മാനന്തവാടി: വയനാട് തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വെടിയുണ്ടകളുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി ഉണ്ണികുളം പുനൂര്‍ ഞാറപ്പൊയില്‍ ഹൗസില്‍ സുഹൈബ് (40) ആണ് പിടിയിലായത്. തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. സുഹൈബിന്റെ പക്കല്‍ നിന്നും മുപ്പത് വെടിയുണ്ടകളാണ് എക്‌സൈസ് കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തിരുനെല്ലി പൊലീസ് പ്രതിയെയും വെടിയുണ്ടകളും കസ്റ്റഡിയിലെടുത്തു. പൊലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.




