Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിതരണക്കാരുടെ സമരം അവസാനിച്ചു: റേഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: റേഷൻ കടകളിലേക്ക് സാധനങ്ങൾ വിതരണം നടത്തുന്ന കരാറുകാരുടെ സമരം അവസാനിച്ചു. രണ്ട് മാസത്തെ ബില്‍ കുടിശികയായ 40 കോടി രൂപ സപ്ലൈകോ കൈമാറിതോടെയാണ് ‘വാതില്‍പടി’ വിതരണ കരാറുകാര്‍ സമരം അവസാനിപ്പിച്ചത്. ഇന്നു മുതൽ റേഷന്‍ കടകളില്‍ വിതരണം പുനരാരംഭിക്കും.

ബില്‍ കുടിശിക നല്‍കാത്തതിനാല്‍ ഈ മാസം ഒൻപതു മുതലാണ് കരറാുകാര്‍ സമരം ആരംഭിച്ചത്. ബില്‍ കുടിശിക നല്‍കാനായി ഭക്ഷ്യപൊതുവിതരണ വകുപ്പിനു സര്‍ക്കാര്‍ 50 കോടി രൂപ ഏതാനും ദിവസം മുന്‍പ് അനുവദിച്ചെങ്കിലും ട്രഷറി നിയന്ത്രണങ്ങള്‍ മൂലം നല്‍കാനായില്ല.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ബില്‍ കുടിശികയാണു ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബില്‍ കുടിശികയില്‍ ഓഡിറ്റ് ചെയ്ത ശേഷം ബാക്കി നല്‍കാനുള്ള തുകയും പിന്നീട് അനുവദിക്കും. സമരം മൂലം റേഷന്‍ വിതരണ രംഗത്തു പ്രതിസന്ധി ഇല്ലെന്നും 49% കാര്‍ഡ് ഉടമകള്‍ക്ക് ഇതുവരെ റേഷന്‍ നല്‍കിയതായും മന്ത്രി ജി.ആര്‍.അനില്‍ വിശദീകരിച്ചു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer