Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ദി കേസ് ഡയറി’ ഓ​ഗസ്റ്റ് 21ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അസ്കർ സൗദാൻ,രാഹുൽ മാധവ്,സാക്ഷി അഗർവാൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന “ദി കേസ് ഡയറി” ഓഗസ്റ്റ് ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു. വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല, റിയാസ് ഖാൻ, മേഘനാദൻ, അജ്മൽ നിയാസ്, കിച്ചു, ഗോകുലൻ, അബിൻജോൺ, രേഖനീരജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽനാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണവും പി സുകുമാർ നിർവ്വഹിക്കുന്നു. എ കെ സന്തോഷ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണമൊരുക്കിയത്. എസ് രമേശൻ നായർ,ബി കെ ഹരിനാരായണൻ, ഡോക്ടർ മധു വാസുദേവൻ, ബിബി എൽദോസ് ബി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്സ് എന്നിവർ സംഗീതം പകരുന്നു.

കഥ-വിവേക് വടശ്ശേരി,ഷഹീം കൊച്ചന്നൂർ, എഡിറ്റിംഗ്-ലിജോ പോൾ പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്, ആർട്ട്-ദേവൻ കൊടുങ്ങല്ലൂർ, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം-സോബിൻ ജോസഫ്, സ്റ്റിൽസ്-നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്, ആക്ഷൻ-റൺ രവി,ബിജിഎം-പ്രകാശ് അലക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി ഷൈജു, ഹരീഷ് തൈക്കേപ്പാട്ട്, സൗണ്ട് ഡിസൈൻ-രാജേഷ് പി എം, സൗണ്ട് റിക്കോർഡിസ്റ്റ്-വിഷ്ണു രാജ്, പ്രൊഡക്ഷൻ ഇൻ ചാർജ്ജ്-റിനി അനിൽകുമാർ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix