Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പഠനത്തിലെ ‘ഡിസ്റ്റിങ്ങ്ഷൻ’ തിരഞ്ഞെടുപ്പിലും നേടാൻ; യുവ വിദ്യാർത്ഥിനി നേതാവ് അഞ്ചന തെരേസ് മാത്യു കിഴപറയാറിൽ അങ്കം കുറിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം : മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ വാർഡിൽ, മത്സരരംഗത്തേക്ക് , 21 വയസുകാരിയായ വിദ്യാർത്ഥി നേതാവ് അഞ്ചന തെരേസ് മാത്യു അരങ്ങേറുന്നു. വെട്ടത്ത് ജി. ബേബിയുടെ മകളായ അഞ്ചനയുടെ പ്രവേശനം വാർഡിൽ പുതുമയുടെ ചുവടുവെയ്പ്പായി കണക്കാക്കപ്പെടുന്നു.

കേരള കോൺഗ്രസ് (എം)-ൻ്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സി-യുടെ മണ്ഡലം സെക്രട്ടറിയായ അഞ്ചന പാലാ സെൻ്റ് തോമസ് കോളേജിൽ മലയാളം ബിരുദ വിദ്യാർത്ഥിനിയാണ്. ഹിന്ദിയിലും ബിരുദം നേടിയിട്ടുണ്ട്. മറ്റ് യുവജന സംഘടനകളിലും സജീവ പ്രവർത്തകയാണ്.

മുൻ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന സണ്ണി വെട്ടം, സഹോദരപുത്രിയായ അഞ്ചനയുടെ പ്രചാരണത്തിന് മുന്നണി പ്രവർത്തകർക്കൊപ്പം ചുക്കാൻ പിടിക്കുന്നുണ്ട്. മീനച്ചിൽ പഞ്ചായത്തിൽ മറ്റ് രണ്ട് യുവാക്കൾക്ക് കൂടി കേരള കോൺഗ്രസ് (എം) സീറ്റ് നൽകിക്കൊണ്ട് മത്സരരംഗം പുതുതലമുറയ്ക്ക് കൈമാറുകയാണ്. പ്രബല കക്ഷികൾക്ക് പോലും അനുയോജ്യരായ സ്ഥാനാർത്ഥികളെ ലഭിക്കാൻ പ്രയാസപ്പെടുന്നതിനാലാണ് പലയിടത്തും സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ വൈകുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer