ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണം; ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഹര്‍ജി
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെ മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്റീനിയൻ ആരാധകർ. ഫൈനൽ മത്സരത്തിലെ റഫറിയുടെ തീരുമാനങ്ങൾ ഏകപക്ഷീയമായിരുന്നുവെന്ന് ആരോപിച്ച് ഫിഫയ്ക്ക് മുന്നിൽ ഓൺലൈൻ ഹർജി സമർപ്പിച്ചിരിക്കുകയാണ് ആരാധകർ. ‘ചേഞ്ച് ഡോട്ട് ഓർഗ്’ പ്ലാറ്റ്‌ഫോമിൽ ജിസെല സാഞ്ചസ് ആരംഭിച്ച ഹർജിയിൽ ഇതിനോടകം 80,000ത്തിലധികം പേർ ഒപ്പുവെച്ചിട്ടുണ്ട്. മത്സരം നിയന്ത്രിച്ച സ്ലൊവേനിയൻ റഫറി സ്ലാവ്കോ വിൻസിച്ചിന്റെ ചില തീരുമാനങ്ങൾ മത്സരഫലത്തെ നേരിട്ട് സ്വാധീനിച്ചെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. പ്രത്യേകിച്ച് എൻസോ ഫെർണാണ്ടസിന് […]
Read more