Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Youth arrested with bullets

വയനാട് തോല്‍പ്പെട്ടിയില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയില്‍

മാനന്തവാടി: വയനാട് തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വെടിയുണ്ടകളുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി ഉണ്ണികുളം പുനൂര്‍ ഞാറപ്പൊയില്‍ ഹൗസില്‍ സുഹൈബ് (40) ആണ് പിടിയിലായത്. തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. സുഹൈബിന്റെ പക്കല്‍ നിന്നും മുപ്പത് വെടിയുണ്ടകളാണ് എക്‌സൈസ് കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തിരുനെല്ലി പൊലീസ് പ്രതിയെയും വെടിയുണ്ടകളും കസ്റ്റഡിയിലെടുത്തു. പൊലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.
Read more

Recent News

Advertisement
WhiteswanTV Footer