Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: WomanFoundDead

ചേർത്തല ക്ഷേത്രക്കുളത്തിൽ തമിഴ്നാട് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ചേർത്തല ദേവീക്ഷേത്രത്തിലെ ആറാട്ട് നടക്കുന്ന കാളിക്കുളത്തിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മയിലാടുതുറൈ സ്വദേശിനിയും സെന്തമിഴ്‌സെൽവന്റെ ഭാര്യയുമായ ഗൗരി (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.45ഓടെയാണ് കുളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്ര പരിസരത്തും സമീപപ്രദേശങ്ങളിലും താമസിച്ച് ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റാണ് ഗൗരിയും ഭർത്താവും ഉപജീവനം നടത്തിയിരുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണി വരെ ഗൗരിയെ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ ഭർത്താവ് സെന്തമിഴ്‌സെൽവനെ കഴിഞ്ഞ […]
Read more

ആറ്റിങ്ങലിൽ നദിയിൽ യുവതിയുടെ മൃതദേഹം; ആളെ തിരിച്ചറിയാൻ അന്വേഷണം

തിരുവനന്തപുരം: ആറ്റിങ്ങൽ കൊല്ലമ്പുഴ പാലത്തിന് സമീപം നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലമ്പുഴ പാർക്കിന് സമീപമുണ്ടായിരുന്നവരാണ് നദിയിലൂടെ ഒഴുകിപ്പോകുന്ന നിലയിൽ മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 40നും 50നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചത്. മൃതശരീരത്തോടൊപ്പം ലഭിച്ച ഇലക്ഷൻ ഐഡി കാർഡിൽ ജനനത്തീയതി 1964 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കാർഡിലെ വിവരങ്ങളുമായി പൊരുത്തപ്പെടാത്ത വിധം യുവതിക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix