ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ യുദ്ധം മൂലം കനത്ത പ്രതിസന്ധിയിലേക്ക് വീണ് പാകിസ്ഥാന്‍. കടുത്ത ഊര്‍ജ പ്രതിസന്ധിയാണ് പാകിസ്ഥാന്‍ നേരിടുന്നത്. വെറും 11 ദിവസത്തെ ക്രൂഡ് ഓയില്‍ ശേഖരം മാത്രമാണ് രാജ്യത്ത് അവശേഷിക്കുന്നത്.
ഇന്ധനവില ലിറ്ററിന് 55 രൂപയോളം വര്‍ധിക്കുകയും പാചകവാതക സിലിണ്ടറിന് 5000 രൂപ കടക്കുകയും ചെയ്തതോടെ രാജ്യം സ്തംഭിച്ച അവസ്ഥയിലാണ്. പ്രതിസന്ധി മറികടക്കാന്‍ സ്മാര്‍ട്ട് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യം പൂര്‍ണമായും അടച്ചിടേണ്ട അവസ്ഥയിലേക്ക് എത്തുമെന്നാണ് ജനങ്ങള്‍ ഭയപ്പെടുന്നത്.


