ഒറ്റത്തൈക്കൽ, അഭിനയ് ബഹുരു പി, പ്രദുൽഹെ ലോഡ്, വിനോദ് രാമൻ നായർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഗായത്രി സതീഷാണ് നായിക. ഏറെ വിജയം നേടിയ ഗോളം എന്ന സിനിമയിൽ നായികയായി തിളങ്ങിയ നടിയാണ് ഗായത്രി. […]
Read more

